SPORTS

പാരിസ് ഒളിമ്പിക്‌സ്; വെള്ളി തിളക്കത്തിൽ നീരജ്

Follow Us നീരജ് ചോപ്രാ(ഫൊട്ടോ കടപ്പാട്-എക്‌സ്) പാരിസ്: ഒളിമ്പിക്‌സ് ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് വെള്ളി. നിലവിലെ സ്വർണ മെഡൽ ജേതാവായ നീരജിനെ പിന്തള്ളി പാക്കിസ്ഥാന്റെ അർഷദ് നദീം സ്വർണം സ്വന്തമാക്കി. ഒളിമ്പിക്‌സിലെ ഇതുവരെയുള്ള റെക്കോർഡിനെ പിന്തള്ളി 92.97 മീറ്റർ ദൂരമെറിഞ്ഞാണ് നദീം സ്വർണം നേടിയത്. നീരജ് 89.45 ദൂരമെറിഞ്ഞു. നീരജിന്റെ ആറ് ശ്രമങ്ങളിൽ അഞ്ചും ഫൗളായിരുന്നു. പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്. ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സിനാണ് വെങ്കലം. 88.54 മീറ്റർ എറിഞ്ഞാണ് താരം വെങ്കലം നേടിയത്. തന്റെ രണ്ടാമത്തെ ശ്രമത്തിൽ തന്നെ പാക്കിസ്ഥാൻ താരം റെക്കോർഡ് ദൂരം കണ്ടെത്തി. ടോക്യോ ഒളിമ്പിക്‌സിൽ അഞ്ചാം സ്ഥാനത്തായിരുന്നു നദീം. പത്ത് മീറ്റർ വ്യത്യാസത്തിലാണ് ഇത്തവണ നദീം ജാവലിൻ പായിച്ചത്. തന്റെ അവസാന ശ്രമത്തിൽ 91.79 ദൂരമെറിയാനും നദീമിന് സാധിച്ചു. ആദ്യമായിട്ടാണ് ഒരു താരം ഒളിമ്പിക്‌സിൽ രണ്ട് തവണ 90 മീറ്റർ ദൂരം പായിക്കുന്നത്. ട്രാക്ക് ആൻഡ് ഫീൽഡിൽ പാക്കിസ്ഥാന്റെ ആദ്യ മെഡൽ കൂടിയാണിത്. നീരജ് തന്റെ രണ്ടാം ശ്രമത്തിലാണ് വെള്ളി മെഡലിനുള്ള ദൂരം കണ്ടെത്തിത്. Story that caught my eye: Neeraj Chopra’s mother’s simple but profound words: ‘ gold jiska hai woh bhee hamara beta hai!’ Salute your true spirit of sportsmanship. No wonder ma’am you have produced a champion like Neeraj. Contrast Neeraj’s mum grace with the abusive RW twitter… pic.twitter.com/7yF7LZ1es8 വെള്ളിയിൽ ഒതുങ്ങിയെങ്കിലും പാരിസിലും നീരജ് പുതിയ ചരിത്രമെഴുതി. ഒളിമ്പിക്‌സിൽ അത്ലറ്റിക്സിൽ തുടരെ വ്യക്തിഗത മെഡൽ രണ്ട് തവണ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് മാറി. ഒളിമ്പിക്‌സ് അത്ലറ്റിക്സിൽ സ്വർണവും പിന്നാലെ വെള്ളിയും നേടുന്ന ആദ്യ താരമായും നീരജ് മാറി. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.