HOROSCOPE

വാരഫലം, മകം മുതൽ തൃക്കേട്ട വരെ; Weekly Horoscope, Dec 22-Dec 28

Follow Us Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? ആദിത്യൻ ധനുരാശിയിൽ മൂലം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ ഉത്രം മുതൽ അനിഴം വരെയുള്ള നക്ഷത്രങ്ങളിലായി സഞ്ചരിക്കുകയാണ്. ചൊവ്വ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിൽ വക്രഗതിയിൽ തുടരുന്നു. ബുധൻ ധനുരാശിയിൽ തൃക്കേട്ട നക്ഷത്രത്തിലാണ്. ശുക്രൻ മകരം രാശിയിൽ സഞ്ചരിക്കുന്നു. ഡിസംബർ 22 ന് രാത്രി അവിട്ടം നക്ഷത്രത്തിലേക്ക് പ്രവേശിക്കുകയാണ്. ശനി കുംഭം രാശിയിൽ ചതയത്തിലാണ്. ഡിസംബർ 27 വെള്ളി രാത്രി പൂരൂരുട്ടാതിയിൽ പ്രവേശിക്കുന്നു. ഇനി കുറേക്കാലം ശനി പ്രസ്തുത നക്ഷത്രത്തിലാവും സഞ്ചരിക്കുക. വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിൽ വക്രഗതിയിലായി നീങ്ങുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലും കേതു കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. ഞായർ ഉച്ചവരെ മകരക്കൂറുകാരുടെ അഷ്ടമരാശി തുടരും. തിങ്കളും ചൊവ്വയും ബുധൻ പ്രഭാതം വരെയും കുംഭക്കൂറുകാരുടെ അഷ്ടമരാശിക്കൂറ് ദിവസങ്ങളാണ്. അതിനുമേൽ വെള്ളി രാവിലെ വരെ മീനക്കൂറുകാർക്കും തുടർന്ന് മേടക്കൂറുകാർക്കും അഷ്ടമരാശി വരുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ പരിശോധിക്കുന്നു. മകം സാഹചര്യങ്ങൾ അനുകൂലമായിട്ടും കാര്യസിദ്ധി മെല്ലെയാവും. ബുധൻ നാലിൽ സഞ്ചരിക്കുന്നതിനാൽ പഠിപ്പ്, ഗവേഷണം ഇവയിൽ ഏകാഗ്രതയും പുരോഗതിയും പ്രതീക്ഷിക്കാം. ശുക്രൻ്റെ ആറാം ഭാവസ്ഥിതിയാൽ ദാമ്പത്യത്തിൽ സ്വസ്ഥത കുറയാനിടയുണ്ട്. സ്ത്രീകളുടെ അനിഷ്ടത്തിന് പാത്രമാകും. പണമെടപാടുകളിൽ സൂക്ഷ്മത പുലർത്തണം. വാരമദ്ധ്യം മെച്ചമുള്ളതാവും. ചൊവ്വ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പ്രവൃത്തി വിജയം, ബിസിനസ്സിൽ കൂടുതൽ ലാഭം , മനസ്സന്തോഷം എന്നിവ പ്രതീക്ഷിക്കാം. പൂരം സംതൃപ്തിയുള്ള ദിവസങ്ങളാവും വാരത്തിലധികം. വരുമാനത്തെ സംബന്ധിച്ച ആശങ്കകൾ അകലുന്നതാണ്. പ്രവർത്തന മികവിന് ആവശ്യമായ ആശയങ്ങൾ അപ്പോഴപ്പോൾ തോന്നിക്കൊള്ളും. ഒപ്പമുള്ളവരെ പ്രോൽസാഹിപ്പിക്കുന്നതിൽ ആനന്ദിക്കും. കടം കൊടുത്തുതിർക്കുന്ന കാര്യത്തിൽ ചില ഉചിത തീരുമാനങ്ങളുണ്ടാവും. മകൻ്റെ സ്വതന്ത്ര ചിന്തകളും പെരുമാറ്റവും അല്പം മനപ്രയാസം വരുത്താം. പിതാവിൻ്റെ ആരോഗ്യകാര്യത്തിലെ ഉൽകണ്ഠയ്ക്ക് അയവുണ്ടാവും. സുഹൃത്തുക്കളുമായി യാത്രകൾക്ക് പദ്ധതിയിടും. ഞായർ, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയും. ഉത്രം പദവിയിൽ ഉയർച്ചയുണ്ടാവുമെന്ന്അനൗദ്യോഗിക അറിയിപ്പ് ലഭിക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്. ബിസിനസ്സിൽ ശ്രദ്ധ കുറയും. പാർട്ണർമാരെ ചുമതല ഏൽപ്പിക്കുന്നത് കരുതലോടെ വേണം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ പല കാര്യങ്ങളും ചെയ്തു തീർക്കും. വെല്ലുവിളികളെ നിശ്ചയദാർഢ്യത്തോടെ ഏറ്റെടുക്കുന്നതാണ്. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകാര്യമായി അനുഭവപ്പെടും. കലാമത്സരങ്ങൾക്ക് തീവ്രപരിശീലനം ആവശ്യമായി വരുന്നതാണ്. വാരാദ്യ- വാരാന്ത്യ ദിവസങ്ങൾ കൂടുതൽ മിഴിവുള്ളതാകും. അത്തം വാരാദ്യ ദിവസങ്ങളിൽ ജന്മരാശിയിലാണ് ചന്ദ്രൻ സഞ്ചരിക്കുന്നത്. മംഗളകാര്യങ്ങൾ, ദൈവികകാര്യങ്ങൾ എന്നിവയിൽ സംബന്ധിക്കും. വിരുന്നുകാരുണ്ടാവും. പഴയ കാര്യങ്ങൾ ഓർമ്മിക്കുന്നതിലും പറയുന്നതിലും സന്തോഷിക്കും. ദേഹ/മന: സുഖം അനുഭവപ്പെടുന്നതാണ്. ബുധൻ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ അധ്വാനമേറും. കാര്യസാദ്ധ്യം വിചാരിച്ചത്ര എളുതല്ലെന്ന് വരാം. ചെറുയാത്രകൾ ആവർത്തിക്കും. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരാനിടയുണ്ട്. സഹോദരരിൽ നിന്നും ധനസഹായം പ്രതീക്ഷിക്കാം. ചിത്തിര സ്വതന്ത്ര നിലപാടുകൾ കൈക്കൊള്ളുകയും തുറന്നരശായി അഭിപ്രായം പറയുകയും ചെയ്യുന്നതിനാൽ സംഘടനയിലും പ്രസ്ഥാനത്തിലും ശത്രുക്കളെ നേടും. സ്വാശ്രയ ബിസിനസ്സ് വിപുലീകരിക്കാനുള്ള ശ്രമങ്ങൾ അല്പം മെല്ലയായേക്കും. മകളുടെ ഉന്നത വിദ്യാഭ്യാസ കാര്യത്തിലെ ആശയക്കുഴപ്പം നീങ്ങുന്നതാണ്. സാമ്പത്തികമായി ഒട്ടൊക്കെ തൃപ്തികരമായ വാരമായിരിക്കും. കുടുംബ ക്ഷേത്രത്തിലെ ഉത്സവാദികളിൽ സകുടുംബം പങ്കെടുക്കും. കലകളും സാഹിത്യവും ആസ്വദിക്കുന്നതിൽ ഉയർന്ന ഭാവുകത്വം പ്രദർശിപ്പിക്കും. ചോതി വാരത്തിൻ്റെ തുടക്കത്തിലെ രണ്ടോ മൂന്നോ ദിനങ്ങളെക്കാൾ ഗുണകരമായേക്കും, മറ്റു ദിവസങ്ങൾ. ചെലവ് അധികരിക്കാം. കാര്യപ്രാപ്തിക്ക് ആരെയെങ്കിലും ആശ്രയിക്കേണ്ടതായി വന്നേക്കും. അടുത്ത കൂട്ടുകാരുടെ വാക്കുകൾ വിഷമിപ്പിക്കുന്നതാണ്. ശുഷ്കാന്തി കുറയും. തുടർദിവസങ്ങളിൽ കർമ്മഗുണമുണ്ടാവും. ബിസിനസ്സ് പുഷ്ടിപ്പെടുന്നതാണ്. ധനപരമായി ക്ലേശിക്കേണ്ട സാഹചര്യം വരില്ല. ആവശ്യമായ വിശ്രമം ലഭിക്കുന്നതാണ്. കുടുംബത്തോടൊപ്പം വിനോദയാത്ര സാധ്യമായേക്കും. മകളുടെ ഭാവികാര്യം വീട്ടിനുള്ളിൽ ചർച്ച ചെയ്യുപ്പെടാം. വിശാഖം കഠിനപ്രയത്നവും ആത്മാർത്ഥതയും അധികാരികൾ തിരിച്ചറിഞ്ഞ് അംഗീകരിക്കും. അടുത്തുതന്നെ പുതിയ പദവി ലഭിക്കുന്നതിന് സാഹചര്യം അനുകൂലമാണ്. അസൂയാലുക്കളെ അവഗണിക്കുകയാവും ഉചിതമായ കാര്യം. പണം മുൻകൂട്ടി ചെലവാക്കിയുള്ള സംരംഭങ്ങൾക്ക് തത്കാലം മുതിരരുത്. ഗ്രഹാനുകൂല്യം ഉണ്ടാവുമ്പോൾ അക്കാര്യം പരിഗണിക്കാവുന്നതാണ്. ഏജൻസികൾ, കമ്മീഷൻ ഏർപ്പാടുകൾ എന്നിവയിൽ നിന്നും സാമ്പത്തിക മെച്ചം ഉണ്ടാവും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേരം കണ്ടെത്തും. പഴയ വാഹനം വിൽക്കാനുള്ള ശ്രമം വിജയിക്കുന്നതാണ്. കുടുംബത്തോടൊപ്പം അവധിക്കാല യാത്രകൾ സാധ്യമാവും. അനിഴം വാരാദ്യ ദിവസങ്ങളിൽ കരുതിയതുപോലെ മിക്ക കാര്യങ്ങളും സ്വാഭാവികമായി തന്നെ നടന്നുകിട്ടും. പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുവാൻ മടിക്കില്ല. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. കുടുംബകാര്യങ്ങളിൽ സമാധാനം പ്രതീക്ഷിക്കാം. ധനകാര്യങ്ങളിൽ സുഗമതയുണ്ടാവും. വാരമധ്യത്തിൽ ദേഹസൗഖ്യം കുറയുന്നതിനിടയുണ്ട്. അപ്രസക്ത വിഷയങ്ങൾക്ക് ഊർജ്ജവും നേരവും ചെലവഴിക്കുന്നതാണ്. വാക്കുകൾക്ക് പാരുഷ്യമുണ്ടാവും. വെള്ളി, ശനി ദിവസങ്ങളിൽ ദൈവികസമർപ്പണങ്ങൾ, പാരിതോഷിക ലബ്ധി എന്നിവയുണ്ടാവും. തൃക്കേട്ട കാര്യനിർവഹണത്തിലെ കൈയ്യടക്കവും കൃത്യതയും മേലധികാരികളാൽ അഭിനന്ദിക്കപ്പെടും. പാർട്ണർഷിപ്പ് വ്യവസ്ഥയിലുള്ള സ്ഥാപനത്തിൻ് വളർച്ച കണ്ടുതുടങ്ങുന്നതാണ്. പുതിയ കാര്യങ്ങൾ പഠിച്ചറിയുന്നതിൽ ഔൽത്സുക്യം പുലർത്തും. വാരാദ്യദിവസങ്ങളിൽ ധനാഗമം വർദ്ധിക്കുന്നതാണ്. ബന്ധുസമാഗമം സന്തോഷകരമാവും. ഔദ്യോഗിക യാത്രകൾക്ക് സാധ്യതയുണ്ട്. ഗൃഹം മേടിപിടിപ്പിക്കുന്നതിന് പ്രതീക്ഷിച്ചതിലും ചെലവുണ്ടാവും. ഇഷ്ടാനിഷ്ടങ്ങൾ ശക്തമായിത്തന്നെ പ്രകടിപ്പിക്കും. ആരോഗ്യ പരിരക്ഷയ്ക്ക് പാരമ്പര്യ ചികിൽസാരീതികൾ അവലംബിക്കുന്നതാണ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.