SPORTS

ഒളിമ്പിക്‌സ്;ഇന്ത്യൻ ഹോക്കി ടീമിന് ഗംഭീര വരവേൽപ്പ്

Follow Us ഡൽഹിയിൽ തിരിച്ചെത്തിയ ഹോക്കി താരങ്ങൾക്ക് നൽകിയ സ്വീകരണം(ഫൊട്ടോ-എക്‌സ്) ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് ഗംഭീര വരവേൽപ്പ് നൽകി രാജ്യം. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ താരങ്ങളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ആരാധകർ സ്വീകരിച്ചത്. പിആർ ശ്രീജേഷ് അടക്കമുള്ള താരങ്ങളാണ് ചൊവ്വാഴ്ച പാരീസിൽ നിന്ന് തിരിച്ചെത്തിയത്. അമിത് രോഹിദാസ്,അഭിഷേക് നയൻ,സുമിത് വാത്മീകി അടക്കമുള്ള താരങ്ങളും ഉണ്ടായിരുന്നു.നേരത്തെ, മത്സരത്തിന് ശേഷം കുറച്ച് താരങ്ങൾ ഇന്ത്യയിൽ തിരികെ എത്തിയിരുന്നു. 52 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒളിമ്പിക്‌സ് ഹോക്കിയിൽ മെഡൽ നിലനിർത്തിയെന്ന അപൂർവ നേട്ടവുമായി ഇന്ത്യൻ ടീം പാരിസിൽ നിന്നു നാട്ടിൽ തിരിച്ചെത്തി. ഒളിംപിക്സ് വെങ്കല പോരാട്ടത്തിൽ കരുത്തരായ സ്പെയിനിനെ വീഴ്ത്തിയാണ് ഇന്ത്യ മെഡൽ നിലനിർത്തിയത്. മത്സരത്തിൽ സ്‌പെയിനിനെ 2-1നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സെമി ഫൈനലിൽ ജർമ്മനിയോടാണ് ഇന്ത്യ പരാജയപ്പെട്ടത്. ഹോക്കിയിൽ ഇന്ത്യയുടെ നാലാം വെങ്കലമാണിത്. ഇതോടെ ഹോക്കിയിലെ ആകെ മെഡൽ നേട്ടം 13 ആയി. എട്ട് സ്വർണ്ണം , ഒരു വെള്ളി, നാല് വെങ്കലം മെഡലുകളാണ് പുരുഷ ഹോക്കിയിൽ ഇന്ത്യ സ്വന്തമാക്കിയത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.