KERALA-NEWS

എംഎൽഎ സ്‌ഥാനം രാജിവയ്ക്കില്ല, ചലച്ചിത്ര നയ രൂപീകരണ സമിതിയിൽനിന്ന് മുകേഷ് സ്വയം ഒഴിഞ്ഞേക്കും

Follow Us മുകേഷ് കൊല്ലം: ലൈംഗിക ആരോപണങ്ങളിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടെന്ന നിലപാടിൽ സിപിഎം. സമാന ആരോപണങ്ങളിൽ യുഡിഎഫ് എംഎൽഎമാർ രാജിവച്ചിട്ടില്ലെന്ന നിലപാടിലാണ് നിലവിൽ സിപിഎം. അതിനാൽതന്നെ, എംഎൽഎ സ്ഥാനം ഒഴിയണമെന്ന് മുകേഷിനോട് ഇപ്പോൾ ആവശ്യപ്പെടില്ല. എന്നാൽ, ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നു മുകേഷ് സ്വയം ഒഴിഞ്ഞേക്കുമെന്നാണ് വിവരം. മുകേഷിനെതിരെ ഗുരുതര ആരോപണമാണ് ജൂനിയർ ആർട്ടിസ്റ്റ് മിനു മുനീർ ഉന്നയിച്ചത്. 'കലണ്ടര്‍' എന്ന സിനിമയുടെ സെറ്റിൽവച്ചാണ് മുകേഷിനെ പരിചയപ്പെടുന്നത്. വൈറ്റിലയിൽ ഫ്ലാറ്റുണ്ട്. വരണമെന്നാണ് മുകേഷ് പറ‍ഞ്ഞത്. 'നാടകമേ ഉലകം' എന്ന വിജി തമ്പിയുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്‍റെ അടുത്ത മുറിയിലായിരുന്നു മുകേഷ് താമസിച്ചിരുന്നത്. മുറിയില്‍ വന്ന് വാതിലില്‍ മുട്ടി. പിന്നീട് അകത്തേക്ക് കയറി. എന്നെ കിടക്കയിലേക്ക് ബലമായി പിടിച്ച് കിടത്തി. പെട്ടെന്ന് തന്നെ താൻ അവിടെനിന്നും ഓടി രക്ഷപ്പെട്ടെന്നും മിനു മുനീർ ആരോപിച്ചു. മറ്റൊരിക്കൽ കാറിൽ മുകേഷിനൊപ്പം ലൊക്കേഷനിലേക്ക് പോകുന്നതിനിടെ കടന്നുപിടിച്ചു. സ്വകാര്യ ഭാഗങ്ങളിലടക്കം ബലമായി സ്പർശിച്ചെന്നും മിനു പറഞ്ഞു. കാറിൽനിന്നും പുറത്തേക്ക് ചാടുമെന്ന് പറഞ്ഞപ്പോൾ വാഹനം നിർത്തിയെന്നും ക്ഷമ ചോദിച്ചതായും മിനു പറഞ്ഞു. അന്ന് എതിർത്തതിന്റെ പേരിൽ അമ്മയിലെ തന്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും മിനു ആരോപിച്ചിരുന്നു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.