Follow Us പുതിനയിലയുടെ ആരോഗ്യ ഗുണങ്ങൾ ചിത്രം: ഫ്രീപിക് ധാരാളം പോഷക ഗുണങ്ങൾ പുതിനയിലയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ഔഷധനായി ഏറെക്കാലങ്ങളായി ഉപയോഗത്തിലുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾ ഭക്ഷണ വിഭവങ്ങൾക്ക് നല്ല മണവും സ്വാദും കിട്ടാനായി പുതിനയില ചേർക്കാറുണ്ട്. പുതിനയില ശരീരത്തിൻ്റെ ആരോഗ്യത്തിന് എങ്ങനെ സഹായിക്കും എന്ന് അറിയാം. ജലാംശം നിലനിർത്തുന്നു ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് നല്ല ആരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു പ്രധാന ഭാഗമാണ്. വെള്ളം കുടിക്കാൻ മടിയാണെങ്കിൽ പുതിനയില ചേർത്ത വെള്ളം കുടിക്കാം. ദഹനാരോഗ്യത്തിന് മികച്ചതാണ് ദഹനപ്രശ്നങ്ങൾ നേരിടുന്നവർക്ക് പുതിനയില വെള്ളം ആശ്വാസം നൽകും. പുതിനയിലയിൽ മെന്തോൾ എന്ന സജീവ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ദഹന എൻസൈമുകളെ ഉത്തേജിപ്പിച്ച് ദഹനത്തെ ഉത്തേജിപ്പിക്കുന്നു. വയറുവേദന, ഗ്യാസ്, ആസിഡ് റിഫ്‌ളക്‌സ് തുടങ്ങിയ വയറ്റിലെ പ്രശ്‌നങ്ങളെ ചികിത്സിക്കുന്നതിന് മികച്ചതാണ്. ശരീര ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും പുതിന വെള്ളം ഗുണം ചെയ്യും. പുതിന ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നതിനാൽ, ഭക്ഷണങ്ങളിൽ നിന്നുള്ള പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. അതിലൂടെ മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുന്നു. വേഗത്തിലുള്ള മെറ്റബോളിസം സ്വാഭാവികമായും ശരീരഭാരം കുറയ്ക്കുന്നു. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പുതിനയില വെള്ളം പരീക്ഷിച്ചു നോക്കുക. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു പുതിനയില വെള്ളം കുടിക്കുന്നതിന്റെ മറ്റൊരു ഗുണം പ്രതിരോധശേഷി ശക്തിപ്പെടുത്തും എന്നതാണ്. പുതിനയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. നിരവധി രോഗങ്ങൾക്കെതിരെ പോരാടാനും സഹായിക്കും. ചർമ്മാരോഗ്യത്തിന് ഗുണം ചെയ്യും പുതിനയില വെള്ളം ചർമ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ചർമ്മത്തിന് ജലാംശം നൽകാനും സുഷിരങ്ങൾ ശക്തമാക്കാനും പുതിനയില വെള്ളം സഹായിക്കും. പുതിന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ചർമ്മവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകും. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
ഉപവാസമോ, കുറച്ച് ഭക്ഷണം കഴിക്കുന്നതോ? ശരീര ഭാരം കുറയ്ക്കാൻ അനുയോജ്യം ഏത്?
- by Sarkai Info
- December 24, 2024
What’s New
Spotlight
ഏലയ്ക്ക ചായ കുടിച്ചിട്ടുണ്ടോ? മണത്തിൽ മാത്രമല്ല ഗുണത്തിലും കേമനാണ്
- by Sarkai Info
- December 21, 2024
Today’s Hot
-
- December 21, 2024
-
- January 1, 1970
-
- January 1, 1970