Follow Us ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കും ദൈനംദിന ജീവിതത്തിൽ ശരിയായ ഭക്ഷണക്രമത്തിനൊപ്പം വ്യായാമവും ഉൾപ്പെടുത്തണം. ഫിറ്റായിരിക്കാൻ മാത്രമല്ല, ലൈംഗിക ആരോഗ്യം മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കും. ലൈംഗിക പ്രകടനം മെച്ചപ്പെടുത്താൻ ദിനചര്യയിൽ അഞ്ച് വ്യായാമങ്ങൾ ഉൾപ്പെടുത്തിയാൽ മതിയെന്ന് പറയുകയാണ് ഫിറ്റ്നസ് കോച്ച് യോഗേഷ് സിങ്. ഹിപ് ഡ്രൈവ്, പ്ലാങ്ക് ക്രഞ്ചുകൾ, പുഷ്-അപ്പുകൾ, ഗ്ലൂട്ട് ബ്രിഡ്ജസുകൾ, സുമോ സ്ക്വാട്ടുകൾ തുടങ്ങിയ വ്യായാമങ്ങൾ ലൈംഗികാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഹൈദരാബാദിലെ ഡോ.റാണി കൊപ്പുല പറഞ്ഞു. ഈ വ്യായാമങ്ങൾ ലക്ഷ്യം വയ്ക്കുന്നത് ലോവർ ബോഡി, പെൽവിക് പേശികൾ എന്നിവയെയാണ്. ലൈംഗിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ ഇവ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ഡോ.കൊപ്പുല പറഞ്ഞു. A post shared by Yogesh Singh (@hurdleryogesh) ഹിപ് ഡ്രൈവും ഗ്ലൂട്ട് ബ്രിഡ്ജസുകളും ഗ്ലൂറ്റിയൽ പേശികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ലിംഗത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്താനും ലൈംഗിക പ്രകടനത്തെയും ഉത്തേജനത്തെയും പിന്തുണയ്ക്കുന്നു. പ്ലാങ്ക് ക്രഞ്ചുകൾ കോർ പേശികളെ സ്വാധീനിക്കുന്നു. ലൈംഗിക പ്രവർത്തന സമയത്ത് ശാരീരിക സഹിഷ്ണുത വർധിപ്പിക്കും. പ്ലാങ്ക് ക്രഞ്ചുകൾ ചെയ്യുമ്പോൾ, നിങ്ങളുടെ പുറം നേരെയായിരിക്കണം, കഴുത്തിലെയും തോളിലെയും പേശികളിലല്ല, വയറിലെ പേശികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പുഷ്-അപ്പുകൾ ശരീരത്തിന്റെ ശക്തിയും മൊത്തത്തിലുള്ള ഫിറ്റ്‌നസും മെച്ചപ്പെടുത്തുന്നു. സുമോ സ്ക്വാട്ടുകൾ വഴക്കം മെച്ചപ്പെടുത്തുന്നു, സുഖവും പ്രകടനവും വർധിപ്പിക്കുന്നു. ഈ വ്യായാമം പുരുഷന്മാർക്കും സ്ത്രീകൾക്കും അനുയോജ്യമാണ്. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
ഉപവാസമോ, കുറച്ച് ഭക്ഷണം കഴിക്കുന്നതോ? ശരീര ഭാരം കുറയ്ക്കാൻ അനുയോജ്യം ഏത്?
- by Sarkai Info
- December 24, 2024
What’s New
Spotlight
ഏലയ്ക്ക ചായ കുടിച്ചിട്ടുണ്ടോ? മണത്തിൽ മാത്രമല്ല ഗുണത്തിലും കേമനാണ്
- by Sarkai Info
- December 21, 2024
Today’s Hot
-
- December 21, 2024
-
- January 1, 1970
-
- January 1, 1970