HOROSCOPE

വാരഫലം, മൂലം മുതൽ രേവതി വരെ; Weekly Horoscope, Dec 22-Dec 28

Follow Us Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? ആദിത്യൻ ധനുരാശിയിൽ മൂലം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ ഉത്രം മുതൽ അനിഴം വരെയുള്ള നക്ഷത്രങ്ങളിലായി സഞ്ചരിക്കുകയാണ്. ചൊവ്വ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിൽ വക്രഗതിയിൽ തുടരുന്നു. ബുധൻ ധനുരാശിയിൽ തൃക്കേട്ട നക്ഷത്രത്തിലാണ്. ശുക്രൻ മകരം രാശിയിൽ സഞ്ചരിക്കുന്നു. ഡിസംബർ 22 ന് രാത്രി അവിട്ടം നക്ഷത്രത്തിലേക്ക് പ്രവേശിക്കുകയാണ്. ശനി കുംഭം രാശിയിൽ ചതയത്തിലാണ്. ഡിസംബർ 27 വെള്ളി രാത്രി പൂരൂരുട്ടാതിയിൽ പ്രവേശിക്കുന്നു. ഇനി കുറേക്കാലം ശനി പ്രസ്തുത നക്ഷത്രത്തിലാവും സഞ്ചരിക്കുക. വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിൽ വക്രഗതിയിലായി നീങ്ങുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലും കേതു കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. ഞായർ ഉച്ചവരെ മകരക്കൂറുകാരുടെ അഷ്ടമരാശി തുടരും. തിങ്കളും ചൊവ്വയും ബുധൻ പ്രഭാതം വരെയും കുംഭക്കൂറുകാരുടെ അഷ്ടമരാശിക്കൂറ് ദിവസങ്ങളാണ്. അതിനുമേൽ വെള്ളി രാവിലെ വരെ മീനക്കൂറുകാർക്കും തുടർന്ന് മേടക്കൂറുകാർക്കും അഷ്ടമരാശി വരുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ പരിശോധിക്കുന്നു. മൂലം വാക്കുകളിൽ ആത്മവിശ്വാസവും വ്യക്തിത്വത്തിൽ പ്രസരിപ്പും നിറയുന്നതാണ്. സഹപ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകും. അവസരോചിതമായി തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സാധിക്കുന്നതാണ്. വിവാദങ്ങളിൽ അകലം സൂക്ഷിക്കും. ചെലവുകളെ സ്വയം നിയന്ത്രിക്കും. രോഗഗ്രസ്തരായ ബന്ധുക്കളെ സന്ദർശിക്കുന്നതാണ്. സഹായം നൽകുവാൻ മടിക്കില്ല. കുടുംബാംഗങ്ങളെ ഏകോപിപ്പിക്കുന്നതിൽ വിജയിക്കും. ജന്മരാശിയിൽ സൂര്യനും അഷ്ടമത്തിൽ കുജനും ഉള്ളതിനാൽ ദേഹക്ലേശം ഉണ്ടാവുന്നതാണ്. വൈദ്യസഹായത്തിന് അലംഭാവമരുത്. പൂരാടം ജന്മാദിത്യൻ ദേഹക്ലേശം വരുത്താം. പണച്ചെലവ് പതിവിലും കൂടുതലാവുന്നതാണ്. "അങ്ങോടിങ്ങോട് ഉഴലേണ്ട" സ്ഥിതി അധികമാവും. പല കാര്യങ്ങളിലും ഒപ്പമുള്ളവരിൽ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നതാണ്. ഗൃഹസമാധാനം സാമാന്യമായിട്ടാവും. മക്കളുടെ പരസ്പരമുള്ള ഐക്യം കൂടിയും