KERALA-NEWS

'അച്ഛൻ ഇല്ലാത്ത 'അമ്മ'യ്ക്ക്'; താരസംഘടനയുടെ കൊച്ചി ഓഫീസിനു മുന്നിൽ റീത്തുവച്ച് പ്രതിഷേധം

Follow Us ചിത്രം: സ്ക്രീൻഗ്രാബ് കൊച്ചി: മലയാളം സിനിമ നടൻമാർക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ താരസംഘടനയയ 'അമ്മ'യുടെ ഭാഗത്തു നിന്ന് വൃക്തമായ പ്രതികരണം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. കൊച്ചിയിലെ അമ്മ ഒഫീസിന് മുന്നിൽ റീത്തു വച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. എറണാകുളം ലോ കോളേജ് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ലോക്കോസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കൊച്ചി ദേശാഭിമാനി റോഡിലെ 'അമ്മ' ഓഫീസിന്റെ ഗേറ്റിലാണ് റീത്തു വച്ചിരിക്കുന്നത്. 'അച്ഛനില്ലാത്ത 'അമ്മ'യ്ക്ക്' എന്ന വാചകത്തോടെയാണ് റീത്തു വച്ചത്. 'ദിലീപിനെ പുറത്താക്കാൻ ധൈര്യം കാണിക്കാത്തതും, വിജയ് ബാബുവിനെ ചേർത്ത് നിർത്തിയതുമായ സംഘടനയാണ് 'അമ്മ.' നിരവധി തവണ ലൈംഗിക അതിക്രമം അടക്കമുള്ള പരാതികൾ ഉയർത്തിയ നടികൾക്ക് പുല്ലുവില പോലും സംഘടന നൽകുന്നില്ല. താര പകിട്ടിൽ മുഴുകിയും ആരാധക കൂട്ടങ്ങളിൽ അഭിരമിച്ചും പണക്കൊഴുപ്പിന്റെ അഹങ്കാരത്തിൽ എതിർക്കുന്നവരെ എല്ലാം ഒതുക്കി വേട്ടക്കാരന് സംരക്ഷണം ഒരുക്കുന്ന സംഘടനയ്ക്കെതിരെയാണ് പ്രതിഷേധമെന്ന്' ലോക്കോസ് അറിയിച്ചു. അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ്, ജോയിന്റ് സെക്രട്ടറി ബാബുരാജ് എന്നിവർ ഉൾപ്പെടെ സംഘടനയിലെ പ്രമുഖ നടൻമാർക്കെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. ആരോപണം ഉയർന്നതിന് പിന്നാലെ സിദ്ദിഖ് സ്ഥാനത്തുനിന്ന് രാജിവച്ചിരുന്നു. ബാബു രാജ് രാജി വയ്ക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. അതേസമയം 'അമ്മ'യുടെ ഭാഗത്ത് കാര്യമായ വീഴ്ച സംഭവച്ചെന്ന് നടൻ പ്രഥ്വിരാജ് കുറ്റപ്പെടുത്തി. ആരോപണങ്ങൾ ഉണ്ടായാൽ പഴുതടച്ചുള്ള അന്വേഷണം ഉണ്ടാകണമെന്നും, കുറ്റം തെളിയിക്കപ്പെട്ടാൽ മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടാകണമെന്നും പ്രഥ്വിരാജ് ആവശ്യപ്പെട്ടു. മലയാളം സിനിമയിൽ പവർ ഗ്രൂപ്പ് ഇല്ലെന്ന് പറയാനാകിലില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. മലയാളം സിനിമയിലെ കൂടുതൽ നടന്മാർക്കെതിരെ ആരോപണം ഉയരുകയാണ്. നടന്മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി നടി മിനു മുനീർ രംഗത്തെത്തി. നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന് ആരോപിച്ച് ജൂനിയർ ആർട്ടിസ്റ്റാണ് രംഗത്തെത്തിയിരിക്കുന്നത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.