Follow Us നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20) സമൂലമായ മാറ്റത്തിൻ്റെ ഗ്രഹങ്ങളുമായി സൂര്യൻ ഇപ്പോഴും സൃഷ്ടിപരമായ ബന്ധത്തിലായിരിക്കാം. ചന്ദ്രൻ വ്യത്യസ്ത ആശയങ്ങൾ പങ്കുവയ്ക്കുന്നു. ജ്ഞാനിയായ മേടം രാശിക്കാർക്ക് ഞെട്ടലുകളും, ആശ്ചര്യങ്ങളും, മാറുന്ന ക്രമീകരണങ്ങളും മുൻകൂട്ടി കാണാം. സുഹൃത്തുക്കൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവന്നേക്കാം. ഇടവം രാശി (ഏപ്രിൽ 21 - മെയ് 21) നിങ്ങളുടെ ഗ്രഹത്തിൻ്റെ ഭരണാധികാരിയായ ശുക്രൻ ഉടൻ തന്നെ വിവേകപൂർണ്ണമായ പ്രദേശത്ത് നിന്ന് വികേന്ദ്രീകൃതമായ ഭാഗത്തേക്ക് നീങ്ങും. ഇത് നിങ്ങളുടെ മാനസികാവസ്ഥയിലെ മാറ്റത്തെ സൂചിപ്പിക്കുന്നു. അടുത്ത ആഴ്ചയുടെ തുടക്കത്തോടെ കാര്യങ്ങൾ വ്യക്തമാകും. അതിനാൽ വൈകാരികമായ അയഞ്ഞ എല്ലാ അറ്റങ്ങളും കെട്ടാൻ നിങ്ങൾ അടുത്ത കുറച്ച് ദിവസങ്ങൾ ഉപയോഗിക്കണം. മിഥുനം രാശി (മെയ് 22 - ജൂൺ 21) തികച്ചും സൗഹാർദ്ദപരമായ ദിവസമാണിത്. മറ്റുള്ളവരെ തള്ളിക്കളയുന്നതിനു പകരം, അവരുടെ വാക്കുകൾ ശ്രദ്ധിക്കുന്നത് ഗുണകരമാണ്. എത്ര വിരസമായാലും വിചിത്രമായാലും എല്ലാവർക്കും ഓരോ കഥകൾ പറയാനുണ്ടെന്ന് ഓർക്കണം. നിങ്ങളുടെ ലക്ഷം ഉറച്ചതാണെങ്കിൽ, ഉടൻ തന്നെ ഒരു വലിയ കുതിച്ചുചാട്ടം നിങ്ങൾ കാണും. കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23) യുറാനസുമായുള്ള സൂര്യൻ്റെ നീണ്ടുനിൽക്കുന്ന ബന്ധം സുഹൃത്തുക്കൾ വാഗ്ദാനം ചെയ്യുന്നതെന്തും പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങളെ ഉപദേശിക്കുന്നു. മറുവശത്ത്, നിങ്ങളുടെ കുടുംബത്തിലെ എല്ലാവരും നിങ്ങളുടെ ബാഹ്യ ഇടപെടലുകളെ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്ന് നിങ്ങൾ തിരിച്ചറിയണം. ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23) നിങ്ങളുടെ ശാരീരിക ക്ഷേമം നിരീക്ഷിക്കുക. നിങ്ങളുടെ ഭക്ഷണക്രമം പുനക്രമീകരിക്കാനും കൂടുതൽ വ്യായാമം ചെയ്യാനും യോജിച്ച നടപടി സ്വീകരിക്കുന്നതിനുമുള്ള നല്ല സമയമാണിത്. ഉത്തരവാദിത്തങ്ങളെ അഴിച്ചുവിടാനുള്ള സമയമാണിതെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, അങ്ങനെയാകാം. നിങ്ങൾ ഉടൻ ആദ്യ നീക്കം നടത്തിയില്ലെങ്കിൽ, ഒരു പങ്കാളി തീർച്ചയായും അതു ചെയ്യും, കന്നി രാശി (ഓഗസ്റ്റ് 24 - സെപറ്റംബർ 23) സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. നല്ലതോ ചീത്തയോ ആയ വലിയ മാറ്റത്തിന് യഥാർത്ഥ സാധ്യതയില്ല. പക്ഷേ ഇപ്പോൾ പ്രാഥമിക മുൻകരുതലുകൾ എടുക്കുകയാണെങ്കിൽ, പിന്നീട് സ്വയം ഒരു സങ്കടം ഒഴിവാക്കാം. നിങ്ങളെ നിർബന്ധിക്കാൻ മറ്റുള്ളവർക്ക് അവകാശമില്ല