KERALA-NEWS

ബ്രസീലീയൻ ചിത്രം ‘മാലു’വിന് സുവർണ്ണ ചകോരം; പുരസ്കാരങ്ങൾ വാരിക്കൂട്ടി 'ഫെമിനിച്ചി ഫാത്തിമ'

Follow Us ചിത്രം: ഫേസ്ബുക്ക് തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പെഡ്രോ ഫ്രയറിയുടെ ‘മാലു’ സ്വന്തമാക്കി. നിശാഗന്ധിയിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയുടെ സംവിധായകൻ പെഡ്രോ ഫ്രയറിയ്ക്ക് പുരസ്ക്കാരം സമ്മാനിച്ചു. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത മലയാളം ചിത്രം 'ഫെമിനിച്ചി ഫാത്തിമ' പുരസ്‌കാരങ്ങൾ വാരിക്കൂട്ടി മേളയിൽ ശ്രദ്ധനേടി. മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം, മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം, പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രം തുടങ്ങിയ പുരസ്കാരങ്ങൾ ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. ഫർശദ് ഹാഷ്മി മികച്ച സംവിധായകനായും ക്രിസ്ടോബൽ ലിയോൺ മികച്ച നവാഗത സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. 'വിക്ടോറിയ'യിലൂടെ മികച്ച മലയാളി നവാഗത സംവിധായികയായി ശിവരഞ്ജിനി തിരഞ്ഞെടുക്കപ്പെട്ടു. അനഘ ലക്ഷ്മി (അപ്പുറം) ചിന്‍മയ സിദ്ധിക്ക്(ലൈറ്റ്സ് ഓഫി ദമാം) എന്നിവർക്ക് ജൂറി പരാമര്‍ശം ലഭിച്ചു. സമാപന ചടങ്ങിൽ, സ്പിരിറ്റ് ഓഫ്‍ സിനിമ അവാർഡ് മുഖ്യമന്ത്രി പായൽ കപാഡിയക്ക് സമ്മാനിച്ചു. കാലിക പ്രസക്തമായ സിനിമകൾ സംവിധാനം ചെയ്യാൻ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് പ്രചോദനമാകുമെന്ന് പായൽ കപാഡിയ പറഞ്ഞു. മലയാളത്തിൽ സിനിമയെടുത്തത് ഒരു തരത്തിൽ ഭ്രാന്തൻ ആശയമായിരുന്നു. പക്ഷെ കേരളത്തിൽ ഈ സിനിമക്ക് ലഭിച്ച പിന്തുണയിൽ ഏറെ അഭിമാനമുണ്ട്. ഈ അംഗീകാരം ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. എന്റെ സിനിമയിലെ അഭിനേത്രിമാർ നിരവധി പുരസ്‌കാരങ്ങൾ നേടിക്കഴിഞ്ഞു എന്നതിലും അഭിമാനമുണ്ടെന്നും പായൽ കപാഡിയ പറഞ്ഞു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.