Follow Us ചിത്രം: ഇൻസ്റ്റഗ്രാം മഞ്ഞുമൂടിയ അൻ്റാർട്ടിക് ഉപദ്വീപിൽ നിന്നുള്ള മനോഹരമായ ഒരു വീഡിയോയാണ് ഓൺലൈനിൽ ശ്രദ്ധനേടുന്നത്. തന്റെ നടപ്പ് വഴിയിൽ നിന്ന് ഫോട്ടോയെടുക്കുകയായിരുന്ന ദമ്പതികൾ മാറുന്നതുവരെ കാത്തു നിൽക്കുന്ന പെൻഗ്വിനിനാണ് വീഡിയോയിലൂള്ളത്. ദമ്പതികൾ മാറുന്നതുവരെ പെൻഗ്വിൻ കാത്തു നിൽക്കുന്നതും ശേഷം നടന്നു നീങ്ങുന്നതും വീഡിയോയിൽ കാണാം. 'എക്‌സ്‌ക്യൂസ് മീ എന്നു പറയാന്‍ പെന്‍ഗ്വിന് മടി തോന്നിയിരിക്കാം' എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. A post shared by Ciera Ybarra (@ciera.ybarra) അതിവേഗം വൈറലായ വീഡിയോ രണ്ട് ദിവസത്തിനുള്ളിൽ 125 ദശലക്ഷത്തിലധികം കാഴ്ചകളും ഒരു ദശലക്ഷത്തിലധികം ലൈക്കുകളും നേടിയിട്ടുണ്ട്. നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. മഞ്ഞുപാളികൾക്കിടയിലൂടെയുള്ള ചെറിയ വഴിയിലൂടെയാണ് പെൻഗ്വിനുകൾ നടക്കുന്നത്. പെൻഗ്വിൻ ഹൈവേ എന്നു പറയുന്ന ഈ വഴികളിലേക്ക് സഞ്ചാരികളെ പൊതുവേ അനുവദിക്കാറില്ല. പെൻഗ്വിന്റെ ശബ്ദം കേട്ടയുടൻ വഴിമാറിക്കൊടുക്കുന്ന ദമ്പതികളെയും വീഡിയോയിൽ പ്രശംസിക്കുന്നുണ്ട്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
'എക്‌സ്‌ക്യൂസ് മീ, ഞാൻ ഒന്നു പൊയ്ക്കോട്ടേ'; വൈറലായി കുഞ്ഞൻ പെൻഗ്വിൻ
- by Sarkai Info
- December 22, 2024
ഭാരം 100 കിലോ; ഗേൾസ് ഹോസ്റ്റലിനു സമീപം കണ്ടെത്തിയ ഭീമൻ പെരുമ്പാമ്പെനെ രക്ഷപെടുത്തി; വീഡിയോ
December 23, 2024