HOROSCOPE

Monthly Horoscope January 2025: ജനുവരി മാസഫലം, അശ്വതി മുതൽ ആയില്യംവരെ

Follow Us January Monthly Horoscope 2025 ആദിത്യൻ ജനുവരി 13 വരെ ധനുരാശിയിലും 14 പ്രഭാതം മുതൽ മകരം രാശിയിലും സഞ്ചരിക്കുന്നു. ജനുവരിയിൽ പൂരാടം, ഉത്രാടം, തിരുവോണം എന്നീ ഞാറ്റുവേലകളുണ്ട്. ജനുവരി 13 ന് വെളുത്തവാവും 29 ന് കറുത്തവാവും വരുന്നു. ഏതാണ്ട് മാസാവസാനം വരെ ശുക്രൻ കുംഭം രാശിയിലാണ്. ജനുവരി 28 ന് ശുക്രൻ ഉച്ചരാശിയായ മീനത്തിൽ പ്രവേശിക്കും. ബുധൻ ജനുവരി 4 വരെ വൃശ്ചികം രാശിയിലും 24 വരെ ധനു രാശിയിലും തുടർന്ന് മകരം രാശിയിലും സഞ്ചരിക്കുന്നു. ചൊവ്വ കർക്കടകം രാശിയിലാണ്, മാസത്തിൻ്റെ മൂന്നിൽ രണ്ടുഭാഗവും. ജനുവരി 21 ന് വക്രഗതി തുടർന്നുകൊണ്ട് മിഥുനം രാശിയിൽ പ്രവേശിക്കുന്നു. പൂയം, പുണർതം നക്ഷത്രങ്ങളിലാണ് ചൊവ്വ. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലാണ്. വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിൽ വക്രഗതി തുടരുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലും അപ്രദക്ഷിണ ഗതിയിലാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള 9 നക്ഷത്രങ്ങളിൽ ജനിച്ചവരുടെയും ജനുവരി മാസത്തെ നക്ഷത്രഫലം ഇവിടെ അവലോകനം ചെയ്യുന്നു. അശ്വതി ആദിത്യൻ ജനുവരി 13 വരെ ഒമ്പതാം ഭാവത്തിലും തുടർന്ന് പത്താം ഭാവത്തിലും സഞ്ചരിക്കുന്നു. മാസാവസാനം വരെ ശുക്രൻ പതിനൊന്നിലാണ്. ആകയാൽ സാമാന്യത്തിലധികം നേട്ടങ്ങളും കാര്യവിജയവും കരഗതമാവും. വിജയ സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കാനും സാഹചര്യം ഒത്തുവരുന്നതാണ്. മാസാദ്യം മനക്ലേശമോ ആരോഗ്യപ്രശ്നങ്ങളോ വരാം. തൊഴിലിടത്തിൽ അല്പം സമാധാനക്കുറവ് അനുഭവപ്പെടാനിടയുണ്ട്. തിടുക്കത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളേണ്ട സ്ഥിതിയും വരാവുന്നതാണ്. സ്ത്രീകളുടെ പിന്തുണയും സഹായവും കൈവരും. പുതിയ തലമുറയുടെ ആശയധാരകളുമായി ഇണങ്ങിപ്പോകാൻ വിഷമിക്കും. വേറെരൂപത്തിൽ ഈ പ്രശ്നം യുവാക്കളും അനുഭവിക്കുന്നതാണ്. സാമ്പത്തികമായി ഭേദപ്പെട്ട സ്ഥിതി തുടരും. ഭോഗവും ആഢംബര സുഖവും അനുഭവിക്കുന്നതാണ്. ഭരണി നക്ഷത്രാധിപനായ ശുക്രഗ്രഹത്തിൻ്റെ സുസ്ഥിതി ജീവിതനിലവാരം ഉയർത്തും. ഒട്ടൊക്കെ ദേഹസുഖവും മനസ്സുഖവും വന്നുചേരും. സാഹിത്യകാരന്മാർക്കും കലാകാരന്മാർക്കും ധാരാളം നല്ല അവസരങ്ങൾ ലഭിക്കും. പ്രശസ്തി വന്നെത്തുന്നതാണ്. പുതിയ സംരംഭങ്ങൾ തുടങ്ങാനും തുടങ്ങിയവ നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോവാനും കഴിയുന്നതാണ്. പ്രണയികൾക്ക് വിവാഹസാഫല്യം സിദ്ധിച്ചേക്കും. ദാമ്പത്യത്തിൽ സ്വസ്ഥത പ്രതീക്ഷിക്കാം. കടബാധ്യതകൾ തീർക്കുന്നതിന് അവസരം വന്നെത്തും. നാലിൽ ചൊവ്വയും ഒമ്പതിൽ ആദിത്യനും ഉള്ളതിനാൽ മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ കരുതൽ അനിവാര്യമാണ്. നറുക്കെടുപ്പ്, ചിട്ടി, ഇൻഷ്വറൻസ് മേഖലകളിൽ നിന്നും ധനാഗമം വന്നുചേരും. കാർത്തിക കാര്യം നേടിയെടുക്കാൻ വളഞ്ഞവഴി സ്വീകരിക്കേണ്ടി വരുന്നതായിരിക്കും. പല കാര്യങ്ങളും ഒറ്റയ്ക്ക് നടത്തേണ്ട സാഹചര്യം സംജാതമാകും. വേണ്ടത്ര പിന്തുണ വേണ്ടപ്പെട്ടവരിൽ നിന്നുപോലും ഉണ്ടായേക്കില്ല. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് കടുത്ത ദൗത്യങ്ങൾ ഉണ്ടാവും. സാമ്പത്തികമായി തരക്കേടില്ലാത്ത കാലമാണ്. നിക്ഷേപങ്ങളിൽ നിന്നും ധനാഗമം കൈവരും. അവിവാഹിതരുടെ വിവാഹകാര്യത്തിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്. കുടുംബ സ്വത്തിന്മേൽ തർക്കങ്ങളുണ്ടാവും. വ്യവഹാരത്തിൻ്റെ വഴിയിലേക്ക് കാര്യങ്ങൾ നീങ്ങാതിരിക്കാൻ കരുതലുണ്ടാവണം. പഠനത്തിൽ വിദ്യാർത്ഥികൾക്ക് മുന്നേറാൻ സാധിക്കുന്നതാണ്. രോഹിണി ആദിത്യൻ എട്ടിലും ഒമ്പതിലുമായി സഞ്ചരിക്കുന്നതിനാൽ രാഷ്ട്രീയക്കാർക്ക് സമ്മർദ്ദങ്ങളേറും. സാധാരണക്കാർക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി രേഖകളും മറ്റും വൈകാനിടയുണ്ട്. പുതിയ തീരുമാനങ്ങൾ പുനരാലോചന നടത്തി കൈക്കൊള്ളുകയാവും ഉചിതം. സ്വകാര്യ സ്ഥാപനത്തിൽ ജോലി തേടുന്നവർക്ക് മാസത്തിൻ്റെ രണ്ടാം പകുതിയിൽ അവസരങ്ങൾ ലഭിച്ചേക്കാം. ഗവേഷണ മേഖലയിൽ ഉന്നമനം ഉണ്ടാവും. നിരീക്ഷണങ്ങൾ ശ്രദ്ധിക്കത്തക്കതാവും. യുവതലമുറയുമായി മുതിർന്ന തലമുറയുടെ അകൽച്ച തുടരപ്പെടും. വഴിവിട്ട രീതിയിൽ വരുമാനം ഉണ്ടാവാൻ സാധ്യതയുണ്ട്. അവയുടെ സ്വീകാര്യത സ്വന്തം മനസ്സാക്ഷി