Follow Us Adobe image background remover ഒട്ടുമിക്ക സ്മാർട്ട്‌ഫോൺ ബ്രാൻഡുകളും ഇപ്പോൾ ഫോട്ടോകളുടെ പശ്ചാത്തലം തൽക്ഷണം നീക്കം ചെയ്യുന്ന എഐ ഫീച്ചർ നൽകാറുണ്ട്. എന്നാൽ വില കൂടിയ എഐ പിന്തുണയുള്ള സ്മാർട്ഫോണുകളിലായിരിക്കും ഈ സേവനം പൊതുവേ ലഭ്യമാകാറുള്ളത്. കൂടാതെ ഇത്തരത്തിൽ പശ്ചാത്തലം നീക്കം ചെയ്യുന്ന ചിത്രങ്ങളുടെ റെസല്യൂഷൻ കുറയാറുമുണ്ട്. ഈ പ്രശ്നങ്ങൾ മറികടന്ന് ഒരു ചിത്രത്തിന്റെ പശ്ചാത്തലം നീക്കം ചെയ്യുന്നതിനോ, മാറ്റുന്നതിനോ ഉള്ള മികച്ച ടൂളാണ് അഡോബിന്റെ, 'അഡോബ് എക്സ്പ്രസ് ഇമേജ് ബാക്ക്ഗ്രൗണ്ട് റിമൂവർ.' എഐ പിന്തുണയുള്ള അഡോബ് എക്സ്പ്രസ്, മിക്ക അഡോബ് സേവനങ്ങളിൽ നിന്നും വ്യത്യസ്തമായി, സൗജന്യമായി ഉപയോഗിക്കാം എന്നതു തന്നെയാണ് പ്രധാന പ്രത്യേകത. "JPEG, JPG, PNG" ചിത്രങ്ങൾ പിക്സൽ-ലെവൽ കൃത്യതയോടെ അഡോബ് എക്സ്പ്രസ് ഇമേജ് ബാക്ക്ഗ്രൗണ്ട് റിമൂവറിലൂടെ എഡിറ്റു ചെയ്യാൻ സാധിക്കും. ഇവിടെ, ഉപയോക്താക്കൾക്ക് പശ്ചാത്തലം പൂർണ്ണമായും നീക്കം ചെയ്യാനോ, അഡോബ് സ്റ്റോക്ക് ഇമേജ് ലൈബ്രറിയിൽ നിന്നോ, ഇഷ്‌ടാനുസൃതം മറ്റു ചിത്രങ്ങളോ പശ്ചാത്തലങ്ങളായി ചേർക്കാൻ കഴിയും. എഡിറ്റു ചെയ്ത ഈ ചിത്രങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. അഡോബ് ബാക്ക്ഗ്രൗണ്ട് റിമൂവറിൻ്റെ ഏറ്റവും വലിയ സവിശേഷത, ഇതിൽ വാട്ടർമാർക്കുണ്ടാകില്ലാ എന്നതാണ്. കൂടാതെ ഈ ചിത്രങ്ങളുടെ റെസല്യൂഷൻ കുറയുകയുമില്ല. പശ്ചാത്തലം നീക്കം ചെയ്യുന്നതിനു പുറമേ നിരവധി ആകർഷകമായ ഫീച്ചറുകളും അഡോബ് എക്സ്പ്രസ് ഇമേജ് ബാക്ക്ഗ്രൗണ്ട് റിമൂവർ വാഗ്ദാനം ചെയ്യുന്നു. അഡോബ് എക്സ്പ്രസ് ഇമേജ് ബാക്ക്ഗ്രൗണ്ട് റിമൂവർ എങ്ങനെ ഉപയോഗിക്കാം? നിങ്ങൾ " adobe.com/in/express/feature/image/remove-background " എന്ന ലിങ്ക് തുറക്കുക. ആവശ്യമായ ചിത്രം അപ്‌ലോഡ് ചെയ്യുക. ടൂൾ ഓട്ടോമാറ്റിക്കായി നിങ്ങളുടെ ചിത്രങ്ങളുടെ പശ്ചാത്തലം നീക്കം ചെയ്യുന്നു. സ്‌മാർട്ട്‌ഫോണുകൾ ഉൾപ്പെടെ ഏത് പ്രധാന വെബ് ബ്രൗസറിലും ഈ സേവനം ഉപയോഗിക്കാനാകും. എന്നാൽ ചിത്രം കൂടുതലായി എഡിറ്റു ചെയ്യുന്നതിന് നിങ്ങൾക്ക് ഒരു അഡോബ് അക്കൗണ്ട് ആവശ്യമാണ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
യുപിഐ തട്ടിപ്പുകളിൽ നിന്ന് പരിരക്ഷ; 'ഷീൽഡ്' അവതരിപ്പിച്ച് ഭാരത്പേ
- by Sarkai Info
- December 20, 2024

ജനുവരി മുതൽ പഴയ ഫോണുകളിൽ വാട്സ്ആപ്പ് നിശ്ചലമാകും: നിങ്ങളുടെ ഫോൺ ഈ പട്ടികയിലുണ്ടോ?
December 23, 2024
What’s New
വിഐ 5ജി എത്തി; തിരഞ്ഞെടുത്ത നഗരങ്ങളിൽ സേവനം അവതരിപ്പിച്ച് വോഡഫോൺ ഐഡിയ
- By Sarkai Info
- December 18, 2024
Spotlight
Today’s Hot
സ്പാം കോളുകളും മെസേജുകളും തലവേദനയായോ? ജിയോ സിമ്മിൽ പരിഹാരമുണ്ട്
- By Sarkai Info
- November 24, 2024
വിദേശത്തും ഇനി യുപിഐ ഇടപാട് നടത്താം; പേടിഎം ഇന്ത്യക്ക് പുറത്തേക്കും
- By Sarkai Info
- November 19, 2024
Featured News
11 രൂപയ്ക്ക് 10 ജിബി ഇന്റർനെറ്റ്; പുതിയ പ്ലാനുമായി ജിയോ
- By Sarkai Info
- November 14, 2024
'പണം പോകും,' ആൻഡ്രോയിഡ് ഫോണുകൾക്ക് ഭീഷണിയായി ടോക്സിക് പാണ്ട
- By Sarkai Info
- November 7, 2024
Latest From This Week
ഇതിപ്പോ ലാഭമോ നഷ്ടമോ? ആമസോൺ പ്രൈം ലൈറ്റിനെ കുറിച്ച് അറിയാം
TECH
- by Sarkai Info
- November 5, 2024
ഇൻസ്റ്റഗ്രാമിൽ 'പ്രൈവസി' കുറവാണോ? നിങ്ങളുടെ അക്കൗണ്ട് കൂടുതൽ സ്വകാര്യമാക്കാൻ 5 വഴികൾ
TECH
- by Sarkai Info
- November 3, 2024
Digital Gold: എന്താണ് ഡിജിറ്റൽ സ്വർണം; സ്മാർട്ഫോണിലൂടെ എങ്ങനെ വാങ്ങാം?
TECH
- by Sarkai Info
- October 28, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.