KERALA-NEWS

വയനാട് പുനരധിവാസത്തിന് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി, മോദിയുമായി ഇന്ന് കൂടിക്കാഴ്ച

Follow Us ജൂലൈ 30 നുണ്ടായ ഉരുൾപൊട്ടലിൽ നാലു ഗ്രാമങ്ങളാണ് ഒലിച്ചുപോയത് ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വയനാട് ഉരുൾപൊട്ടലിൽ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിക്കും. 2000 കോടിയോളം രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേരളം ആവശ്യപ്പെടുക എന്നാണ് റിപ്പോർട്ട്. നേരത്തെ ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തിയിരുന്നു. ദുരന്തബാധിതരെ നേരിട്ടു കണ്ട പ്രധാനമന്ത്രി, കൽപ്പറ്റയിൽ ചേർന്ന അവലോകന യോഗത്തിലും പങ്കെടുത്തിരുന്നു. കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും എല്ലാ സഹായവും ഉറപ്പു നൽകിയ മോദി, സംസ്ഥാന സർക്കാരിനോട് വിശദമായ നിവേദനം നൽകാനും ആവശ്യപ്പെട്ടിരുന്നു. ജൂലൈ 30 നുണ്ടായ ഉരുൾപൊട്ടലിൽ നാലു ഗ്രാമങ്ങളാണ് ഒലിച്ചുപോയത്. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ വാസയോഗ്യമല്ലാത്ത വിധമായിത്തീർന്നു. 416 പേരാണ് ദുരന്തത്തിൽ മരിച്ചത്. 120 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.