KERALA-NEWS

ആരോപണം ധാരാളം വരും, ചിലർ പണത്തിനായി പലതിനും ഇറങ്ങിപ്പുറപ്പെടും: മണിയൻപിള്ള രാജു

Follow Us മണിയൻപിള്ള രാജു കൊച്ചി: തനിക്കെതിരായ ആരോപണത്തിൽ പ്രതികരിച്ച് മണിയൻപിള്ള രാജു. ആരോപണം ഇനിയും ധാരാളം വരുമെന്നും അതിന്റെ പിന്നിൽ പല ഉദ്ദേശ്യങ്ങളും ഉണ്ടാകുമെന്നും മണിയൻപിള്ള രാജു പറഞ്ഞു. അവസരം ചോദിച്ച് കൊടുക്കാതിരുന്നവരൊക്കെ ആരോപണവുമായി വരാം. ഇതിനെതിരെയൊക്കെ കൃത്യമായ അന്വേഷണം വേണം. ഡബ്ല്യൂസിസി പറഞ്ഞത് ശരിയാണ്, ഇതിന് കൃത്യമായ അന്വേഷണം ആവശ്യമുണ്ട്. അല്ലെങ്കിൽ ആൾക്കാർ ഇങ്ങനെ വന്നു കൊണ്ടിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അമ്മയുടെ സ്ഥാപക അംഗമാണ്. കഴിഞ്ഞ കമ്മിറ്റിയിൽ വരെ വൈസ് പ്രസിഡന്റ് ആയിരുന്നു. മെമ്പർഷിപ്പിന് വേണ്ടി പൈസ വാങ്ങിക്കുക എന്നത് എന്റെ അറിവിൽ ഇല്ല. ചിലർ പണത്തിനായി പലതിനും ഇറങ്ങിപ്പുറപ്പെടും. ആരോപണവിധേയരിൽ ഇതിൽ ഉൾപ്പെടാത്തവരും ഉൾപ്പെട്ടവരും ഉണ്ടാകും. അതിനാൽതന്നെ സമഗ്ര അന്വേഷണം വേണം. തനിക്കെതിരായ ആരോപണം തെറ്റാണ്. താൻ തെറ്റുകാരനാണെങ്കിൽ എന്നെയും ശിക്ഷിക്കണമെന്നും മണിയൻപിള്ള രാജു ആവശ്യപ്പെട്ടു. മണിയൻപിള്ള രാജുവിനെതിരെ ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് മനു മുനീർ രംഗത്തുവന്നിരുന്നു. മണിയൻപിള്ള രാജു ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന് മിനു ആരോപിച്ചു. മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീർ പറഞ്ഞിരുന്നു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.