Follow Us Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? ആദിത്യൻ ധനുരാശിയിൽ മൂലം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ ഉത്രം മുതൽ അനിഴം വരെയുള്ള നക്ഷത്രങ്ങളിലായി സഞ്ചരിക്കുകയാണ്. ചൊവ്വ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിൽ വക്രഗതിയിൽ തുടരുന്നു. ബുധൻ ധനുരാശിയിൽ തൃക്കേട്ട നക്ഷത്രത്തിലാണ്. ശുക്രൻ മകരം രാശിയിൽ സഞ്ചരിക്കുന്നു. ഡിസംബർ 22 ന് രാത്രി അവിട്ടം നക്ഷത്രത്തിലേക്ക് പ്രവേശിക്കുകയാണ്. ശനി കുംഭം രാശിയിൽ ചതയത്തിലാണ്. ഡിസംബർ 27 വെള്ളി രാത്രി പൂരൂരുട്ടാതിയിൽ പ്രവേശിക്കുന്നു. ഇനി കുറേക്കാലം ശനി പ്രസ്തുത നക്ഷത്രത്തിലാവും സഞ്ചരിക്കുക. വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിൽ വക്രഗതിയിലായി നീങ്ങുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലും കേതു കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. ഞായർ ഉച്ചവരെ മകരക്കൂറുകാരുടെ അഷ്ടമരാശി തുടരും. തിങ്കളും ചൊവ്വയും ബുധൻ പ്രഭാതം വരെയും കുംഭക്കൂറുകാരുടെ അഷ്ടമരാശിക്കൂറ് ദിവസങ്ങളാണ്. അതിനുമേൽ വെള്ളി രാവിലെ വരെ മീനക്കൂറുകാർക്കും തുടർന്ന് മേടക്കൂറുകാർക്കും അഷ്ടമരാശി വരുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ പരിശോധിക്കുന്നു. അശ്വതി എതിർപ്പുകളെ കൂസാതെ തീരുമാനങ്ങൾ കൈക്കൊള്ളും. പുതിയ കാര്യങ്ങൾ സ്വീകരിക്കുമ്പോഴും പാരമ്പര്യത്തിൻ്റെ കരുത്തുകൾ തിരിച്ചറിയും. അവസരോചിത ബുദ്ധി ആത്മരക്ഷയ്ക്ക് സഹായകമാവും. സ്വന്തം ആശയധാരയിലേക്ക് സഹപ്രവർത്തകരെ കൊണ്ടുവരാനാവും. ഊർജ്ജസ്വലത പ്രശംസിക്കപ്പെടും. ചിലപ്പോൾ അക്കാര്യത്തിൽ ശാഠ്യത്തോളം ചെല്ലും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ശോഭിക്കാൻ സാധിക്കുന്നതാണ്. ഇടക്കിടെ മനസ്സമാധാനം കുറയും. സാമ്പത്തികമായി വലിയ മെച്ചം പറയാനില്ലെങ്കിലും കൈനഷ്ടം വരാതെ കാര്യസാധ്യമുണ്ടാവും. ഭരണി ഔദ്യോഗികമായി മുഖ്യ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് കഴിയുന്ന വാരമാണ്. അവ ഭംഗിയായി നിർവഹിക്കുന്നതിന് സഹപ്രവർത്തകർ പിന്തുണയ്ക്കും. തടസ്സങ്ങളിൽ പതറാതെ മുന്നോട്ടപോകുന്നതാണ്. വാഗ്ദാനം പാലിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങളുണ്ടാവും. ശുഭവാർത്ത പ്രതീക്ഷിക്കാം. അവധിക്കാലം ഭംഗിയായി ആഘോഷിക്കുവാൻ സാഹചര്യം ഒരുങ്ങും. ബിസിനസ്സ് ചർച്ചകളിൽ വിജയം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യപ്പെടും. ബാല്യ സുഹൃത്തുക്കളെ കാണാൻ കഴിയുന്നതാണ്. കാർത്തിക