SPORTS

ബംഗ്ലാദേശിനെ തറപറ്റിച്ച് ഇന്ത്യ; ഒൻപതിൽ ഒൻപത് ഫൈനൽ

Follow Us ചിത്രം: സ്ക്രീൻഗ്രാബ് ധാംബുള്ള: ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യൻ വനിത ടീം ഏഷ്യാ കപ്പ് ഫൈനലിൽ. ഒൻപതാമത് വിനത ഏഷ്യാ കപ്പിൽ ഒൻപതാം തവണയാണ് ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിക്കുന്നത്. രണ്‍ഗിരി ധാംബുള്ള ഇന്റര്‍നാഷണല്‍ സ്‌റ്റേയിഡയത്തില്‍ നടന്ന സെമി ഫൈനൽ മത്സരത്തിൽ 10 വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശ് എട്ട് വിക്കറ്റ് വിക്കറ്റ് നഷ്ടത്തിൽ 80 റണ്‍സിൽ ഒതുങ്ങി. 11 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെയാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. ഇന്ത്യൻ വൈസ് ക്യാപ്റ്റനൻ സ്മൃതി മന്ദാനയാണ് ടോപ് സ്കോറർ. 39 പന്തിൽ 55 റൺസ് താരം നേടി. 28 പന്തില്‍ 26 റൺസെടുത്ത് പുറത്താകാതെ നിന്ന ഷെഫാലി വര്‍മ്മ മന്ദാനയ്ക്ക് മികച്ച പിന്തുണ നൽകി. India Women advance to another Asia Cup final in style, achieving a dominant 10-wicket victory over Bangladesh Smriti Mandhana dominates with her classy fifty. pic.twitter.com/fqt3HAvUCv ഒമ്പത് ഫോറും ഒരു സിക്സും ഉൾപ്പെട്ടതാണ് മന്ദാനയുടെ ഇന്നിങ്സ്. 10 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ രേണുക സിങ്, 14 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ രാധ യാദവ് എന്നിവർ ബൗളിങിൽ തിളങ്ങി. ദീപ്തി ശർമ്മ, പൂജ വസ്ട്രക്കർ ഇന്ത്യക്കായി വിക്കറ്റ് നേടി. 4⃣- Overs 1⃣ - Maiden 2⃣0⃣ - Dot Balls 1⃣0⃣ - Runs 3⃣ - Wickets Renuka Singh delivered an incredible spell, dismantling the Bangladesh top order. pic.twitter.com/axk2UXt3cn 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന, 19 റണ്‍സുമായി പുറത്താകാതെ നിന്ന ഷോര്‍ന അക്തർ എന്നിവർ മാത്രമാണ് ബംഗ്ലാദേശിനായി ഭേതപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ഓപ്പണര്‍മാരയ ദിലാര അക്തർ, മുര്‍ഷിദ ഖാതൂൻ ഉൾപ്പെടെ ബാറ്റിങ്ങിന് അവസരം ലഭിച്ച ഒൻപത് താരങ്ങൾക്ക് രണ്ടക്കം മറികടക്കാനായില്ല. ജൂലൈ 28 ഞായറാഴ്ചയാണ് വനിത എഷ്യാ കപ്പ് ഫൈനൽ. രാത്രി 7 മുതലാണ് മത്സരം. രണ്ടാം സെമി ഫൈനലിൽ ശ്രീലങ്ക പാകിസ്ഥാനെ നേരിടും. വിജയികൾ ഇന്ത്യയോട് ഫൈനലിൽ ഏറ്റുമുട്ടും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.