Follow Us ശബരിമലയിൽ വെർച്വൽ ക്യൂ എണ്ണം കുറച്ചു പത്തനംതിട്ട: ശബരിമലയിൽ തീർഥാടകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെർച്വൽ ക്യൂവിന്റെ എണ്ണം കുറച്ചു. ഈ ദിവസങ്ങളിൽ സ്പോട്ട് ബുക്കിങും ഒഴിവാക്കിയേക്കും.തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി ദീപാരാധന നടക്കുന്ന 25ന് വെർച്വൽ ക്യൂ 54,444 പേർക്കു മാത്രമായാണ് കുറച്ചത്. മണ്ഡല പൂജ നടക്കുന്ന 26ന് 60,000 പേർക്കാണ് ദർശനത്തിന് അവസരം ഉള്ളത്. സാധാരണ ദിവസങ്ങളിൽ വെർച്വൽ ക്യൂ 70,000 ആയിരുന്നു. 25നും 26നും സ്പോട് ബുക്കിങ് നടത്തി ദർശനത്തിന് കടത്തിവിടില്ല. 26ന് ഉച്ചയ്ക്ക് 12നും 12.30യ്ക്കും മധ്യേയാണ് മണ്ഡലപൂജ. രണ്ടു ദിവസമായി 20,000 ത്തിനു മുകളിലാണ് സ്പോട് ബുക്കിങ്. ജനുവരി 12ന് 60,000ഉം 13ന് 50,000ഉം 14ന് 40,000ഉം പേർക്ക് മാത്രമായിരിക്കും ദർശനം. സന്നിധാനത്ത് ഈ സീസണിൽ ഏറ്റവും കൂടുതൽ ഭക്തരെത്തിയത് ഇന്നലെയാണ്. 96,007 പേരാണ് ഇന്നലെ ദർശനം നടത്തിയത്. ഈ സീസണിലാകെ വൻ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. ഇത് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര വിളക്കിനും കൂടുതൽ ഭക്തരെത്താനുള്ള സാധ്യത മുന്നിൽ കണ്ടുമാണ് നിയന്ത്രണം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
ക്ഷേമപെൻഷന് തട്ടിപ്പിൽ സർക്കാർ നടപടി; 373 ജീവനക്കാർക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു
December 24, 2024
പ്രിയങ്ക ഗാന്ധിക്കെതിരായ വിജയരാഘവന്റെ പരാമർശത്തിൽ വർഗീയ നിലപാടില്ല; പിന്തുണച്ച് നേതാക്കൾ
December 23, 2024What’s New
Spotlight
ഉത്തരമില്ലാത്ത ചോദ്യങ്ങൾ; ദുരുഹത വിട്ടൊഴിയാതെ സ്മിതയുടെ തിരോധാനം
- by Sarkai Info
- December 22, 2024
Today’s Hot
-
- December 21, 2024
-
- December 21, 2024
-
- December 21, 2024