Follow Us എ.വിജയരാഘവൻ തിരുവനന്തപുരം: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ നടത്തിയ പരാമർശത്തെ പിന്തുണച്ച് സിപിഎം നേതാക്കൾ. വിജയരാഘവൻ പാർട്ടി നയമാണ് പറഞ്ഞതെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി പറഞ്ഞു. കേരളത്തിൽ വർഗീയവാദികൾ തല ഉയർത്താൻ ശ്രമിക്കുകയാണ്. ഹിന്ദു മുസ്ലിം വർഗീയവാദികൾക്കെതിരായ നിലപാടാണ് സിപിഎം എടുക്കുന്നതെന്ന് അവർ പറഞ്ഞു. വിജയരാഘവൻ വിമർശിച്ചത് വർഗീയ സംഘടനകളുമായി ചേർന്നുള്ള കോൺഗ്രസിന്റെ പ്രവർത്തനത്തെയാണെന്നായിരുന്നു ടി.പി.രാമകൃഷ്ണൻ അഭിപ്രായപ്പെട്ടത്. വർഗീയ ശക്തികളെ യുഡിഎഫിനോടൊപ്പം ചേർക്കാൻ ലീഗ് ശ്രമിക്കുകയാണ്. വിജയരാഘവന്റെ പരാമർശത്തിൽ വർഗീയ നിലപാടില്ല. വർഗീയതയെ സഹായിക്കുന്ന നിലപാടും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. മുസ്ലിം വർഗീയ വാദത്തിന്റെ പ്രധാനികൾ ജമാഅത്തെ ഇസ്ലാമിയാണ്. ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും സഖ്യകക്ഷിയാണ് കോൺഗ്രസ്. വിജയരാഘവൻ പറഞ്ഞത് വളരെ കൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ വിജയം മുസ്ലിം വർഗീയ വാദികളുടെ പിൻബലത്തിലാണെന്നായിരുന്നു വിജയരാഘവന്റെ വിവാദ പ്രസ്താവന. പ്രിയങ്ക ഗാന്ധിയുടെ റാലിയുടെ മുന്നിലും പിന്നിലുമെല്ലാം ന്യൂനപക്ഷ വർഗീയതയുടെ ഏറ്റവും മോശപ്പെട്ട തീവ്രവാദ ഘടകങ്ങൾ അണിനിരന്നത് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
ക്ഷേമപെൻഷന് തട്ടിപ്പിൽ സർക്കാർ നടപടി; 373 ജീവനക്കാർക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു
December 24, 2024
പ്രിയങ്ക ഗാന്ധിക്കെതിരായ വിജയരാഘവന്റെ പരാമർശത്തിൽ വർഗീയ നിലപാടില്ല; പിന്തുണച്ച് നേതാക്കൾ
December 23, 2024What’s New
Spotlight
ഉത്തരമില്ലാത്ത ചോദ്യങ്ങൾ; ദുരുഹത വിട്ടൊഴിയാതെ സ്മിതയുടെ തിരോധാനം
- by Sarkai Info
- December 22, 2024
Today’s Hot
-
- December 21, 2024
-
- December 21, 2024
-
- December 21, 2024