Trending
Follow Us മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു കൊച്ചി: മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പെൺമക്കളുടെ ഹർജി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു. മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കിയതിനെ ചോദ്യം ചെയ്ത് ലോറന്‍സിന്റെ പെണ്മക്കളായ ആശ ലോറന്‍സ്, സുജാത ബോബന് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ലോറൻസിന്റെ മൃതശരീരം പഠനാവശ്യത്തിന് കൈമാറരുതെന്നും പള്ളിയിൽ അടക്കം ചെയ്യണമെന്നുമാണ് പെൺമക്കളുടെ ആവശ്യം. എന്നാൽ, മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കണമെന്നതാണ് എം.എം.ലോറന്‍സ് പ്രകടിപ്പിച്ച ആഗ്രഹമെന്ന് മകന് എം.എല്‍.സജീവന് ഹൈക്കോടതിയെ അറിയിച്ചു. അനാട്ടമി നിയമപ്രകാരം നടപടിക്രമങ്ങള്‍ പാലിച്ചാണ് മൃതദേഹം മെഡിക്കൽ കോളേജ് ഏറ്റെടുത്തതെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു. ലോറൻസിന്റെ ഭൗതീക ശരീരം മെഡിക്കൽ കോളേജിന് പഠനാവശ്യത്തിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശാ ലോറൻസ് സമർപ്പിച്ച ഹർജി തീർപ്പാക്കും വരെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാനായിരുന്നു ഹൈക്കോടതി നിർദേശം നൽകിയത്. കോടതി നിർദേശത്തെ തുടർന്ന് ലോറൻസിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ഫോര്‍മാലിനില്‍ സൂക്ഷിച്ചിരിക്കുകയാണ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
ക്ഷേമപെൻഷന് തട്ടിപ്പിൽ സർക്കാർ നടപടി; 373 ജീവനക്കാർക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു
December 24, 2024പ്രിയങ്ക ഗാന്ധിക്കെതിരായ വിജയരാഘവന്റെ പരാമർശത്തിൽ വർഗീയ നിലപാടില്ല; പിന്തുണച്ച് നേതാക്കൾ
December 23, 2024ക്ഷേമപെൻഷന് തട്ടിപ്പിൽ സർക്കാർ നടപടി; 373 ജീവനക്കാർക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു
December 24, 2024പ്രിയങ്ക ഗാന്ധിക്കെതിരായ വിജയരാഘവന്റെ പരാമർശത്തിൽ വർഗീയ നിലപാടില്ല; പിന്തുണച്ച് നേതാക്കൾ
December 23, 2024ക്ഷേമപെൻഷന് തട്ടിപ്പിൽ സർക്കാർ നടപടി; 373 ജീവനക്കാർക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു
December 24, 2024പ്രിയങ്ക ഗാന്ധിക്കെതിരായ വിജയരാഘവന്റെ പരാമർശത്തിൽ വർഗീയ നിലപാടില്ല; പിന്തുണച്ച് നേതാക്കൾ
December 23, 2024What’s New
Spotlight
ഉത്തരമില്ലാത്ത ചോദ്യങ്ങൾ; ദുരുഹത വിട്ടൊഴിയാതെ സ്മിതയുടെ തിരോധാനം
- by Sarkai Info
- December 22, 2024
Today’s Hot
-
- December 21, 2024
-
- December 21, 2024
-
- December 21, 2024
MT Vasudevan Nair: എംടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ
- By Sarkai Info
- December 20, 2024
Featured News
പാർലമെന്റ് ശീതകാല സമ്മേളനം ഇന്ന് സമാപിക്കും
- By Sarkai Info
- December 20, 2024
ക്രിസ്മസ്-പുതുവത്സര തിരക്ക്: അധിക സർവീസുമായി കെഎസ്ആർടിസി
- By Sarkai Info
- December 20, 2024
Latest From This Week
ന്യൂനമർദ്ദം: കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
KERALA-NEWS
- by Sarkai Info
- December 20, 2024
ക്രിസ്മസ് പ്രമാണിച്ച് ക്ഷേമനിധി പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു; തിങ്കളാഴ്ച മുതൽ വിതരണം
KERALA-NEWS
- by Sarkai Info
- December 19, 2024
അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമം; മകൻ അറസ്റ്റിൽ
KERALA-NEWS
- by Sarkai Info
- December 19, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.