Follow Us ഫയൽ ഫൊട്ടോ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് (ഇപിഎഫ്) തട്ടിപ്പുകേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറന്‍റ്. ഉത്തപ്പയുടെ ഉടമസ്ഥതയിലുളള സെഞ്ചുറീസ് ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ജീവനക്കാരുടെ പിഎഫ് അക്കൗണ്ടില്‍ നിന്നും 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് വാറന്റ് പറപ്പെടുവിച്ചത്. പ്രൊവിഡൻ്റ് ഫണ്ട് കമ്മീഷണർ ഗോപാൽ റെഡ്ഡിയാണ് ഉത്തരവ് പറപ്പെടുവിച്ചത്. ഇപിഎഫ് ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഉത്തപ്പയുടെ പങ്കാണ് അന്വേഷിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കർണാടക പൊലീസിന് വാറണ്ട് നടപ്പിലാക്കാൻ നിർദ്ദേശം നൽകിയെങ്കിലും ഉത്തപ്പയെ അദ്ദേഹത്തിൻ്റെ വസതിയിൽ കണ്ടെത്താനായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാതി മലയാളിയായ റോബിൻ ഉത്തപ്പ നിരവധി മത്സരങ്ങളിൽ കേരള ടീമിനായി കളിച്ചിട്ടുള്ള താരമാണ്. കേരളത്തിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും ലക്ഷ്യത്തിലെത്തുന്നില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു. An arrest warrant has been issued against former Indian cricketer Robin Uthappa over allegations of fraud involving Employee Provident Fund (EPF) contributions. The warrant, issued pertains to a sum of Rs 23.36 lakh that was allegedly not deposited into employee accounts while… 'കേരള താരങ്ങൾക്ക് കഴിവ് ഉണ്ട്. നമ്മൾ ജയിച്ചാൽ മാത്രമേ ഇന്ത്യക്കായി കളിക്കാൻ അവസരം ലഭിക്കൂ. രോഹൻ കുന്നുമ്മൽ, വിഷ്ണു വിനോദ്, സച്ചിൻ ബേബി, ബേസിൽ തമ്പി, സന്ദീപ് വാര്യർ, മുഹമ്മദ് ആസിഫ് എന്നീ കേരള താരങ്ങൾക്ക് ഇപ്പോഴും ഇന്ത്യക്കായി കളിക്കാൻ പൊട്ടൻഷ്യൽ ഉണ്ട്. പക്ഷെ നമ്മൾ രഞ്ജി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയുമൊന്നും ജയിക്കുന്നില്ല. കേരളത്തിലെ ക്രിക്കറ്റ് കൾച്ചർ കുറച്ചൊക്കെ മാറേണ്ടിയിരിക്കുന്നു. കഠിനാധ്വാനം ചെയ്യുന്ന നിരവധി കളിക്കാർ കേരളത്തിലുണ്ട്. അവരുടെ പരിശ്രമം 10ൽ 100 ആണ്, പക്ഷെ മൈൻഡ് 10ൽ മൂന്ന് ആണ്,' ഉത്തപ്പ പറഞ്ഞു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
What’s New
13 ഇന്നിങ്സ്, 152 റൺസ്; ഗുഡ് ലെങ്ത് ബോളുകളിൽ തട്ടി വീഴുന്ന രോഹിത്
- By Sarkai Info
- December 23, 2024
വീണ്ടും നാണംകെട്ട തോൽവി; കേരളത്തെ എട്ടു വിക്കറ്റിന് തകർത്ത് ഡൽഹി
- By Sarkai Info
- December 23, 2024