Follow Us പച്ചമുളുകും ഉള്ളിയും ചേർത്ത് അച്ചാർ തയ്യാറാക്കാം ചിത്രം: ഫ്രീപിക് ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയ ഉള്ളിയും പച്ചമുളകും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് അനുയോജ്യമാണ്. ഈ തണുപ്പ് കാലത്ത് അവ ഉപയോഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന അച്ചാർ പരിചയപ്പെടാം. ഉള്ളി- 3, കടുക്- 3 ടേബിൾസ്പൂൺ, ഉലുവ- 1 ടേബിൾസ്പൂൺ, ജീരകം- 1 ടേബിൾസ്പൂൺ, നാരങ്ങാനീര്- 1/2 ടേബിൾസ്പൂൺ, മുളകുപൊടി- 1 ടേബിൾസ്പൂൺ, ഗരംമസാല- 1 ടേബിൾസ്പൂൺ, ഇഞ്ചി- 1 ടേബിൾസ്പൂൺ, ഉപ്പ്- ആവശ്യത്തിന്, പച്ചമുളക്- 2, നല്ലെണ്ണ- 3 ടേബിൾസ്പൂൺ ഒരു പാൻ അടുപ്പിൽ വച്ച് ഉലുവ, കടുക്, ജീരകം എന്നിവ എണ്ണ ചേർക്കാതെ വറുക്കാം. ശേഷം അത് പൊടിച്ചു മാറ്റി വയ്ക്കാം. ഒരു ബൗളിലേയ്ക്ക് ഉള്ളി ചെറുതായി അരിഞ്ഞെടുക്കാം. അതിലേയ്ക്ക് മല്ലിയില, മുളകുപൊടി, ഗരംസമസാല, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പാൻ അടുപ്പിൽ വച്ച് നല്ലെണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളുത്തുള്ളിയും വറുത്ത് പൊടിച്ച മസാലപ്പൊടികളും, മുളകുപൊടിയും, ഗരംമസാലയും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിച്ചെടുക്കാം. സവാളയിലേയ്ക്ക് ഈ എണ്ണ ഒഴിച്ച് നന്നായി ഇളക്കാം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
അങ്കമാലിക്കാരുടെ പോർക്ക് വരട്ടിയത് കഴിച്ചിട്ടുണ്ടോ? ഇത്തവണ ക്രിസ്മസിന് ഇതാവട്ടെ സ്പെഷ്യൽ
December 24, 2024
What’s New
ഊണിന് അച്ചാർ വേണോ? ഒട്ടും താമസിക്കേണ്ട, ഉള്ളിയും പച്ചമുളകും എടുത്തോളൂ
- By Sarkai Info
- December 23, 2024
മൈദയും ഓവനും വേണ്ട, അഞ്ച് മിനിറ്റിൽ കേക്ക് റെഡി പപ്പായ ഉണ്ടെങ്കിൽ
- By Sarkai Info
- December 23, 2024