MALAYALAM

Andhra Pradesh: വീട്ടിലെത്തിയ പാഴ്സൽ തുറന്നപ്പോൾ കണ്ടത് മൃതദേഹം; കൂടെ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് ഒരു കത്തും

വീട്ടിലെത്തിയ പാഴ്സൽ തുറന്നപ്പോൾ കണ്ടത് അജ്ഞാത മൃതദേഹം. കൂടെ ഒന്നരക്കോടി ആവശ്യപ്പെട്ട് ഒരു ഭീഷണി കത്തും. ആന്ധാപ്രദേശിലാണ് സംഭവം. പശ്ചിമ ഗോദാവരിയിലെ യെൻഡഗണ്ടി ഗ്രാമത്തിലെ നാഗ തുളസി എന്ന സ്ത്രീയ്ക്കാണ് അജ്ഞാത മൃതദേഹവും ഭീഷണിക്കത്തും ലഭിച്ചത്. വീട് നിർമ്മാണത്തിന് ആവശ്യമായ വൈദ്യുതി ഉപകരണമെന്ന് കരുതിയാണ് യുവതി പാഴ്സൽ കൈപ്പറ്റിയത്. വീട് നിർമിക്കാൻ ധനസഹായം ആവശ്യപ്പെട്ട് ക്ഷത്രിയ സേവാ സമിതിയിൽ നാഗ തുളസി അപേക്ഷ നൽകിയിരുന്നു. തുടർന്ന് നേരത്തെ ഇവർക്ക് സമിതിയിൽ നിന്ന് ടൈലുകൾ അയച്ചുകൊടുത്തിരുന്നു. കൂടുതൽ സഹായത്തിനായി ഇവർ വീണ്ടും സമിതിക്ക് അപേക്ഷ നൽകി. വൈദ്യുതി ഉപകരണങ്ങൾ നൽകാമെന്ന് സമിതി ഉറപ്പുനൽകിയിരുന്നു. തുടർന്ന് ലൈറ്റുകൾ, ഫാനുകൾ, സ്വിച്ചുകൾ തുടങ്ങിയ സാധനങ്ങൾ നൽകുമെന്ന് ഇവർക്ക് വാട്‌സ്ആപ്പിൽ സന്ദേശവും ലഭിച്ചു. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച രാത്രി യുവതിയുടെ വീട്ടിലേക്ക് പാഴ്സലെത്തുന്നത്. പാഴ്സൽപ്പെട്ടി വീട്ടുവാതിൽക്കൽ എത്തിച്ചയാൾ അതിൽ വൈദ്യുതോപകരണങ്ങൾ ഉണ്ടെന്ന് അറിയിച്ച ശേഷം മടങ്ങിപ്പോയി. തുളസി പിന്നീട് പാഴ്‌സൽ തുറന്ന് നോക്കിയപ്പോഴാണ് ഒരാളുടെ മൃതദേഹം കണ്ടത്. മൃതദേഹത്തോടൊപ്പമുള്ള കത്തിൽ 1.30 കോടി രൂപ നൽകണമെന്നും ഇല്ലെങ്കിൽ കുടുംബം ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും കുറിച്ചിരുന്നു. Also read-Bipin Rawat: ജനറൽ ബിപിൻ റാവത്തിന്റെ മരണം; ഹെലികോപ്റ്റർ അപകടത്തിന് കാരണം മാനുഷികമായ പിഴവെന്ന് റിപ്പോർട്ട് ഇതേ തുടർന്ന് കുടുംബം പരിഭ്രാന്തരാവുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാഴ്‌സൽ എത്തിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ക്ഷത്രിയ സേവാ സമിതി പ്രതിനിധികളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഏകദേശം 45 വയസ്സ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണെന്നും നാലോ അഞ്ചോ ദിവസം മുമ്പ് മരിച്ചതാകാമെന്നും പോലീസ് പറഞ്ഞു. ആളെ കൊലപ്പെടുത്തിയതാണോ എന്നറിയാൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി, ചുറ്റുമുള്ള പോലീസ് സ്‌റ്റേഷൻ പരിധിയിൽ കാണാതായ പരാതികൾ പരിശോധിച്ച് വരികയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.