NEWS

സ്കൂളിലെ തിളയ്ക്കുന്ന സാമ്പാർ ചെമ്പിൽ വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

'കള്ളിന് കിക്കില്ലാത്തതും ക്വാർട്ടർ കിട്ടാനില്ലാത്തതും' മുഖ്യമന്ത്രിയോട് പരാതി പറഞ്ഞാല്‍ പരിഹരിക്കാനാകുമോ? 'തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രേരണയായത് ഹിന്ദുവിശ്വാസം': യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി ‘നെഹ്‌റുവിന്റെ ഭാര്യ’ എന്നറിയപ്പെട്ട ഗോത്ര ബാലിക ബുധിനി ഓർമയായി ഇലക്ട്രിക് കാറുമായി ഞെട്ടിക്കാൻ ഷഓമി, തൊട്ടുപിന്നാലെ ആപ്പിളും സോണിയും ബെംഗളൂരു: സ്കൂൾ പാചകപ്പുരയിലെ തിളയ്ക്കുന്ന സാമ്പാർ ചെമ്പിൽ വീണ് ഗുരുതര പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കർണാടകയിലെ കലബുർഗിയിലെ ചിനമഗേര ഗവ. ഹയർ പ്രൈമറി സ്കൂളിലാണ് സംഭവം. മഹന്തമ്മ ശിവപ്പ തൽവാർ എന്ന എട്ടുവയസുകാരിയാണ് മരിച്ചത്. വ്യാഴാഴ്ചയാണ് കുട്ടിക്ക് അപകടം സംഭവിച്ചത്. പാചകപ്പുരയിൽ വെച്ചായിരുന്നു ഉച്ചഭക്ഷണം വിളമ്പിയത്. ഭക്ഷണം വാങ്ങാനെത്തിയ കുട്ടി അബദ്ധത്തിൽ സാമ്പാർ ചെമ്പിലേക്ക് വീഴുകയായിരുന്നു. 40 ശതമാനം പൊള്ളലേറ്റ കുട്ടിയെ ആദ്യം കലബുര്‍ഗിയിലെ ആശുപത്രിയിലും പിന്നീട് ബെംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഞായറാഴ്ചയോടെ മരിക്കുകയായിരുന്നു. Also Read – പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും 9 മാസം പ്രായമുള്ള കുട്ടിയും മരിച്ചു കുട്ടിയുടെ മാതാവിന്റെ പരാതിയിൽ സ്കൂൾ പ്രധാനാധ്യാപിക, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകർ, പാചകത്തൊഴിലാളികൾ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഏഴ് പേർക്കെതിരെ കേസെടുത്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ലാലാബി നദാഫ്, സഹ അധ്യാപകൻ രാജു ചവാൻ, അടുക്കള സൂപ്പർവൈസർ എന്നിവരെ സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. Summary: An eight-year-old Class 2 student, passed away at Victoria Hospital in Bengaluru. The young girl had sustained critical injuries after accidentally falling into a hot sambar vessel at the Chinamagera Government Higher Primary School in Afzalpur taluk, Kalaburagi district. ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ. Tags: Bengaluru , Karnataka , School student died ... ... ... None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.