അനുസരിച്ചാവും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. കുടുംബത്തിൻ്റെ പിന്തുണ ആശ്വാസം നൽകുന്നതാണ്. രോഗഗ്രസ്തർക്ക് മാസാദ്യം ക്ലേശങ്ങൾ തുടരാം. മകയിരം ഏതുകാര്യത്തിൻ്റെയും ശാസ്ത്രീയവും പ്രായോഗികവുമായ വശം ചിന്തിക്കും. ജന്മായത്തമായ കഴിവുകൾ പുറത്തെടുക്കാൻ കഴിഞ്ഞെന്നു വരില്ല. വ്യായാമം, ദിനചര്യകൾ എന്നിവ മുടങ്ങാനോ സമയനിഷ്ഠയോടെ പൂർത്തിയാക്കാനോ കഴിഞ്ഞേക്കില്ല. നക്ഷത്രനാഥനായ ചൊവ്വയുടെ നീചസ്ഥിതി മാസാന്ത്യംവരെ തുടരുന്നതിനാൽ പ്രതിബന്ധങ്ങൾ ആവർത്തിച്ചേക്കാം. ഗവൺമെൻറ് വിഷയങ്ങളിൽ കാലതാമസത്തിന് സാധ്യതയുണ്ട്. സഹോദരബന്ധത്തിൽ ഊഷ്മളത കുറയും. പ്രണയികൾക്ക് നല്ല കാലമാണ്. മുൻപ് വിരോധിച്ചവർ ഇണങ്ങാനിടയുണ്ട്. പണവരവ് കഴിഞ്ഞ മാസത്തെ പോലെയാവും. എന്നാൽ ചെലവേറുന്നതാണ്. ഉത്തരവാദിത്വങ്ങൾ അന്യരെ ഏല്പിക്കാതിരിക്കുക ഉത്തമം. ദൂരദിക്കിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കപ്പെടാം. വിവാദങ്ങളിൽ സംയമം പാലിക്കുന്നത് കരണീയം. തിരുവാതിര ആദിത്യൻ ഏഴിലും എട്ടിലുമായി സഞ്ചരിക്കുന്നതിനാൽ ക്ലേശങ്ങൾ പലതരത്തിലുണ്ടാവും. പ്രതീക്ഷിച്ച വേതന വർദ്ധനവ് വൈകാം. കരാർ പണികൾ സ്ഥിരപ്പെടുത്തിക്കിട്ടുക ദുഷ്കരമായേക്കും. ബിസിനസ്സുകാർക്ക് നിരന്തര യാത്രകൾ ഉണ്ടാവുന്ന കാലമാണ്. എന്നാൽ നേട്ടങ്ങൾ വന്നെത്തുക സാമാന്യമായ തോതിലായിരിക്കും. പാർട്ണർഷിപ്പ് ബിസിനസ്സിൽ പുനരാലോചനയ്ക്ക് സാധ്യതയുണ്ട്. സർക്കാർ കാര്യങ്ങൾ നേടിയെടുക്കാൻ അലച്ചിലുണ്ടാവും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവർക്ക് കാര്യസാധ്യം വരുന്നതാണ്. ഉന്മേഷ രാഹിത്യം ഇടയ്ക്കിടെ ഉണ്ടാവും. സാമ്പത്തിക സഹായം നൽകാൻ കഴിയാത്തതിനാൽ ബന്ധുവിരോധം ഭവിക്കാം. ദൈവിക സമർപ്പണങ്ങൾ നിറവേറ്റാൻ സാഹചര്യം അനുകൂലമാണ്. പുണർതം ആദിത്യൻ പ്രതികൂല സ്ഥിതിയിലും നക്ഷത്രനാഥനായിട്ടുള്ളവ്യാഴം വക്രഗതിയിലും തുടരുകയാൽ പലതരം സമ്മർദ്ദങ്ങളെ അഭിമുഖീകരിക്കേണ്ട സ്ഥിതിയുണ്ടാവാം. ആത്മസംയമനം പുലർത്തേണ്ടതുണ്ട്. ധനപരമായി അമളി പറ്റാതെ നോക്കണം. തൊഴിലിടത്തിൽ രമ്യമായ അന്തരീക്ഷം നിലനിർത്താൻ വിട്ടുവീഴ്ചകൾ വേണ്ടി വന്നേക്കാം. പല കാര്യങ്ങളും അല്പം നീട്ടിവെക്കേണ്ടതായ സാഹചര്യം