കൃതനിഷ്ഠയും പ്രവർത്തന മികവും പുലർത്തുന്നതിനാൽ ഉദ്യോഗസ്ഥർ അഭിനന്ദിക്കപ്പെടും. ദൈവികകാര്യങ്ങൾക്ക് നേരം കണ്ടെത്തുന്നതാണ്. സംഘടനകളിൽ പദവികൾ ലഭിച്ചേക്കാം. മുൻപേ നടന്നവരുടെ പ്രവർത്തന മാതൃകകൾ സ്വീകാര്യമാവും. നീതിയുക്തമായിട്ട് പ്രവർത്തിക്കാൻ സാധിക്കുന്നതാണ്. കച്ചവടത്തിൽ അധികം പണം ചെലവിടുന്നത് പ്രയോജനകരമാവില്ല. മേടക്കൂറുകാർക്ക് ചില മാനസിക ക്ലേശങ്ങൾ ഉണ്ടാവുന്നതാണ്. ഇടവക്കൂറുകാർക്ക് സഹോദരരുടെ പിന്തുണ ലഭിക്കും. സുഹൃൽ ബന്ധങ്ങളിൽ കരുതലുണ്ടാവണം. പഴയ കടബാധ്യതകൾ ചിത്തശല്യമായേക്കും. ഗൃഹത്തി സ്വസ്ഥതയുണ്ടാവും. രോഹിണി ജന്മവ്യാഴം, അഷ്ടമ സൂര്യൻ എന്നിവയാൽ മനക്ലേശവും ആരോഗ്യപ്രശ്നങ്ങളും അലട്ടാം. ഏറ്റ ദൗത്യങ്ങൾ പൂർത്തീകരിക്കുവാൻ കുറച്ചധികം വൈകിയേക്കും. ധനപരമായി അമളി വരാതിരിക്കാൻ കരുതൽ വേണ്ടതുണ്ട്. അവധിക്കാലത്ത് കുടുംബാംഗങ്ങളുടെ ഒത്തുചേരലിന് മുൻകൈയ്യെടുക്കും. പ്രണയികൾക്ക് അനുകൂല സന്ദർഭമല്ല. വീട്ടുകാരുടെ എതിർപ്പ് പ്രകടമായേക്കും. സ്ഥലംമാറ്റ ഉത്തരവ് വൈകുന്നതിൽ അസ്വസ്ഥതയുണ്ടാവും. വാഗ്ദാനം പാലിക്കാൻ തെല്ല് വിഷമിച്ചേക്കാം. സാഹിത്യ, കലാ പ്രവർത്തനങ്ങളിലൂടെ ആശ്വാസം അനുഭവിക്കുന്നതാണ്. മകയിരം സ്വേച്ഛപോലെ കാര്യങ്ങൾ നിർവഹിക്കുന്നതിനാൽ കുടുംബാംഗങ്ങളിൽ നിന്നും നിസ്സഹകരണം ഉണ്ടാവാം. പ്രതീക്ഷിച്ച കരാർ പണികൾ / പ്രോജെക്ടുകൾ ലഭിക്കുന്നതാണ്. ഔദ്യോഗികമായി അധികച്ചുമതലകൾ ഉണ്ടാവും. തന്മൂലം ജോലിഭാരം കൂടാം. ബന്ധുക്കളുടെ കലഹത്തിൽ മാദ്ധ്യസ്ഥം വഹിക്കും. എന്നാൽ അതിൽ പക്ഷഭേദം ആരോപിക്കപ്പെടാൻ ഇടയുണ്ട്. നവസംരംഭങ്ങൾക്ക് സാമ്പത്തിക പിന്തുണ നേടാനായി പലരേയും കാണേണ്ടി വന്നേക്കും. രാഷ്ട്രീയ പ്രവർത്തനം ഉന്മേഷ രഹിതമാവും. ബുധനാഴ്ച മുതൽ കൂടുതൽ ഗുണഫലങ്ങൾ ഉണ്ടാവുന്നതായിരിക്കും. തിരുവാതിര ഉന്നമനേച്ഛയോടെ പ്രവർത്തിക്കും. എന്നാൽ സഹപ്രവർത്തകർ വേണ്ടത്ര പിന്തുണയ്ക്കുന്നില്ലെന്ന് തോന്നും. സ്വന്തം ബിസിനസ്സിൽ വരുമാനം ശരാശരിയായിരിക്കും. പാർട്ണർഷിപ്പ് സംരംഭങ്ങളിൽ അതൃപ്തി തോന്നും. കുട്ടികൾക്കൊപ്പം അവധിക്കാല യാത്രകൾ നടത്തുന്നതാണ്. വ്യവഹാരത്തിന് മുതിരരുത്. കുടുംബ സാഹചര്യങ്ങൾ സമ്മിശ്രമായിരിക്കും. വിദേശത്തു കഴിയുന്നവർക്ക് നാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കേണ്ടി വരുന്നതാണ്. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ അലംഭാവമരുത്. പുണർതം കർമ്മരംഗത്ത് ശോഭിക്കുവാൻ കഴിയുന്നതാണ്. അധിക ജോലി ചെയ്യേണ്ടി വരുന്ന വാരമായിരിക്കും. ഒപ്പമുളളവരുടെ വിശ്വാസമാർജിക്കുന്നതാണ്. