MALAYALAM

Ambani International School: ഐശ്വര്യയുടേയും ഷാറൂഖിന്റെയും മക്കൾ പഠിക്കുന്ന സ്കൂൾ; ഈ സ്കൂളിലെ ഫീസറിയാം

ഐശ്വര്യ റായ്, ഷാറൂഖ് ഖാൻ, കരീന തുടങ്ങിയ താരങ്ങളുടെ മക്കൾ പഠിക്കുന്നത് ഒരേ സ്കൂളിലാണ്. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ. സ്റ്റാർ കുട്ടികളുടെ സ്കൂളിലെ വാർഷികാഘോഷ പരിപാടികളുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ ചർച്ചകളിൽ നിറയുകയാണ് ഈ സ്കൂൾ. ഈ സ്കൂളിലെ ഫീസ് ഘടനയും ശമ്പളഘടനയും എത്രയെന്ന് നോക്കാം. മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സിൽ 2003ൽ അംബാനി കുടുംബം ആരംഭിച്ച സ്കൂളാണ് ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ. സിഐഎസ്സിഇ, സിഎഐഇ, ഐസിഎസ്ഇ, ഐജിസിഎസ്ഇ, ഐബി, എന്നീ അഫ്ലിയേഷനുകൾ നേടിയ സ്കൂളിന്റെ ചെയർപേസൺ നിത അംബാനിയാണ്. നിലവില്‍ 1087 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ 187 അധ്യാപകരാണുള്ളത്. ആറ് വിദ്യാർത്ഥികൾക്ക് ഒരു അധ്യാപകൻ എന്ന അനുപാതത്തിലാണ് ഈ സ്കൂളിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. ഐബിഡിപി ഫെബ്രുവരിയിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ലോകത്തിലെ മികച്ച ഐബി സ്കൂളുകളിൽ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ ഇടം നേടി. Also read-Allu Arjun: 'അല്ലു അര്‍ജുന്‍ കുട്ടിയെ സന്ദര്‍ശിക്കാൻ ആഗ്രഹിച്ചു; എന്നാൽ അവർ അനുവദിച്ചില്ല' ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യ, ഷാറൂഖ് ഖാന്റെ ഇളയ മകൻ എബ്രഹാം ഖാൻ, കൂടാതെ കരീന കപൂർ, ഷാഹിദ് കപൂർ, കരൺ ജോഹർ, കരിഷ്മാ കപൂർ തുടങ്ങി നിരവധി താരങ്ങളുടെ മക്കളും ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് പഠിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2023-2024 അദ്ധ്യയന വർഷത്തിലെ കിന്റർഗാർഡണ്‍ മുതൽ 12-ാം ക്ലാസ് വരെയുള്ള ട്യൂഷൻ ഫീസ് 14 ലക്ഷം മുതൽ 20 ലക്ഷം വരെയാണ്. പുസ്തകങ്ങൾ, സ്റ്റേഷനറികൾ, യൂണിഫോം, ഗതാഗതം എന്നിവയ്ക്കുള്ള ചെലവുകൾ ഉൾപ്പെടെയുള്ള കണക്കാണിത്. ഏഴാം ക്ലാസ് വരെ 1.70 ലക്ഷമാണ് വാർഷിക ഫീസ് അതായിത് ഏകദേശം 14,000 രൂപയാണ് ഒരു മാസത്തെ ഫീസ്. ഇനി 8 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് 5.90 ലക്ഷവും, 11,12 ക്ലാസുകൾക്ക് 9.65 ലക്ഷവുമാണ് വാർഷിക ഫീസ്. ഇനി അധ്യാപകരുടെ ശമ്പളഘടന നോക്കാം. അധ്യാപകരുടെ വിദ്യാഭ്യാസവും എക്സ്പീരിയൻസും അനുസരിച്ചാണ് ശമ്പളഘടന. ഒരു സെക്കണ്ടറി സ്കൂൾ അധ്യാപകന് ഏകദേശം 6 ലക്ഷമാണ് വാർഷിക ശമ്പളം. ഇനി മൂന്ന് മുതൽ 8 വർഷം വരെ എക്സ്പീരിയൻസുള്ള അധ്യാപകർക്ക് 14 മുതൽ 18 ലക്ഷം വരെയും ശമ്പളമുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.