KERALA-NEWS

എസ്.അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി, വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

Follow Us ശബരിമല പത്തനംതിട്ട: എസ്.അരുൺകുമാർ നമ്പൂതിരി ശബരിമലയിലെ പുതിയ മേൽശാന്തി. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്. ആറ്റുകാൽ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയായിരുന്നു. പന്തളം കൊട്ടാരത്തിലെ ഇളംമുറക്കാരൻ ഋഷികേശ് വർമയാണ് ശബരിമല മേൽശാന്തിയെ തിരഞ്ഞെടുത്തത്. കോഴിക്കോട് സ്വദേശിയായ വാസുദേവൻ നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. പന്തളം കൊട്ടാരത്തിലെ ഇളംമുറക്കാരി വൈഷ്ണവിയാണ് മാളികപ്പുറം മേൽശാന്തിയെ തിരഞ്ഞെടുത്തത്. നവംബർ 15 ന് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും. തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്നലെ തുറന്നു. ഇന്നലെ വൈകിട്ട് തന്ത്രിമാരായ കണ്ഠര് രാജീവര് , കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ് നട തുറന്നു. ഇന്നു രാവിലെ 5ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ പൂജകൾ തുടങ്ങി. വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാകും ക്ഷേത്ര നടകൾ തുറക്കുക. ചിത്തിര ആട്ട വിശേഷത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. തുലാമാസ പൂജകൾ പൂർത്തിയാക്കി 21-ന് രാത്രി 10ന് നട അടയ്ക്കും. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നവംബർ 15-ന് ക്ഷേത്രനട വീണ്ടും തുറക്കും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.