എന്നത് ഓർക്കണം. തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23) ഇന്ന് നിങ്ങൾക്ക് പ്രാധാന്യമുള്ള ഗ്രഹ വശങ്ങൾ കൃത്യമായി നിർണ്ണയിക്കാൻ പ്രയാസമാണ്. അതിനർത്ഥം നിങ്ങളുടെ മാനസികാവസ്ഥ വളരെ വേഗത്തിൽ മാറും എന്നാണ്. എല്ലാത്തരം സമൂലമായ സംഭവങ്ങൾ നിങ്ങൾ കൈകാര്യം ചെയ്യേണ്ട സമയങ്ങളിലൊന്നിലൂടെയാണ് കടന്നു പോകുന്നത്. വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22) വിവേകവും നിശ്ചയദാർഢ്യവുമാണ് ഇപ്പോൾ നിങ്ങളുടെ മികച്ച ഗുണങ്ങൾ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രധാനപ്പെട്ടതും ആവശ്യമുള്ളതുമായ എല്ലാ ജോലികളും മുന്നോട്ട് കൊണ്ടുപോകുക. എന്നാൽ അപകടസാധ്യതകൾ ഏറ്റെടുക്കരുത്. ഇത് ഉറപ്പിനുള്ള സമയമാണ്, ആശയക്കുഴപ്പത്തിനല്ല. ജീവകാരുണ്യ പ്രവർത്തനങ്ങൾ നിങ്ങളുടെ ഊർജ്ജം പോസിറ്റീവായി ഉപയോഗിക്കുന്നതിനുള്ള ഒരു മികച്ച മാർഗമായിരിക്കാം. ധനു രാശി (നവംബർ 23 - ഡിസംബർ 22) ചന്ദ്രൻ വളരെ കഠിനമായി കാണപ്പെടുന്നു. അതിനാൽ നിങ്ങൾക്ക് നിരവധി മേഖലകളിൽ ഉറപ്പുനൽകാനാകും. കുട്ടികളുമായും പങ്കാളികളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കാം. എന്നിരുന്നാലും ചക്രവാളത്തിലെ ഒരേയൊരു മേഘം വിലങ്ങു നിൽക്കാം. വാചാലരായ വ്യാപാരികളുടെ സാമർത്ഥ്യത്തിൽ വീഴരുത്, പണം സൂക്ഷിച്ച് ഉപയോഗിക്കണം. മകരം രാശി (ഡിസംബർ 23 - ജനുവരി 20) പ്രൊഫഷണൽ അഭിലാഷങ്ങളിൽ മുഴുകിയിരിക്കുമ്പോഴും, കുടുംബകാര്യങ്ങൾ നിങ്ങൾക്ക് പ്രധാനമാണ്. സ്നേഹവും വാത്സല്യവും വൈകാരിക സ്ഥിരതയും നിങ്ങളുടെ സന്തോഷത്തിനും ലൗകിക വിജയത്തിനും നിർണായകമാണ്. അതാണ് നിങ്ങൾ വീടിനോട് ചേർന്ന് നിൽക്കേണ്ടതിൻ്റെയും പ്രായോഗിക ലക്ഷ്യങ്ങളിൽ നിങ്ങളുടെ കാഴ്ച്ചപ്പാടുകൾ സൂക്ഷിക്കേണ്ടതിൻ്റെയും ലളിതമായ കാരണം. കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19) നിങ്ങളുടെ രാശിയിലെ സജീവമായ ഒരു പ്രദേശത്ത് ചന്ദ്രൻ വിന്യസിച്ചിരിക്കുന്നു. സ്വയം വിശദീകരിക്കാൻ നിങ്ങളെ നിർബന്ധിക്കുകയും ചെയ്യുന്നു. വ്യക്തിപരമായ നിരവധി വിഷയങ്ങളെക്കുറിച്ച് നിങ്ങൾക്ക് വൈകാരികമായി തോന്നിയേക്കാം. നിങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതായി നിങ്ങൾ സങ്കൽപ്പിച്ചേക്കാം. മറ്റുള്ളവർ വസ്തുതകൾ കേൾക്കാൻ കാത്തിരിക്കുകയാണെങ്കിലും അത് നിങ്ങൾക്ക് ഒരു ഗുണവും ചെയ്യില്ല. മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20) നിങ്ങളുടെ രാശിയുമായി സൂര്യൻ ഇപ്പോൾ നല്ലതും യഥാർത്ഥവുമായ ബന്ധത്തിലാണ്. എല്ലാ ഭാഗ്യശാലികളായ മീനരാശിക്കാർക്കും ആഘോഷിക്കാനുള്ള കാരണം ഇപ്പോൾ ഉണ്ടായിട്ടുണ്ടെന്നോ അല്ലെങ്കിൽ ഉണ്ടാകാൻ പോകുന്നതോ ആണെന്ന് സൂചിപ്പിക്കുന്നു. ഇത് ജ്യോതിഷപരമായി പ്രാധാന്യമുള്ള നിമിഷമാണ്. നിങ്ങളുടെ പുതിയ വ്യക്തിഗത ചക്രം വലതു കാലിൽ നിന്ന് ആരംഭിക്കേണ്ടത് പ്രധാനമാണ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
