MALAYALAM

Jaipur Gas Tanker Blast: സിഎൻജി ട്രക്ക് വാഹനങ്ങളുമായി കൂട്ടിയിടിച്ച് വൻ അപകടം; 11 മരണം, നിരവധി പേർക്ക് പരിക്ക്, സംഭവം ജയ്പൂരിൽ

ജയ്പൂർ: സിഎൻജി ട്രക്ക് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. 35ൽ അധികം പേർക്ക് അപകടത്തിൽ പരിക്കേറ്റു. ജയ്പൂർ അജ്മേർ ഹൈവേയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ 30 വാഹനങ്ങൾ കത്തി നശിച്ചു. തുടർന്ന് ഫയർഫോഴ്സ് വാഹനങ്ങൾ എത്തിയാണ് തീയണച്ചത്. അപകടത്തിൽ പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ അപകടം നടന്ന സ്ഥലം സന്ദർശിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ളവരെയും ആശുപത്രിയിലെത്തി സന്ദർശിച്ചു. പ്രധാനമന്ത്രി നേരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭജന്ലാല് ശർമയുമായി ഫോണിൽ സംസാരിച്ച് സ്ഥിതി വിലയിരുത്തുകയും എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തു. സംഭവത്തിൽ രാജസ്ഥാൻ പോലീസ് അന്വേഷണം തുടങ്ങി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.