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. അപരിചിതരുടെ വാക്കുകൾ മുഖവിലക്കെടുക്കുന്ന സ്വഭാവം ദോഷകരമായേക്കും. ചെറുയാത്രകൾ കൂടുതലുണ്ടാവും. പണമെടപാടുകളിൽ സൂക്ഷ്മത വേണ്ടതുണ്ട്. പൂർവ്വാധികം ഭംഗിയിൽ കുടുംബ ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നതിന് അവസരം ലഭിച്ചതിനാൽ ചാരിതാർത്ഥ്യമുണ്ടാവും. കുടുംബകാര്യങ്ങളിൽ ശ്രദ്ധിക്കാൻ സാധിച്ചെന്നു വരില്ല. ചൊവ്വ രണ്ടാം നക്ഷത്രത്തിലാകയാൽ വാക്കുകൾ തീക്ഷ്ണമാവുന്നതാണ്. പൂയം പലതരം പ്രോൽസാഹനങ്ങൾ വന്നുചേരുന്ന വാരമാണ്. പക്ഷേ തീരുമാനമെടുക്കേണ്ടത് അവനവൻ തന്നെയാണല്ലോ. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂലത ഉണ്ടായേക്കും. രാഷ്ട്രീയ ബന്ധങ്ങളാൽ പ്രയോജനമുണ്ടാവും. ബിസിനസ്സുകാർക്ക് സീസൺ അനുസരിച്ചുള്ള വ്യാപാരം ഗുണകരമാവുന്നതായിരിക്കും. ജന്മകുജനാൽ അമിതക്ഷോഭം വരാമെന്നതിനാൽ വാക്കുകൾ നിയന്ത്രിക്കേണ്ടതുണ്ട്. പ്രമാണങ്ങളിലും കരാറുകളിലും ഒപ്പിടുന്നതിന് മുന്നേ ഉള്ളടക്കം മനസ്സിലാക്കാൻ മറക്കരുത്. ആയില്യം പല കാര്യങ്ങളിലും ആധികാരികമായ അഭിപ്രായം പറയും. മുഖം നോക്കാതെ വാക്കുകൾ പറയുന്നത് ശത്രുക്കളെ സൃഷ്ടിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രതയുണ്ടാവും. പരീക്ഷകൾ തൃപ്തി നൽകും. കലാമത്സരങ്ങൾക്ക് തീവ്രപരിശീലനം കൈക്കൊള്ളേണ്ടി വരുന്നതാണ്. പണയവസ്തു തിരിച്ചെടുക്കാൻ സാധിക്കുന്നത് ആശ്വാസം നൽകും. പല കാര്യങ്ങളിലും ബന്ധുക്കളുടെ അഭിപ്രായത്തോട് വിയോജിക്കും. തന്മൂലം ചില അസ്വാരസ്യങ്ങൾ ഉയർന്നുവരാനിടയുണ്ട്. വാതകഫാദികളായ അസുഖങ്ങൾ ഉപദ്രവിച്ചേക്കാം. മകം സാഹചര്യങ്ങൾ അനുകൂലമായിട്ടും കാര്യസിദ്ധി മെല്ലെയാവും. ബുധൻ നാലിൽ സഞ്ചരിക്കുന്നതിനാൽ പഠിപ്പ്, ഗവേഷണം ഇവയിൽ ഏകാഗ്രതയും പുരോഗതിയും പ്രതീക്ഷിക്കാം. ശുക്രൻ്റെ ആറാം ഭാവസ്ഥിതിയാൽ ദാമ്പത്യത്തിൽ സ്വസ്ഥത കുറയാനിടയുണ്ട്. സ്ത്രീകളുടെ അനിഷ്ടത്തിന് പാത്രമാകും. പണമെടപാടുകളിൽ സൂക്ഷ്മത പുലർത്തണം. വാരമദ്ധ്യം മെച്ചമുള്ളതാവും. ചൊവ്വ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പ്രവൃത്തി വിജയം, ബിസിനസ്സിൽ കൂടുതൽ ലാഭം , മനസ്സന്തോഷം എന്നിവ പ്രതീക്ഷിക്കാം. പൂരം സംതൃപ്തിയുള്ള ദിവസങ്ങളാവും വാരത്തിലധികം. വരുമാനത്തെ സംബന്ധിച്ച ആശങ്കകൾ അകലുന്നതാണ്. പ്രവർത്തന മികവിന് ആവശ്യമായ ആശയങ്ങൾ അപ്പോഴപ്പോൾ തോന്നിക്കൊള്ളും. ഒപ്പമുള്ളവരെ പ്രോൽസാഹിപ്പിക്കുന്നതിൽ ആനന്ദിക്കും. കടം കൊടുത്തുതിർക്കുന്ന കാര്യത്തിൽ ചില ഉചിത തീരുമാനങ്ങളുണ്ടാവും. മകൻ്റെ സ്വതന്ത്ര ചിന്തകളും പെരുമാറ്റവും അല്പം മനപ്രയാസം വരുത്താം. പിതാവിൻ്റെ ആരോഗ്യകാര്യത്തിലെ ഉൽകണ്ഠയ്ക്ക് അയവുണ്ടാവും. സുഹൃത്തുക്കളുമായി യാത്രകൾക്ക് പദ്ധതിയിടും. ഞായർ, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയും. ഉത്രം പദവിയിൽ ഉയർച്ചയുണ്ടാവുമെന്ന്അനൗദ്യോഗിക അറിയിപ്പ് ലഭിക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്. ബിസിനസ്സിൽ ശ്രദ്ധ കുറയും. പാർട്ണർമാരെ ചുമതല ഏൽപ്പിക്കുന്നത് കരുതലോടെ വേണം. മംഗള കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കുന്നതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ പല കാര്യങ്ങളും ചെയ്തു തീർക്കും. വെല്ലുവിളികളെ നിശ്ചയദാർഢ്യത്തോടെ ഏറ്റെടുക്കുന്നതാണ്. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകാര്യമായി അനുഭവപ്പെടും. കലാമത്സരങ്ങൾക്ക് തീവ്രപരിശീലനം ആവശ്യമായി വരുന്നതാണ്. വാരാദ്യ- വാരാന്ത്യ ദിവസങ്ങൾ കൂടുതൽ മിഴിവുള്ളതാകും. അത്തം വാരാദ്യ ദിവസങ്ങളിൽ ജന്മരാശിയിലാണ് ചന്ദ്രൻ സഞ്ചരിക്കുന്നത്. മംഗളകാര്യങ്ങൾ, ദൈവികകാര്യങ്ങൾ എന്നിവയിൽ സംബന്ധിക്കും. വിരുന്നുകാരുണ്ടാവും. പഴയ കാര്യങ്ങൾ ഓർമ്മിക്കുന്നതിലും പറയുന്നതിലും സന്തോഷിക്കും. ദേഹ/മന: സുഖം അനുഭവപ്പെടുന്നതാണ്. ബുധൻ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ അധ്വാനമേറും. കാര്യസാദ്ധ്യം വിചാരിച്ചത്ര എളുതല്ലെന്ന് വരാം. ചെറുയാത്രകൾ ആവർത്തിക്കും. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരാനിടയുണ്ട്. സഹോദരരിൽ നിന്നും ധനസഹായം പ്രതീക്ഷിക്കാം. ചിത്തിര സ്വതന്ത്ര നിലപാടുകൾ കൈക്കൊള്ളുകയും തുറന്നരശായി അഭിപ്രായം പറയുകയും ചെയ്യുന്നതിനാൽ സംഘടനയിലും പ്രസ്ഥാനത്തിലും ശത്രുക്കളെ നേടും. സ്വാശ്രയ ബിസിനസ്സ് വിപുലീകരിക്കാനുള്ള ശ്രമങ്ങൾ അല്പം മെല്ലയായേക്കും. മകളുടെ ഉന്നത വിദ്യാഭ്യാസ കാര്യത്തിലെ ആശയക്കുഴപ്പം നീങ്ങുന്നതാണ്. സാമ്പത്തികമായി ഒട്ടൊക്കെ തൃപ്തികരമായ വാരമായിരിക്കും. കുടുംബ ക്ഷേത്രത്തിലെ ഉത്സവാദികളിൽ സകുടുംബം പങ്കെടുക്കും. കലകളും സാഹിത്യവും ആസ്വദിക്കുന്നതിൽ ഉയർന്ന ഭാവുകത്വം പ്രദർശിപ്പിക്കും. ചോതി വാരത്തിൻ്റെ തുടക്കത്തിലെ രണ്ടോ മൂന്നോ ദിനങ്ങളെക്കാൾ ഗുണകരമായേക്കും, മറ്റു ദിവസങ്ങൾ. ചെലവ് അധികരിക്കാം. കാര്യപ്രാപ്തിക്ക് ആരെയെങ്കിലും ആശ്രയിക്കേണ്ടതായി വന്നേക്കും. അടുത്ത കൂട്ടുകാരുടെ വാക്കുകൾ വിഷമിപ്പിക്കുന്നതാണ്. ശുഷ്കാന്തി കുറയും. തുടർദിവസങ്ങളിൽ കർമ്മഗുണമുണ്ടാവും. ബിസിനസ്സ് പുഷ്ടിപ്പെടുന്നതാണ്. ധനപരമായി ക്ലേശിക്കേണ്ട സാഹചര്യം വരില്ല. ആവശ്യമായ വിശ്രമം ലഭിക്കുന്നതാണ്. കുടുംബത്തോടൊപ്പം വിനോദയാത്ര സാധ്യമായേക്കും. മകളുടെ ഭാവികാര്യം വീട്ടിനുള്ളിൽ ചർച്ച ചെയ്യുപ്പെടാം. വിശാഖം കഠിനപ്രയത്നവും ആത്മാർത്ഥതയും അധികാരികൾ തിരിച്ചറിഞ്ഞ് അംഗീകരിക്കും. അടുത്തുതന്നെ പുതിയ പദവി ലഭിക്കുന്നതിന് സാഹചര്യം അനുകൂലമാണ്. അസൂയാലുക്കളെ അവഗണിക്കുകയാവും ഉചിതമായ കാര്യം. പണം മുൻകൂട്ടി ചെലവാക്കിയുള്ള സംരംഭങ്ങൾക്ക് തത്കാലം മുതിരരുത്. ഗ്രഹാനുകൂല്യം ഉണ്ടാവുമ്പോൾ അക്കാര്യം പരിഗണിക്കാവുന്നതാണ്. ഏജൻസികൾ, കമ്മീഷൻ ഏർപ്പാടുകൾ എന്നിവയിൽ നിന്നും സാമ്പത്തിക മെച്ചം ഉണ്ടാവും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേരം കണ്ടെത്തും. പഴയ വാഹനം വിൽക്കാനുള്ള ശ്രമം വിജയിക്കുന്നതാണ്. കുടുംബത്തോടൊപ്പം അവധിക്കാല യാത്രകൾ സാധ്യമാവും. അനിഴം വാരാദ്യ ദിവസങ്ങളിൽ കരുതിയതുപോലെ മിക്ക കാര്യങ്ങളും സ്വാഭാവികമായി തന്നെ നടന്നുകിട്ടും. പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുവാൻ മടിക്കില്ല. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. കുടുംബകാര്യങ്ങളിൽ സമാധാനം പ്രതീക്ഷിക്കാം. ധനകാര്യങ്ങളിൽ സുഗമതയുണ്ടാവും. വാരമധ്യത്തിൽ ദേഹസൗഖ്യം കുറയുന്നതിനിടയുണ്ട്. അപ്രസക്ത വിഷയങ്ങൾക്ക് ഊർജ്ജവും നേരവും ചെലവഴിക്കുന്നതാണ്. വാക്കുകൾക്ക് പാരുഷ്യമുണ്ടാവും. വെള്ളി, ശനി ദിവസങ്ങളിൽ ദൈവികസമർപ്പണങ്ങൾ, പാരിതോഷിക ലബ്ധി എന്നിവയുണ്ടാവും. തൃക്കേട്ട കാര്യനിർവഹണത്തിലെ കൈയ്യടക്കവും കൃത്യതയും മേലധികാരികളാൽ അഭിനന്ദിക്കപ്പെടും. പാർട്ണർഷിപ്പ് വ്യവസ്ഥയിലുള്ള സ്ഥാപനത്തിൻ് വളർച്ച കണ്ടുതുടങ്ങുന്നതാണ്. പുതിയ കാര്യങ്ങൾ പഠിച്ചറിയുന്നതിൽ ഔൽത്സുക്യം പുലർത്തും. വാരാദ്യദിവസങ്ങളിൽ ധനാഗമം വർദ്ധിക്കുന്നതാണ്. ബന്ധുസമാഗമം സന്തോഷകരമാവും. ഔദ്യോഗിക യാത്രകൾക്ക് സാധ്യതയുണ്ട്. ഗൃഹം മേടിപിടിപ്പിക്കുന്നതിന് പ്രതീക്ഷിച്ചതിലും ചെലവുണ്ടാവും. ഇഷ്ടാനിഷ്ടങ്ങൾ ശക്തമായിത്തന്നെ പ്രകടിപ്പിക്കും. ആരോഗ്യ പരിരക്ഷയ്ക്ക് പാരമ്പര്യ ചികിൽസാരീതികൾ അവലംബിക്കുന്നതാണ്. മൂലം വാക്കുകളിൽ ആത്മവിശ്വാസവും വ്യക്തിത്വത്തിൽ പ്രസരിപ്പും നിറയുന്നതാണ്. സഹപ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകും. അവസരോചിതമായി തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സാധിക്കുന്നതാണ്. വിവാദങ്ങളിൽ അകലം സൂക്ഷിക്കും. ചെലവുകളെ സ്വയം നിയന്ത്രിക്കും. രോഗഗ്രസ്തരായ ബന്ധുക്കളെ സന്ദർശിക്കുന്നതാണ്. സഹായം നൽകുവാൻ മടിക്കില്ല. കുടുംബാംഗങ്ങളെ ഏകോപിപ്പിക്കുന്നതിൽ വിജയിക്കും. ജന്മരാശിയിൽ സൂര്യനും അഷ്ടമത്തിൽ കുജനും ഉള്ളതിനാൽ ദേഹക്ലേശം ഉണ്ടാവുന്നതാണ്. വൈദ്യസഹായത്തിന് അലംഭാവമരുത്. പൂരാടം ജന്മാദിത്യൻ ദേഹക്ലേശം വരുത്താം. പണച്ചെലവ് പതിവിലും കൂടുതലാവുന്നതാണ്. "അങ്ങോടിങ്ങോട് ഉഴലേണ്ട" സ്ഥിതി അധികമാവും. പല കാര്യങ്ങളിലും ഒപ്പമുള്ളവരിൽ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നതാണ്. ഗൃഹസമാധാനം സാമാന്യമായിട്ടാവും. മക്കളുടെ പരസ്പരമുള്ള ഐക്യം കൂടിയും കുറഞ്ഞുമിരിക്കും. ബിസിനസ്സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥർക്ക് ശരാശരി വാരമാവും. പുതുവർഷത്തിൽ നടപ്പാക്കാൻ ചില തീരുമാനങ്ങൾ കൈക്കൊള്ളും. വെള്ളി, ശനി ദിവസങ്ങൾക്ക് അനുകൂലത ഉണ്ടാവില്ല. ഉത്രാടം ഉദ്യോഗസ്ഥർക്ക് അധ്വാനഭാരം വർദ്ധിക്കുന്നതാണ്. സ്വാശ്രയ ബിസിനസ്സിൽ പ്രതീക്ഷിച്ച വായ്പാധനം കൈവശമെത്താൻ വൈകിയേക്കും. ദാമ്പത്യത്തിൽ പിണക്കവും ഇണക്കവും തുടർക്കഥയാവും. വാക്കുകളിൽ മിതത്വം പാലിക്കുകയാൽ അന്തരീക്ഷത്തിൽ ശാന്തത നിലനിൽക്കും. ജന്മനാട്ടിൽ വരാനും ആഘോഷങ്ങളിൽ പങ്കെടുക്കാനുമാവും. കക്ഷിരാഷ്ട്രീയത്തോട് വിരക്തി തോന്നാം. സ്വകാര്യത ചോരാതിരിക്കാൻ ശ്രദ്ധ വേണം. ചെറുപ്പക്കാരുടെ ഭാവികാര്യങ്ങളിൽ വീട്ടുകാർക്ക് ഉത്കണ്ഠയുണ്ടായേക്കും. രോഗഗ്രസ്തർക്ക് തെല്ലെങ്കിലും ആശ്വാസം ലഭിക്കുന്നതാണ്. തിരുവോണം ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. എന്നാൽ തൊഴിൽ രംഗത്തുണ്ടായിരുന്ന സമ്മർദ്ദം കുറയുന്നതാണ്. ഏറ്റെടുത്ത ചുമതലകൾ സമയബന്ധിതമായി പൂർത്തീകരിക്കും. പ്രണയികൾക്ക് തടസ്സങ്ങളെ തട്ടിനീക്കാനാവും. പന്ത്രണ്ടിൽ ആദിത്യൻ സഞ്ചരിക്കുന്നതിനാൽ സർക്കാരുമായി ബന്ധപ്പെട്ട് നേടേണ്ട കാര്യങ്ങൾക്ക് കാലവിളംബമുണ്ടാവും. പാചകകുശലതയും ആതിഥ്യമര്യാദയും പ്രശംസിക്കപ്പെടും. പിതൃ-പുത്രബന്ധത്തിൽ അയവുണ്ടാവാത്തത് കുടുംബാംഗങ്ങളെ വിഷമിപ്പിക്കാം. രണ്ടാം നക്ഷത്രത്തിൽ ശുക്രൻ സഞ്ചരിക്കുന്നത് സാമ്പത്തിക സുഗമതയ്ക്ക് കാരണമാകും. അവിട്ടം നക്ഷത്രനാഥൻ്റെ നീചക്ഷേത്രസ്ഥിതി ചിലപ്പോഴെങ്കിലും ദോഷകരമായി അനുഭവപ്പെടാം. കാര്യസാധ്യത്തിന് തടസ്സങ്ങൾ വരുന്നതാണ്. ശത്രുക്കളെ തിരിച്ചറിയാനോ സമ്മർദ്ദങ്ങളെ നേരിടാനോ കഴിഞ്ഞേക്കില്ല. രാശ്യധിപഗ്രഹത്തിൻ്റെ ബലം ചന്ദ്രൻ്റെ അനുകൂല സഞ്ചാരം എന്നിവയാൽ ഗുണാനുഭവങ്ങൾ വന്നുചേരുന്നതാണ്. വ്യാപാരത്തിലെ മാന്ദ്യം മാറിയേക്കാം. പണം കൂടുതൽ മുടക്കുന്നത് തത്കാലം അനുകൂലമായേക്കില്ല. സഹോദരനുമായി ചേർന്നുള്ള