Monthly Horoscope January 2025: ജനുവരി മാസഫലം, അശ്വതി മുതൽ ആയില്യംവരെ
- by Sarkai Info
- December 24, 2024
Daily Horoscope December 24, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- by Sarkai Info
- December 24, 2024
What’s New
Weekly Horoscope (December 22 – 28, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- By Sarkai Info
- December 23, 2024
സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Dec 22-Dec 28
- By Sarkai Info
- December 23, 2024
Spotlight
Today’s Hot
-
- December 20, 2024
-
- December 20, 2024
-
- December 19, 2024
വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, Dec 22-Dec 28
- By Sarkai Info
- December 19, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; അഷ്ടമ ശനി ആർക്കൊക്കെ?
- By Sarkai Info
- December 18, 2024
Daily Horoscope December 18, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 18, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി ആർക്കൊക്കെ?
- By Sarkai Info
- December 17, 2024
Featured News
Daily Horoscope December 17, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 17, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; ഏഴര ശനി ആർക്കൊക്കെ?
- By Sarkai Info
- December 16, 2024
Daily Horoscope December 16, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 16, 2024
Latest From This Week
സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Dec 15-Dec 21
HOROSCOPE
- by Sarkai Info
- December 15, 2024
Weekly Horoscope (December 15 – 21, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
HOROSCOPE
- by Sarkai Info
- December 15, 2024
വാരഫലം, മൂലം മുതൽ രേവതി വരെ; Weekly Horoscope, Dec 15-Dec 21
HOROSCOPE
- by Sarkai Info
- December 14, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
വാരഫലം, മകം മുതൽ തൃക്കേട്ട വരെ; Weekly Horoscope, Dec 15-Dec 21
- December 13, 2024
വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, Dec 15-Dec 21
- December 12, 2024