കുറഞ്ഞുമിരിക്കും. ബിസിനസ്സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥർക്ക് ശരാശരി വാരമാവും. പുതുവർഷത്തിൽ നടപ്പാക്കാൻ ചില തീരുമാനങ്ങൾ കൈക്കൊള്ളും. വെള്ളി, ശനി ദിവസങ്ങൾക്ക് അനുകൂലത ഉണ്ടാവില്ല. ഉത്രാടം ഉദ്യോഗസ്ഥർക്ക് അധ്വാനഭാരം വർദ്ധിക്കുന്നതാണ്. സ്വാശ്രയ ബിസിനസ്സിൽ പ്രതീക്ഷിച്ച വായ്പാധനം കൈവശമെത്താൻ വൈകിയേക്കും. ദാമ്പത്യത്തിൽ പിണക്കവും ഇണക്കവും തുടർക്കഥയാവും. വാക്കുകളിൽ മിതത്വം പാലിക്കുകയാൽ അന്തരീക്ഷത്തിൽ ശാന്തത നിലനിൽക്കും. ജന്മനാട്ടിൽ വരാനും ആഘോഷങ്ങളിൽ പങ്കെടുക്കാനുമാവും. കക്ഷിരാഷ്ട്രീയത്തോട് വിരക്തി തോന്നാം. സ്വകാര്യത ചോരാതിരിക്കാൻ ശ്രദ്ധ വേണം. ചെറുപ്പക്കാരുടെ ഭാവികാര്യങ്ങളിൽ വീട്ടുകാർക്ക് ഉത്കണ്ഠയുണ്ടായേക്കും. രോഗഗ്രസ്തർക്ക് തെല്ലെങ്കിലും ആശ്വാസം ലഭിക്കുന്നതാണ്. തിരുവോണം ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. എന്നാൽ തൊഴിൽ രംഗത്തുണ്ടായിരുന്ന സമ്മർദ്ദം കുറയുന്നതാണ്. ഏറ്റെടുത്ത ചുമതലകൾ സമയബന്ധിതമായി പൂർത്തീകരിക്കും. പ്രണയികൾക്ക് തടസ്സങ്ങളെ തട്ടിനീക്കാനാവും. പന്ത്രണ്ടിൽ ആദിത്യൻ സഞ്ചരിക്കുന്നതിനാൽ സർക്കാരുമായി ബന്ധപ്പെട്ട് നേടേണ്ട കാര്യങ്ങൾക്ക് കാലവിളംബമുണ്ടാവും. പാചകകുശലതയും ആതിഥ്യമര്യാദയും പ്രശംസിക്കപ്പെടും. പിതൃ-പുത്രബന്ധത്തിൽ അയവുണ്ടാവാത്തത് കുടുംബാംഗങ്ങളെ വിഷമിപ്പിക്കാം. രണ്ടാം നക്ഷത്രത്തിൽ ശുക്രൻ സഞ്ചരിക്കുന്നത് സാമ്പത്തിക സുഗമതയ്ക്ക് കാരണമാകും. അവിട്ടം നക്ഷത്രനാഥൻ്റെ നീചക്ഷേത്രസ്ഥിതി ചിലപ്പോഴെങ്കിലും ദോഷകരമായി അനുഭവപ്പെടാം. കാര്യസാധ്യത്തിന് തടസ്സങ്ങൾ വരുന്നതാണ്. ശത്രുക്കളെ തിരിച്ചറിയാനോ സമ്മർദ്ദങ്ങളെ നേരിടാനോ കഴിഞ്ഞേക്കില്ല. രാശ്യധിപഗ്രഹത്തിൻ്റെ ബലം ചന്ദ്രൻ്റെ അനുകൂല സഞ്ചാരം എന്നിവയാൽ ഗുണാനുഭവങ്ങൾ വന്നുചേരുന്നതാണ്. വ്യാപാരത്തിലെ മാന്ദ്യം മാറിയേക്കാം. പണം കൂടുതൽ മുടക്കുന്നത് തത്കാലം അനുകൂലമായേക്കില്ല. സഹോദരനുമായി ചേർന്നുള്ള സംരംഭങ്ങളിൽ പുനശ്ചിന്തയുണ്ടാവും. കുംഭക്കൂറുകാർക്ക് സർക്കാർ കാര്യങ്ങൾ ഭംഗിയായി നടന്നു കിട്ടും. മകരക്കൂറുകാർക്ക് ഭോഗസുഖം വർദ്ധിക്കുന്നതാണ്. ചതയം വാരാദ്യ ദിവസങ്ങളിൽ അഷ്ടമരാശി വരികയാൽ സർവ്വകാര്യങ്ങളിലും കരുതൽ വേണം. വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധ അനിവാര്യം. ചെലവിൽ നിയന്ത്രണം കുറഞ്ഞേക്കും. മറ്റു