Follow Us എംടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി. മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ സംഘം അറിയിച്ചു. അതേസമയം, എപ്പോൾ വേണമെങ്കിലും ആരോഗ്യ സ്ഥിതി വഷളാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് ഈ മാസം 15-നാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ എംടിയെ പ്രവേശിപ്പിച്ചത്. എന്നാൽ, ഇതിനു ശേഷം അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി. ഇതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കുടുതൽ വഷളായത്. ഓക്‌സിജന്റെ അളവ് കുറയുന്നതിനാൽ വെന്റിലേറ്റർ സഹായം വേണ്ടിവരുന്നെന്നും ഡോക്ടർമാരുടെ വിദഗ്ധസംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ എംടിയുടെ കുടുബാംഗങ്ങളെ ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ തിരക്കി. മന്ത്രിമാരായ പിഎ മുഹമ്മദ്ദ് റിയാസ്, എകെ ശശീന്ദ്രൻ തുടങ്ങിയവർ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു. കഴിഞ്ഞ കുറെ നാളുകളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം വിശ്രമത്തിലാണ്. ഒരുമാസം മുൻപ് ശ്വാസതടസ്സവും ന്യൂമോണിയയും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്നും ആരോഗ്യനില വഷളായിരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സയെ തുടർന്ന് ന്യൂമോണിയ മാറി ആശുപത്രി വിട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന എംടി വീട്ടിൽ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസംതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
ക്ഷേമപെൻഷന് തട്ടിപ്പിൽ സർക്കാർ നടപടി; 373 ജീവനക്കാർക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു
December 24, 2024
പ്രിയങ്ക ഗാന്ധിക്കെതിരായ വിജയരാഘവന്റെ പരാമർശത്തിൽ വർഗീയ നിലപാടില്ല; പിന്തുണച്ച് നേതാക്കൾ
December 23, 2024What’s New
Spotlight
ഉത്തരമില്ലാത്ത ചോദ്യങ്ങൾ; ദുരുഹത വിട്ടൊഴിയാതെ സ്മിതയുടെ തിരോധാനം
- by Sarkai Info
- December 22, 2024
Today’s Hot
-
- December 21, 2024
-
- December 21, 2024
-
- December 21, 2024