MALAYALAM

US Election 2024 Result: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകൾ പുറത്ത്; ആർക്ക് അനുകൂലം?

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകൾ പുറത്ത് വന്നു. ന്യൂ ഹംപ്ഷെയറിലെ ഡിക്സിവില്ലെ നോട്ച്ചിലാണ് വോട്ടെടുപ്പ് തുടങ്ങി 15 മിനിറ്റിനുള്ളിൽ ഫലസൂചനകൾ പുറത്ത് വന്നത്. ആകെയുള്ള ആറ് വോട്ടുകളിൽ മൂന്ന് വോട്ടുകൾ വീതം നേടി ഡെമോക്രാറ്റിക് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാനർഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും ഒപ്പത്തിനൊപ്പമാണ്. നാല് റിപ്പബ്ലിക്കൻസും രണ്ട് അൺ രജിസ്റ്റേർഡ് വോട്ടർമാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. 2020ലെ തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് വെറും രണ്ട് വോട്ടുകൾ മാത്രമേ ഇവിടെ നിന്ന് ലഭിച്ചിരുന്നുള്ളൂ. 2024ൽ ട്രംപിന് പിന്തുണ വർധിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ, പൂർണമായുള്ള പിന്തുണയെ ഇത് പ്രതിനിധാനം ചെയ്യുന്നില്ല. ALSO READ: കമല ഹാരിസ്-ഡോണാള്‍ഡ് ട്രംപ് പോരാട്ടം; അമേരിക്കൻ ജനത ആ‍ർക്കൊപ്പം? വെർമോണ്ട് പ്രദേശത്തെ നിവാസികൾ വോട്ട് ചെയ്യാൻ ആരംഭിച്ചാൽ ഇത് മാറാൻ സാധ്യതയുണ്ട്. ഡിക്സിവില്ലെ നോട്ച്ച് ഡെമോക്രാറ്റിക് ചായ്വുള്ള പ്രദേശമാണ്. 2020ൽ ഏഴിൽ അഞ്ച് വോട്ടുകളും ജോ ബൈഡന് ലഭിച്ചിരുന്നു. 2016ൽ ഡൊണാൾഡ് ട്രംപിനേക്കാൾ ഹിലരി ക്ലിന്റണെയാണ് ഇവിടം പിന്തുണച്ചത്. അതിനാൽ തന്നെ, ഡൊണാൾഡ് ട്രംപിനും കമല ഹാരിസിനും മൂന്ന് വോട്ടുകൾ വീതം ലഭിച്ചുവെന്നത് ഡെമോക്രാറ്റിക് വോട്ടുകളിലെ അസന്തുലിതാവസ്ഥയെ വ്യക്തമാക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. നാളെ പുലർച്ചെ അഞ്ചരവരെ തിരഞ്ഞെടുപ്പ് തുടരും. അമേരിക്കയുടെ 47-ാമത്തെ പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. അഞ്ചരയ്ക്ക് ശേഷമാണ് പൂർണതോതിൽ വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യഫല സൂചനകൾ രാവിലെ പത്ത് മണിയോടെ ലഭ്യമാകും. അഭിപ്രായ സർവേകളിൽ ഡൊണാൾഡ് ട്രംപും കമല ഹാരിസും ഒപ്പത്തിനൊപ്പം ആയിരുന്നു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രവചനാതീതമായ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.