KERALA-NEWS

പുറത്തായ പോലീസുകാരനെ കഴുത്തറുത്തുകൊന്നു; ലഹരി വഴിതെറ്റിച്ച ജീവിതം

Follow Us കൊല്ലം: അച്ചടക്കത്തിന്റെ കാര്യത്തിലും അച്ചടക്ക നടപടികളുടെ കാര്യത്തിലും കേരള പോലീസ് പലപ്പോഴും മുൻപന്തിയിലാണ്. പണിപോയ പോലീസുകാരന്റെ അവസ്ഥ എന്നത് പലപ്പോഴും ആളുകൾ പറഞ്ഞ് ചിരിക്കുന്ന കാര്യമാണ്. ഇപ്പോൾ കൊല്ലം കടക്കലിൽ പോലീസ് സേനയിൽ നിന്ന് നടപടി നേരിട്ട ഒരു പോലീസുകാരൻ കഴുത്തറത്ത് കൊല ചെയ്യപ്പെട്ടിരിക്കുകയാണ്. സുഹൃത്തിന്റെ കൈകൊണ്ടാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണത്തിലെ പ്രാഥമികമായ വിലയിരുത്തൽ. പോലീസ് സഹദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കണ്ടെത്തിയിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് ഇർഷാദിന്റെ പോസ്റ്റുമോർട്ടത്തിനുശേഷം സൂക്ഷിച്ചിരിക്കുന്നത്. സ്‌പോർട്ട് കോട്ടയിലൂടെയാണ് ഇർഷാദ് സേനയിലേക്ക് എത്തിപ്പെടുന്നത്. നിലമേൽ വളയിടം ചുരവിള പുത്തൻ വീട്ടിൽ ഇർഷാദിനെയാണ്(25) കഴുത്തറത്ത നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇർഷാദു സഹദും സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവരും പലപ്പോഴും ലഹരി ഉപയോഗിച്ചിരുന്നു. ഇർഷാദിന്റെ വീട്ടിൽ സുഹൃത്തുക്കൾ നിത്യ സന്ദർശകരായിരുന്നു. ഇവിടെ എത്തുന്ന ഇവർ പലപ്പോഴും ഇർഷാദിന്റെ വീട്ടിൽ തന്നെ തങ്ങുക പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇർഷാദിന്റെ വീട്ടിൽ സഹദും മറ്റോരാളും എത്തിയിരുന്നു. രാത്രി ഏറെ വൈകുവോളം സഹദിന്റെ മുറിയിൽ നിന്ന് വലിയ ഒച്ചയിൽ ഹോം തീയറ്റർ പ്രവർത്തിച്ചിരുന്നുവെന്ന് ഇർഷാദിന്റെ പിതാവ് അബ്ദുൾ സലാം പറയുന്നു. അത്തരത്തിലുള്ള പാട്ടുകൾ കേൾക്കുന്നത് ആ വീട്ടിൽ പതിവായിരുന്നു. രാവിലെ മുറിയിൽ കഴുത്തുമുറിഞ്ഞ നിലയിൽ ഇർഷാദ് കിടക്കുന്നതാണ് അബ്ദുൾ സലാം കാണുന്നത്. അടുത്തുണ്ടായിരുന്ന സഹദിനെ ഇർഷാദിന്റെ പിതാവും മറ്റുള്ളവരും ചേർന്ന് കെട്ടിയിട്ടു. നിസ്സാര കാര്യങ്ങൾക്കു പോലും അക്രമാസക്തനാവുന്ന സ്വഭാവക്കാരനായിരുന്നു സഹദ്. ഒട്ടനവധി കേസുകളിൽ പ്രതിയാണ് സഹദെന്ന് പോലീസ് പറയുന്നു. രാത്രിയിലുണ്ടായ വാക്കുതർക്കം മൂലം സഹദ് ഇർഷാദിനെ കൊന്നുവെന്നാണ് പോലീസിന്റെ പ്രാഥമികമായുള്ള നിഗമനം. നിലമേലിലെ കായിക പരിശീലന കേന്ദ്രത്തിൽ പരിശീലനം നേടിയാണ് ഇർഷാദ് പോലീസിൽ നിയമനം നേടിയെടുക്കുന്നത്. 2020ൽ ജോലിക്ക് പ്രവേശിച്ച ഇർഷാദ് പതിവായി ജോലിക്ക് വരാതെ ഉഴപ്പി നടക്കുമായിരുന്നു. ഇതിന്റെ പേരിലാണ് ഇർഷാദ് സസ്‌പെൻഷനിലാവുന്നത്. 300 മീറ്റർ ഓട്ടത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ഇർഷാദ് ഇതേ തുടർന്നാണ് പോലീസിൽ പ്രവേശിക്കുന്നത്. കഞ്ചാവ് കേസുകളിൽ സ്ഥിരം കുറ്റവാളിയായ സഹദിന്റെയും സംഘത്തിന്റെയും കൂടെ ചേർന്നതോടെയാണ് ഇർഷാദിന്റെ ജീവിതം വഴിതെറ്റി തുടങ്ങിയത്. അച്ചടക്ക നടപടിയെ തുടർന്ന് സേനയിൽ നിന്ന് സസ്‌പെന്റ് ആയ ഇർഷാദിനെ നാൽമാസം മുൻപ് തന്നെ സേനയിൽ തിരിച്ചെടുക്കാനുള്ള നീക്കങ്ങൾ ഉണ്ടായെങ്കിലും ഇർഷാദ് ജോലിയിൽ പ്രവേശിക്കുവാൻ കൂട്ടാക്കിയിരുന്നില്ല. ചടയമംഗലം കേന്ദ്രീകരിച്ച് ദുർമന്ത്രവാദവും തട്ടിപ്പും നടത്തുന്ന സംഘവുമായും ഇവർക്ക് ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.