KERALA-NEWS

മുകേഷും ജയസൂര്യയും കടന്നുപിടിച്ചു, മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു: നടി മിനു മുനീർ

Follow Us മിനു മുനീർ കൊച്ചി: നടന്മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി നടി മിനു മുനീർ. 2008 ൽ 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ സെറ്റിൽവച്ചായിരുന്നു ജയസൂര്യയിൽനിന്നും മോശം പെരുമാറ്റം ഉണ്ടായത്. സെക്രട്ടറിയേറ്റിൽവച്ചായിരുന്നു ഷൂട്ടിങ്. ടോയ്‌ലറ്റിൽ പോയി തിരിച്ചുവരുമ്പോൾ പുറകിൽനിന്നും ജയസൂര്യ കെട്ടിപ്പിടിച്ച് ഉമ്മവച്ചുവെന്ന് മുനീർ പറഞ്ഞു. തിരുവനന്തപുരത്ത് തനിക്ക് ഫ്ലാറ്റ് ഉണ്ടെന്നും താൽപര്യമുണ്ടെങ്കിൽ അങ്ങോട്ടേക്ക് വരാമെന്നും പറഞ്ഞു. എനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. പിന്നീട് ജയസൂര്യയിൽനിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. പക്ഷേ, ജയസൂര്യ ഇടപെട്ട് പല സിനിമാ അവസരങ്ങളും നഷ്ടപ്പെടുത്തിയെന്നും മിനു മുനീർ ആരോപിച്ചു. മുകേഷിനെതിരെയും ഗുരുതര ആരോപണമാണ് മിനു മുനീർ ഉന്നയിച്ചത്. കാറിൽ മുകേഷിനൊപ്പം ലൊക്കേഷനിലേക്ക് പോകുന്നതിനിടെ കടന്നുപിടിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം ബലമായി സ്പർശിച്ചെന്നും മിനു പറഞ്ഞു. കാറിൽനിന്നും പുറത്തേക്ക് ചാടുമെന്ന് പറഞ്ഞപ്പോൾ വാഹനം നിർത്തിയെന്നും ക്ഷമ ചോദിച്ചതായും മിനു പറഞ്ഞു. അന്ന് താൻ എതിർത്തതിന്റെ പേരിൽ അമ്മയിലെ തന്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും മിനു ആരോപിച്ചു. മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും മിനു പറഞ്ഞു. മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീർ പറഞ്ഞു. സഹകരിച്ചാൽ ഗുണം ഉണ്ടാകുമെന്ന് ഇടവേള ബാബു പറഞ്ഞെന്നും വിദേശ ഷോകളിൽ അവസരം നൽകാമെന്ന് വാഗ്‌ദാനം ചെയ്തതായും മിനു പറഞ്ഞു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.