സംരംഭങ്ങളിൽ പുനശ്ചിന്തയുണ്ടാവും. കുംഭക്കൂറുകാർക്ക് സർക്കാർ കാര്യങ്ങൾ ഭംഗിയായി നടന്നു കിട്ടും. മകരക്കൂറുകാർക്ക് ഭോഗസുഖം വർദ്ധിക്കുന്നതാണ്. ചതയം വാരാദ്യ ദിവസങ്ങളിൽ അഷ്ടമരാശി വരികയാൽ സർവ്വകാര്യങ്ങളിലും കരുതൽ വേണം. വാഹനം ഉപയോഗിക്കുന്നതിൽ ശ്രദ്ധ അനിവാര്യം. ചെലവിൽ നിയന്ത്രണം കുറഞ്ഞേക്കും. മറ്റു ദിവസങ്ങളിൽ ക്ഷമാപൂർവ്വമായ കരുനീക്കങ്ങളാൽ എതിർപ്പുകളെ മറികടന്ന് വിജയത്തിലേക്ക് നയിക്കപ്പെടുന്നതാണ്. ഔദ്യോഗികമായി സംതൃപ്തിയുണ്ടാവും. മേലധികാരികൾ ശ്ലാഘിക്കും. കുടുംബാംഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനാവും. പഴയ കടം വീട്ടുവാൻ വഴിതെളിയുന്നതാണ്. ശനി ജന്മനക്ഷത്രത്തിൽ നിന്നും മാറുന്ന വാരമാണെന്ന പ്രത്യേകതയുമുണ്ട്. പൂരൂരുട്ടാതി ആദിത്യൻ്റെ അനുകൂലസ്ഥിതിയാൽ കർമ്മരംഗത്ത് സുഗമതയുണ്ടാവും. പലതരം നേട്ടങ്ങൾ സ്വാഭാവിക രീതിയിൽ വന്നു ചേരും. ബിസിനസ്സിൽ കൂടുതൽ ലാഭമുണ്ടാവും. പിതാവിൻ്റെ വാത്സല്യം അനുഭവിക്കുന്നതാണ്. പിതൃസ്വത്തുക്കളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. പൊതുപ്രവർത്തകർക്ക് ആത്മവിശ്വാസം വർദ്ധിക്കും. ക്ഷേത്രോത്സവാദികളുടെ നടത്തിപ്പിനായി കൂടുതൽ സമയം കണ്ടെത്തും. ബന്ധുക്കളുടെ ഇടയിൽ സ്വീകാര്യത ഉയരുന്നതാണ്. മിതവ്യയം പുലർത്തും. കലാമത്സരങ്ങളിൽ വിജയിക്കുന്നതാണ്. വാരാദ്യ ദിവസങ്ങളിൽ വാഹനം ഉപയോഗിക്കുന്നതിൽ നല്ല കരുതൽ വേണം. ഉത്രട്ടാതി ഉന്നതരുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്നതാണ്. തടസ്സങ്ങൾ വന്നാലും ശുഭാപ്തിവിശ്വാസം പുലർത്തും. കർമ്മരംഗത്ത് താരതമ്യേന മെച്ചമുണ്ടാവുന്ന കാലമാണ്. ആലസ്യം ഒഴിവാക്കേണ്ടതുണ്ട്. സംഘടനയിൽ ഏകോപന ചാതുരി പ്രകീർത്തിക്കപ്പെടും. ഭൂമി വ്യവഹാരത്തിൽ നിന്നും ഇപ്പോൾ പിൻവാങ്ങുന്നതാണ് ഉചിതമായിട്ടുള്ളത്. സന്താനങ്ങളുടെ പഠനകാര്യത്തിൽ മനപ്രയാസമുണ്ടാവാം. യാഥാർത്ഥ്യം മനസ്സിലാക്കാത്തതിനാൽ ബന്ധുക്കൾ വിയോജിച്ചേക്കും. ശുക്രൻ്റെ അനുകൂല സഞ്ചാരത്താൽ ലൗകികമായി സംതൃപ്തി വരും. കലാപരമായി വിജയിക്കാൻ കഴിയുന്ന കാലമാണ്. രേവതി കഠിനപ്രയത്നം കൊണ്ട് കാര്യസാധ്യമുണ്ടാവും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരിൽ നിന്നും പൂർണ പിന്തുണ കൈവരുന്നതാണ്. ക്ലേശങ്ങളിൽ മനസ്സ് തളരാനിടയുണ്ട്. സുഹൃത്തുക്കളുടെ വാഗ്ദാനലംഘനം വിഷമിപ്പിച്ചേക്കും. സാമാന്യമായിരിക്കും, ബിസിനസ്സിൽ നിന്നുള്ള ആദായം. ശുക്രൻ പതിനൊന്നിൽ സഞ്ചരിക്കുകയാൽ ഭോഗസുഖമുണ്ടാവും. പ്രണയികൾക്ക് അനുകൂലമായ സാഹചര്യമാണ് കാണുന്നത്. ദൈവികകാര്യങ്ങൾക്ക് നേരം കണ്ടെത്തും. ചെറുയാത്രകൾ ആവർത്തിക്കുന്നതാണ്. പുതിയ കാര്യങ്ങൾ തുടങ്ങാൻ ബുധൻ, വ്യാഴം ദിവസങ്ങൾ അനുകൂലമല്ല. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
