Follow Us വിറ്റാമിൻ ഡിയുടെ പ്രധാന സ്രോതസ്സുകളായ ഭക്ഷണങ്ങൾ പരിചയപ്പെടാം. ചിത്രം: ഫ്രീപിക് സൺഷൈൻ വിറ്റാമിൻ എന്ന് അറിയപ്പെടുന്ന പോഷകമാണ് വിറ്റാമിൻ ഡി. എല്ലുകളുടെ ആരോഗ്യത്തിനും, പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, വീക്കം കുറയ്ക്കുന്നതിനും ഇത് ഏറെ ഗുണപ്രദമാണ്. വിറ്റാമിൻ ഡിയുടെ പ്രധാന സ്രോതസ്സ് സൂര്യവെളിച്ചമാണ്. എന്നാൽ അതിനൊപ്പം ഭക്ഷണത്തിലും ഈ പോഷകം ഉറപ്പാക്കേണ്ടതുണ്ട്. വിറ്റാമിൻ ഡി ഏറ്റവും അധികം അടങ്ങിയിരിക്കുന്ന 10 പ്രധാന ഭക്ഷ്യ വസ്തുക്കൾ പരിചയപ്പെടാം. ഫാറ്റി ഫിഷ് സാൽമൺ, മത്തി, അയല എന്നിവയൊക്കെ വിറ്റാമിൻ ഡിയുടെ പ്രധാന സ്രോതസ്സാണ്. ഒമേഗ 3 ഫാറ്റി ആസിഡാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. മുട്ടയുടെ മഞ്ഞക്കരു പോഷകങ്ങളുടെ കലവറയാണ് മുട്ടയുടെ മഞ്ഞ. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, എന്നിവ മുട്ടയിലുണ്ട്. കൂൺ വിറ്റാമിൻ ഡി അടങ്ങിയ മറ്റൊന്നാണ് കൂൺ. സസ്യാഹാരികൾക്ക് ആവശ്യമായ വിറ്റാമിൻ ഡി ഇതിലൂടെ ലഭ്യമാകുന്നു. വെണ്ണ വെണ്ണയിൽ ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ, ഫാറ്റി ആസിഡുകൾ, സിങ്ക് എന്നിവ മാത്രമല്ല, വൈറ്റമിൻ ഡിയും അടങ്ങിയിട്ടുണ്ട്. ഒരു ടേബിൾസ്പൂൺ വെണ്ണയ്ക്ക് വൈറ്റമിൻ ഡി ആവശ്യകത ഏകദേശം നിറവേറ്റാനാകും. ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടെങ്കിൽ വെണ്ണ കഴിക്കുന്നത് ഒഴിവാക്കുക. ചീസ് ലോകമെമ്പാടുമുള്ള ആളുകളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണ പദാർത്ഥങ്ങളിലൊന്നായ ചീസിൽ മതിയായ അളവിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ചീസ് കൊഴുപ്പുകളാൽ നിറഞ്ഞതാണ്, അതിനാൽ മിതമായ അളവിൽ കഴിക്കുക. കൊഴുപ്പ് കുറഞ്ഞ ചീസും തിരഞ്ഞെടുക്കാം. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
ഉപവാസമോ, കുറച്ച് ഭക്ഷണം കഴിക്കുന്നതോ? ശരീര ഭാരം കുറയ്ക്കാൻ അനുയോജ്യം ഏത്?
- by Sarkai Info
- December 24, 2024
What’s New
Spotlight
ഏലയ്ക്ക ചായ കുടിച്ചിട്ടുണ്ടോ? മണത്തിൽ മാത്രമല്ല ഗുണത്തിലും കേമനാണ്
- by Sarkai Info
- December 21, 2024
Today’s Hot
-
- December 21, 2024
-
- January 1, 1970
-
- January 1, 1970