SOCIAL

ഭാരം 100 കിലോ; ഗേൾസ് ഹോസ്റ്റലിനു സമീപം കണ്ടെത്തിയ ഭീമൻ പെരുമ്പാമ്പെനെ രക്ഷപെടുത്തി; വീഡിയോ

Follow Us ചിത്രം: എക്സ് അസം സർവകലാശാല ക്യാപസിൽ നിന്നു പിടികൂടിയ ഭീമൻ പെരുമ്പാമ്പിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയിയൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. സർവകലാശാലയുടെ സിൽച്ചാറിലെ ക്യാപസിൽ നിന്നാണ് 100 കിലോയോളം ഭാരവും 17 അടി നീളവുമുള്ള കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി രക്ഷപെടുത്തിയത്. രാത്രി പെൺകുട്ടികളുടെ ഹോസ്റ്റലിനു സമീപത്താണ് പാമ്പിനെ ആദ്യം കണ്ടത്. ബരാക് താഴ്‌വരയിലെ മനുഷ്യവാസ മേഖലയിൽ നിന്നു കണ്ടെത്തുന്ന ഏറ്റവും വലിയ ബർമീസ് പെരുമ്പാമ്പാണിത്. ഡിസംബർ 18ന് രാത്രി പത്തരയോടെയാണ് പാമ്പിനെ വിദ്യാർത്ഥികൾ കാണുന്നത്. ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. താൻ കരിയറിൽ രക്ഷപെടുത്തിയ ഏറ്റവും വലിയ പാമ്പാണിതെന്ന് പാമ്പിനെ പിടികൂടാൻ നേതൃത്വം നൽകിയ വന്യജീവി ഗവേഷകനായ ബിഷാൽ സോനാർ പറഞ്ഞു. ബർമീസ് പെരുമ്പാമ്പ് ഈ പ്രദേശത്ത് പൊതുവേ കണ്ടുവരാറുള്ളവയാണ്. ചെറിയ ജീവികളെ ഭക്ഷിക്കുന്ന ഇവ മനുഷ്യർക്ക് നേരിട്ട് ഭീഷണിയല്ലെന്നും, ഉപദ്രവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. A giant 17-foot-long Burmese python, weighing approx 100 kilograms, was rescued from the Assam University campus in Silchar late on December 18, 2024. pic.twitter.com/GJhzvkxfJT വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ പെരുമ്പാമ്പിനെ ബരായിൽ വന്യജീവി സങ്കേതത്തിലേക്ക് തിരിച്ചയച്ചു. ബരാക് വാലി വൈൽഡ് ലൈഫ് ഡിവിഷനിലെ 12ഓളം ഉദ്യോഗസ്ഥർ ചേർന്നാണ് പാമ്പിനെ രക്ഷപെടുത്തിയത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.