ദിവസങ്ങളിൽ ക്ഷമാപൂർവ്വമായ കരുനീക്കങ്ങളാൽ എതിർപ്പുകളെ മറികടന്ന് വിജയത്തിലേക്ക് നയിക്കപ്പെടുന്നതാണ്. ഔദ്യോഗികമായി സംതൃപ്തിയുണ്ടാവും. മേലധികാരികൾ ശ്ലാഘിക്കും. കുടുംബാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനാവും. പഴയ കടം വീട്ടുവാൻ വഴിതെളിയുന്നതാണ്. ശനി ജന്മനക്ഷത്രത്തിൽ നിന്നും മാറുന്ന വാരമാണെന്ന പ്രത്യേകതയുമുണ്ട്. പൂരൂരുട്ടാതി ആദിത്യൻ്റെ അനുകൂലസ്ഥിതിയാൽ കർമ്മരംഗത്ത് സുഗമതയുണ്ടാവും. പലതരം നേട്ടങ്ങൾ സ്വാഭാവിക രീതിയിൽ വന്നു ചേരും. ബിസിനസ്സിൽ കൂടുതൽ ലാഭമുണ്ടാവും. പിതാവിൻ്റെ വാത്സല്യം അനുഭവിക്കുന്നതാണ്. പിതൃസ്വത്തുക്കളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. പൊതുപ്രവർത്തകർക്ക് ആത്മവിശ്വാസം വർദ്ധിക്കും. ക്ഷേത്രോത്സവാദികളുടെ നടത്തിപ്പിനായി കൂടുതൽ സമയം കണ്ടെത്തും. ബന്ധുക്കളുടെ ഇടയിൽ സ്വീകാര്യത ഉയരുന്നതാണ്. മിതവ്യയം പുലർത്തും. കലാമത്സരങ്ങളിൽ വിജയിക്കുന്നതാണ്. വാരാദ്യ ദിവസങ്ങളിൽ വാഹനം ഉപയോഗിക്കുന്നതിൽ നല്ല കരുതൽ വേണം. ഉത്രട്ടാതി ഉന്നതരുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നതാണ്. തടസ്സങ്ങൾ വന്നാലും ശുഭാപ്തിവിശ്വാസം പുലർത്തും. കർമ്മരംഗത്ത് താരതമ്യേന മെച്ചമുണ്ടാവുന്ന കാലമാണ്. ആലസ്യം ഒഴിവാക്കേണ്ടതുണ്ട്. സംഘടനയിൽ ഏകോപന ചാതുരി പ്രകീർത്തിക്കപ്പെടും. ഭൂമി വ്യവഹാരത്തിൽ നിന്നും ഇപ്പോൾ പിൻവാങ്ങുന്നതാണ് ഉചിതമായിട്ടുള്ളത്. സന്താനങ്ങളുടെ പഠനകാര്യത്തിൽ മനപ്രയാസമുണ്ടാവാം. യാഥാർത്ഥ്യം മനസ്സിലാക്കാത്തതിനാൽ ബന്ധുക്കൾ വിയോജിച്ചേക്കും. ശുക്രൻ്റെ അനുകൂല സഞ്ചാരത്താൽ ലൗകികമായി സംതൃപ്തി വരും. കലാപരമായി വിജയിക്കാൻ കഴിയുന്ന കാലമാണ്. രേവതി കഠിനപ്രയത്നം കൊണ്ട് കാര്യസാധ്യമുണ്ടാവും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരിൽ നിന്നും പൂർണ പിന്തുണ കൈവരുന്നതാണ്. ക്ലേശങ്ങളിൽ മനസ്സ് തളരാനിടയുണ്ട്. സുഹൃത്തുക്കളുടെ വാഗ്ദാനലംഘനം വിഷമിപ്പിച്ചേക്കും. സാമാന്യമായിരിക്കും, ബിസിനസ്സിൽ നിന്നുള്ള ആദായം. ശുക്രൻ പതിനൊന്നിൽ സഞ്ചരിക്കുകയാൽ ഭോഗസുഖമുണ്ടാവും. പ്രണയികൾക്ക് അനുകൂലമായ സാഹചര്യമാണ് കാണുന്നത്. ദൈവികകാര്യങ്ങൾക്ക് നേരം കണ്ടെത്തും. ചെറുയാത്രകൾ ആവർത്തിക്കുന്നതാണ്. പുതിയ കാര്യങ്ങൾ തുടങ്ങാൻ ബുധൻ, വ്യാഴം ദിവസങ്ങൾ അനുകൂലമല്ല. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.