TECH

ഇൻസ്റ്റഗ്രാമിൽ 'പ്രൈവസി' കുറവാണോ? നിങ്ങളുടെ അക്കൗണ്ട് കൂടുതൽ സ്വകാര്യമാക്കാൻ 5 വഴികൾ

Follow Us ചിത്രം: പെക്സൽസ് ലോകമെമ്പാടും കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് 'ഇൻസ്റ്റഗ്രാം.' സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും എല്ലാം ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാൻ ഇൻസ്റ്റഗ്രാം ഉപയോക്താക്കളെ അനുവദിക്കുന്നു. എന്നാൽ ചിലപ്പോഴൊക്കെ വ്യക്തിഗത വിവരങ്ങളും ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടാറുണ്ട്. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത് മുതൽ റീൽസ് 'ടാഗ്' ചെയ്യുന്നത് വരെ നിരവധി മാർഗങ്ങളിലൂടെ വ്യക്തി വിവരങ്ങൾ വെളിപ്പെടാൻ സാധ്യതയുണ്ട്. നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൂടുതൽ സ്വകാര്യമാക്കാനുള്ള അഞ്ചു വഴികൾ ഇതാ. 1. പ്രൈവറ്റ് അക്കൗണ്ട് നിങ്ങളുടെ അക്കൗണ്ട് 'പ്രൈവറ്റ്' ആക്കുന്നതിലൂടെ സ്വകാര്യത കൂടുതൽ ഉറപ്പുവരുത്താൻ സാധിക്കുന്നു. അപരിചിതരായ ആളുകൾ നിങ്ങളുടെ ചിത്രങ്ങൾ കാണുന്നതും, നിങ്ങളുടെ അക്കൗണ്ട് സന്ദർശിക്കുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇത് തടയുന്നു. ഇതിനായി, ഇൻസ്റ്റഗ്രാം സെറ്റിങ്സിൽ "Who can see your content" എന്ന വിഭാഗത്തിലെ "Account privacy"-യിൽ ടാപ്പ് ചെയ്യുക. ഇവിടെ "പ്രൈവറ്റ് അക്കൗണ്ട്" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 2. ഫേസ്ബുക്ക് അക്കൗണ്ട് വിച്ഛേദിക്കുക പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം ഫേസ്ബുക്കിലേക്കും സ്വയം പങ്കിടാൻ ഇൻസ്റ്റഗ്രാം അനുവദിക്കുന്നു. രണ്ടു പ്ലാറ്റ്ഫോമുകളിലും വ്യത്യസ്ത ആളുകളായിരിക്കാം നിങ്ങളെ പിന്തുടരുന്നത്. എന്നാൽ ഈ ഫീച്ചർ തിരിച്ചറിയാതെ പലരും ഇത് ഉപയോഗിക്കുകയും, പങ്കിടാൻ ആഗ്രഹിക്കാത്ത പോസ്റ്റുകൾ ഫേസ്ബുക്കിൽ പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നു. ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്ന് ഫേസ്ബുക്ക് അക്കൗണ്ട് വിച്ഛേദിക്കുന്നതിലൂടെ ഇതു തടയാനാകും. ഇതിനായി ഇൻസ്റ്റഗ്രാം സെറ്റിങ്സിൽ "Accounts Centre" തുറക്കുക. "Accounts" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 'Remove' ബട്ടനിൽ ടാപ്പു ചെയ്ത് ഫോസ്ബുക്കിനെ നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുമായി വിച്ഛേദിക്കാം. 3. ക്ലോസ് ഫ്രണ്ട് ലിസ്റ്റ് നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്യുന്ന ഉള്ളടക്കം അപരിചിതരോ അല്ലെങ്കിൽ മറ്റു ആളുകളോ കാണാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവരെ ഒഴിവാക്കി പോസ്റ്റുകളും സ്റ്റോറികളും പങ്കിടാൻ അനുവദിക്കുന്ന ഫീച്ചറാണ് 'ക്ലോസ് ഫ്രണ്ട് ലിസ്റ്റ്.' ഇതിനായി, ഇൻസ്റ്റഗ്രാം സെറ്റിങ്സ് തുറക്കുക. താഴെ കാണുന്ന 'ക്ലോസ് ഫ്രണ്ട്സ്' എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ദൃശ്യമാകുന്ന സ്ക്രീനിൽ, നിങ്ങൾ പോസ്റ്റുകളും സ്റ്റോറികളും പങ്കിടാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക. 4. സ്റ്റോറി, ലൈവ് മറയ്‌ക്കുക നിങ്ങൾക്ക് താല്പര്യമില്ലാത്ത ആളുകളിൽ നിന്ന് സ്റ്റേറികളും, ലൈവുകളും മറയ്ക്കുന്നതിന് ഇൻസ്റ്റഗ്രാം നിങ്ങളെ അനുവദിക്കുന്നു. ഇതിനായി ഇൻസ്റ്റഗ്രാം സെറ്റിങ്സിൽ "Who can see your content" എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. "Hide story and live" തുറന്ന് നിങ്ങൾ സ്റ്റോറികളും, ലൈവുകളും മറയ്ക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ചേർക്കുക. 5. ഇടപെടൽ പരിമിതപ്പെടുത്തുക ഇൻസ്റ്റാഗ്രാമിൽ, നിങ്ങളെ സന്ദേശങ്ങളിലൂടെയും കമൻ്റുകളിലൂടെയും ആരെങ്കിലും ശല്യപ്പെടുത്തുന്നുണ്ടെങ്കിൽ, അവർ നിങ്ങളുമായി ആശയവിനിമയം നടത്തുന്നത് താൽക്കാലികമായി പരിമിതപ്പെടുത്താൻ ഇൻസ്റ്റഗ്രാം നിങ്ങളെ അനുവദിക്കുന്നു. ഇതിനായി ഇൻസ്റ്റഗ്രാം സെറ്റിങ്സിൽ, 'How others can interact with you' എന്ന ഓപ്ഷനിൽ 'Limit interactions'തിരഞ്ഞെടുക്കുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.