Follow Us ഫയൽ ഫൊട്ടോ ഡൽഹി: ക്രിസ്മസ്-പുതുവത്സര തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. കേരളത്തിലേക്ക് പത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വിവിധ സോണുകളില്‍ നിന്നായി 149 ട്രിപ്പുകളും, ശബരിമല തീര്‍ത്ഥാടനത്തിനായി 416 ട്രിപ്പുകളും അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി. ഉത്സവ സീസൺ പ്രമാണിച്ച് അധികമായി അന്തർസംസ്ഥാന സർവീസ് നടത്തുമെന്ന് കെഎസ്ആർടിസിയും അറിയിച്ചിട്ടുണ്ട്. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള 48 സ്ഥിരം സർവീസുകൾക്ക് പുറമേയാണ് അധിക സർവീസുകൾ ഏർപ്പെടുത്തുന്നത്. ഇതിനായി 38 ബസ് അനുവദിച്ചു. 34 ബസ് ബംഗളൂരുവിലേക്കും നാല് ബസ് ചെന്നൈയിലേക്കും സർവീസ് നടത്തും. ശബരിമല സ്‌പെഷൽ അന്തർസംസ്ഥാന സർവീസുകൾക്ക് പുറമെയാണ് പുതിയ ബസുകൾ. കെഎസ്ആർടിസി വെബ്സൈറ്റ് വഴിയും ആപ് മുഖേനയും ടിക്കറ്റുകൾ റിസർവ് ചെയ്യാം. കേരളത്തിനുള്ളിൽ യാത്രാ തിരക്ക് കുറയ്ക്കാൻ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ റൂട്ടിലും അധിക സർവിസുകൾ സജ്ജമാക്കാൻ മന്ത്രി ഗണേഷ് കുമാർ നിർദേശം നൽകി. ഇതിനായി 24 ബസുകൂടി അധികമായി ക്രമീകരിച്ചു. നാല് ലോഫ്‌ലോർ, 4 മിന്നൽ, 3 ഡീലക്‌സ് 5 സൂപ്പർഫാസ്റ്റ് ബസുകൾ അടക്കം 16 ബസുകൾ ഉപയോഗിച്ച് തിരുവനന്തപുരത്ത് നിന്നും കണ്ണൂർ , കോഴിക്കോട് റൂട്ടിൽ അഡീഷണൽ സർവീസ് നടത്തും. കൊട്ടാരക്കര - കോഴിക്കോട്, അടൂർ - കോഴിക്കോട്, കുമളി - കോഴിക്കോട്, എറണാകുളം - കണ്ണൂർ, എറണാകുളം - കോഴിക്കോട് റൂട്ടിലും കൊല്ലം, കൊട്ടാരക്കര, കോട്ടയം, തൃശൂർ, കോഴിക്കോട് തുടങ്ങിയ ഡിപ്പോകളിൽ നിന്നും തിരക്ക് അനുസരിച്ച് ഫാസ്റ്റ് പാസഞ്ചർ സർവീസുകളും ക്രമീകരിക്കും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
ക്ഷേമപെൻഷന് തട്ടിപ്പിൽ സർക്കാർ നടപടി; 373 ജീവനക്കാർക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു
December 24, 2024
പ്രിയങ്ക ഗാന്ധിക്കെതിരായ വിജയരാഘവന്റെ പരാമർശത്തിൽ വർഗീയ നിലപാടില്ല; പിന്തുണച്ച് നേതാക്കൾ
December 23, 2024What’s New
Spotlight
ഉത്തരമില്ലാത്ത ചോദ്യങ്ങൾ; ദുരുഹത വിട്ടൊഴിയാതെ സ്മിതയുടെ തിരോധാനം
- by Sarkai Info
- December 22, 2024
Today’s Hot
-
- December 21, 2024
-
- December 21, 2024
-
- December 21, 2024