Monthly Horoscope January 2025: ജനുവരി മാസഫലം, അശ്വതി മുതൽ ആയില്യംവരെ
- by Sarkai Info
- December 24, 2024
Daily Horoscope December 24, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- by Sarkai Info
- December 24, 2024
What’s New
Weekly Horoscope (December 22 – 28, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- By Sarkai Info
- December 23, 2024
സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Dec 22-Dec 28
- By Sarkai Info
- December 23, 2024
Spotlight
Today’s Hot
-
- December 20, 2024
-
- December 20, 2024
-
- December 19, 2024
വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, Dec 22-Dec 28
- By Sarkai Info
- December 19, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; അഷ്ടമ ശനി ആർക്കൊക്കെ?
- By Sarkai Info
- December 18, 2024
Daily Horoscope December 18, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 18, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി ആർക്കൊക്കെ?
- By Sarkai Info
- December 17, 2024
Featured News
Daily Horoscope December 17, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 17, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; ഏഴര ശനി ആർക്കൊക്കെ?
- By Sarkai Info
- December 16, 2024
Daily Horoscope December 16, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 16, 2024
Latest From This Week
സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Dec 15-Dec 21
HOROSCOPE
- by Sarkai Info
- December 15, 2024
Weekly Horoscope (December 15 – 21, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
HOROSCOPE
- by Sarkai Info
- December 15, 2024
വാരഫലം, മൂലം മുതൽ രേവതി വരെ; Weekly Horoscope, Dec 15-Dec 21
HOROSCOPE
- by Sarkai Info
- December 14, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
വാരഫലം, മകം മുതൽ തൃക്കേട്ട വരെ; Weekly Horoscope, Dec 15-Dec 21
- December 13, 2024
വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, Dec 15-Dec 21
- December 12, 2024