വരാം. ശുക്രൻ്റെ അനുകൂലതയാൽ പ്രണയത്തിൽ ആഹ്ളാദാനുഭവങ്ങൾ ദാമ്പത്യസൗഖ്യം എന്നിവയുണ്ടാവും. മറ്റുള്ളവർ അസൂയപ്പെടും വിധത്തിൽ വേഷഭൂഷകൾ വാങ്ങാനും അണിഞ്ഞൊരുങ്ങി നടക്കാനുമാവും. പുതിയ സുഹൃത്തുക്കളെ ലഭിക്കാം. വിദ്യാഭ്യാസപരമായി ആലസ്യം ഉണ്ടാവാനിടയുണ്ട്. അന്യദേശയാത്ര സാധ്യതയാണ്. ആരോഗ്യം, വാഹന ഉപയോഗം എന്നിവയിൽ ശ്രദ്ധ വേണം. പൂയം നക്ഷത്രനാഥനായ ശനി വ്യാഴത്തിൻ്റെ നക്ഷത്രത്തിൽ സഞ്ചരിക്കുന്നത് ആത്മശക്തി പകരും. പുതിയ കാര്യങ്ങൾ പഠിച്ചറിയാനും പഠിച്ചത് ഉറപ്പിക്കാനും സാധിക്കും. ആലസ്യം വെടിഞ്ഞ് കർമ്മരംഗത്ത് സജീവമാകുന്നതാണ്. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി ലഭിക്കാനിടയുണ്ട്. സമൂഹത്തിലെ ആരാധ്യരായ വ്യക്തികളുടെ അംഗീകാരം ഉണ്ടാവും. സ്വന്തം തൊഴിലിനോട് ആത്മാർത്ഥതയും നീതിയും പുലർത്തും. ഭൂമി വിൽപ്പനയിലെ തടസ്സങ്ങൾ തുടരും. എന്നാൽ മാസാവസാനം മാറ്റം വരുന്നതാണ്. കുടുംബാംഗങ്ങളുടെ ഉന്നമനത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ സഫലമാവും. പാരമ്പര്യ തൊഴിലുകൾ ഏറ്റെടുക്കേണ്ട സാഹചര്യം ഭവിക്കാം. കാര്യാലോചനകളിൽ അഭിപ്രായം മാനിക്കപ്പെടും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ കാര്യങ്ങൾ മന്ദഗതിയിൽ ആവാനിടയുണ്ട്. ആയില്യം പ്രധാന തീരുമാനങ്ങൾ എടുക്കുന്നത് പുനരാലോചനയിലൂടെയാവുക നന്ന്. ഇഷ്ടബന്ധുക്കളെ കാണാനും പഴയ ഓർമ്മകളിൽ മുഴുകാനും അവസരമുണ്ടാവും. സാമ്പത്തിക കാര്യങ്ങളിൽ ഗുണകരമായ കാലമാണ്. ബിസിനസ്സിൽ പ്രതീക്ഷിച്ച ഇടപാടുകൾ നടന്നുകിട്ടും. സ്വാതന്ത്ര്യത്തോടെയുള്ള പെരുമാറ്റം ചിലർക്ക് അനിഷ്ടപ്രദമാവാം. ഉന്നത പഠനത്തിന് അവസരം ഒരുങ്ങും. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളവർക്ക് മാസത്തിൻ്റെ ആദ്യപകുതി പ്രയോജനകരമാവും. രണ്ടാം പകുതിയിൽ അലച്ചിലധികരിക്കും. കൂട്ടുകച്ചവടത്തിൽ അസ്വാരസ്യങ്ങൾ ഉയരാനിടയുണ്ട്. ദാമ്പത്യത്തിൻ്റെ വിജയം അനുരഞ്ജനത്തിൻ്റെ ശക്തി പോലെയാവും. കലാമത്സരങ്ങളിൽ വിജയം എളുപ്പമാവും. ജന്മരാശിയിൽ ചൊവ്വ തുടരുകയാൽ വീഴ്ചയും ക്ഷതവും സംഭവിക്കാം. മനോവാക്ക്കർമ്മങ്ങളിൽ ജാഗ്രത അനിവാര്യമാണ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.