SPORTS

അഭിമാനം അമൻ; ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വീണ്ടും വെങ്കലം

Follow Us അമൻ സെഹ്‌റാവത്ത് (ഫൊട്ടോ കടപ്പാട്-എക്‌സ്) പാരിസ്: ഒളിമ്പിക്‌സിൽ വീണ്ടും ഇന്ത്യക്ക് വെങ്കല തിളക്കം. പുരുഷ വിഭാഗം 57 കിലോ ഗ്രാം ഗുസ്തിയിൽ ഇന്ത്യൻ താരം അമൻ സെഹ്‌റാവത്തിന് വെങ്കലം. വെങ്കല പോരാട്ടത്തിൽ പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെ കീഴടക്കിയാണ് അമൻ ഇന്ത്യയ്ക്ക് ആറാം മെഡൽ സമ്മാനിച്ചത്. ആദ്യ നീക്കങ്ങളിൽ പോർട്ടറിക്കോ താരം മുന്നിലെത്തിയെങ്കിലും അമൻ ശക്തമായി തിരിച്ചുവരികയായിരുന്നു.13-5നായിരുന്നു ഇരുപത്തിയൊന്നുകാരനായ അമന്റെ വിജയം. പ്രീക്വാർട്ടറിലും ക്വാർട്ടറിലും മിന്നും വിജയമാണ് നേടിയത്. ക്വാർട്ടറിൽ ഉത്തര മാസിഡോണിയയുടെ വ്‌ളാദിമർ എഗോറോവിനെ 100ന് തോൽപ്പിച്ചാണ് അമൻ സെമിയിലേക്ക് മുന്നേറിയത്. എന്നാൽ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാംപ്യനുമായ ജപ്പാന്റെ ഹിഗൂച്ചിയോട് തോൽവി വഴങ്ങുകയായിരുന്നു.2008 ബെയ്ജിങ് മുതൽ എല്ലാ ഒളിംപിക്‌സുകളിലും ഗുസ്തിയിൽ ഇന്ത്യ മെഡൽ നേടിയിട്ടുണ്ട്. ഇന്ത്യക്ക് ആറ് മെഡലുകൾ ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി ആകെ ആറ് മെഡലുകളാണ് പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യ നേടിയിരിക്കുന്നത്. രാജ്യങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യ അറുപത്തിയൊൻപതാം സ്ഥാനത്താണ്. ഒളിമ്പിക്‌സ് പതിനഞ്ചാം ദിവസം പിന്നിടുമ്പോൾ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 30 സ്വർണ്ണം,38 വെള്ളി, 35 വെങ്കലം ഉൾപ്പടെ 103 മെഡലുകളാണ് അമേരിക്ക നേടിയത്. രണ്ടാം സ്ഥാനത്ത് ചൈനയാണ്. 29 സ്വർണവും 25 വെള്ളിയും 19 വെങ്കലവുമായി 73 മെഡലുകൾ നേടി. 18 സ്വർണവും 14 വെള്ളിയും 13 വെങ്കലവുമായി നാൽപത്തിയഞ്ച് മെഡൽ നേടിയ ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.