SPORTS

ബാഡ്മിന്റൻ താരം പി.വി. സിന്ധു വിവാഹിതയായി

Follow Us ചിത്രം: എക്സ് ബാഡ്മിന്റൻ താരം പി.വി. സിന്ധു വിവാഹിതയായി. ഹൈദരാബാദ് സ്വദേശി വെങ്കട്ട ദത്ത സായ് ആണ് വരൻ. രാജസ്ഥാനിലെ ഉദയ്പുരിൽ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിള്‍സ് റിസോര്‍ട്ടില്‍ വെച്ച് ഞായറാഴ്ച രാവിലെയായിരുന്നു വിവാഹം. ജനുവരി മുതൽ സിന്ധു മത്സരരംഗത്ത് സജീവമാകുന്നതിനാൽ ഡിസംബർ 22ന് വിവാഹ ചടങ്ങുകൾ നടത്താൻ ഇരുകുടുംബങ്ങളും തീരുമാനിക്കുകയായിരുന്നുവെന്ന് സിന്ധുവിന്റെ പിതാവ് അറിയിച്ചിരുന്നു. രാഷ്ട്രീയ, ചലച്ചിത്ര, കായിക മേഖലകളിൽ നിന്ന് നിരവധി പ്രമുഖർ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു. Pleased to have attended the wedding ceremony of our Badminton Champion Olympian PV Sindhu with Venkatta Datta Sai in Udaipur last evening and conveyed my wishes & blessings to the couple for their new life ahead. @Pvsindhu1 pic.twitter.com/hjMwr5m76y വെള്ളിയും വെങ്കലവും ഉൾപ്പെടെ ഒളിമ്പിക്സിൽ രണ്ടു മെഡൽ നേടിയ സിന്ധു രാജ്യത്തെ എക്കാലത്തെയും മികച്ച ബാഡ്മിന്റൻ താരങ്ങളിൽ ഒരാളാണ്. 2019ൽ സ്വർണം ഉൾപ്പെടെ അഞ്ച് ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ സിന്ധു രാജ്യത്തിനായി നേടിയിട്ടുണ്ട്. 2016ൽ റോയോ ഒളിമ്പിക്സിലും 2020ൽ ടോക്കിയോ ഒളിമ്പിക്സിലും തുടർച്ചയായി മെഡലുകൾ നേടുകയും 2017ൽ കരിയറിലെ ഉയർന്ന ലോക റാങ്കിങായ 2-ാം സ്ഥാനം നേടുകയും ചെയ്തു. ആരാണ് സിദ്ധുവിന്റെ വരൻ വെങ്കട്ട ദത്ത സായ്? സോഫ്റ്റ്‌വെയര്‍ കമ്പനിയായ പോസിഡെക്സ്‌സ് ടെക്‌നോളജീസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറാണ് വെങ്കട്ട ദത്ത സായ്. ഹൈദരാബാദ് സ്വദേശിയായ സായ് കായികപ്രേമിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത ആരാധകനുമാണ്. ഫൗണ്ടേഷൻ ഓഫ് ലിബറൽ ആൻഡ് മാനേജ്മെന്റ് എഡ്യുക്കേഷനിൽ നിന്ന് അക്കൗണ്ടിങ് ആൻഡ് ഫിനാൻസിൽ ബിരുദം നേടിയ വെങ്കട്ട ദത്ത സായ്, ബെംഗളൂരുവിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽനിന്ന് ഡേറ്റ സയൻസ് ആൻഡ് മെഷീൻ ലേണിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ലിബറൽ ആർട്സ് ആൻഡ് സയൻസസിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.