SPORTS

ഈ മൂന്ന് പിഴവുകൾ തിരുത്തണം; ഇല്ലെങ്കിൽ ഓസീസ് കെണിയിൽ വീഴും

Follow Us ബോർഡർ ഗാവസ്കർ ട്രോഫിയിൽ 1-1ന് ഇന്ത്യയും ഓസ്ട്രേലിയയും കട്ടയ്ക്ക് നിൽക്കുമ്പോൾ മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിലും ആവേശം നിറയുമെന്നുറപ്പ്. പെർത്ത് ടെസ്റ്റിൽ മികവ് കാണിച്ചെങ്കിലും പിന്നാലെ വന്ന ടെസ്റ്റുകളിൽ ആ മികവിൽ കളിക്കാൻ ഇന്ത്യൻ ടീമിനായില്ല. അഡ്ലെയ്ഡിൽ അടിതെറ്റി വീണപ്പോൾ ഗാബയിൽ മഴ ഇന്ത്യക്ക് രക്ഷയ്ക്കെത്തി. മെൽബണിൽ ജയം നേടുക എന്നത് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ സാധ്യതകൾ നിലനിർത്താൻ ഇന്ത്യക്ക് നിർണായകമാണ്. എന്നാൽ മെൽബണിൽ ഇറങ്ങുമ്പോൾ ജയം തൊടാൻ ഇന്ത്യ ഒഴിവാക്കേണ്ട മൂന്ന് പിഴവുകൾ ഉണ്ട്. കോമ്പിനേഷനു കളിൽ പിഴയ്ക്കരുത് മെൽബണിലെ സാഹചര്യങ്ങൾക്ക് ഇണങ്ങുന്ന വിധം കോംപിനേഷൻ കണ്ടെത്താൻ ഇന്ത്യക്ക് സാധിക്കണം. മൂന്നാം ടെസ്റ്റിൽ രവീന്ദ്ര ജഡേജയെ ഇന്ത്യ കളിപ്പിച്ചിരുന്നെങ്കിലും ഇംപാക്ട് ഉണ്ടാക്കാൻ താരത്തിനായില്ല. റൺസ് കണ്ടെത്താൻ ജഡേജയ്ക്ക് കഴിഞ്ഞെങ്കിലും ബോളിങ്ങിൽ കാര്യമായൊന്നും ചെയ്യാനായില്ല. മെൽബണിൽ രണ്ട് സ്പിന്നർമാരെ കളിപ്പിക്കാൻ അനുയോജ്യമായ സാഹചര്യമാണ് എങ്കിൽ ഒരുപക്ഷെ നിതീഷ് റെഡ്ഡിയെ പോലും പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കി ജഡേജയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയേക്കും. നാല് പേസർമാരെ കളിപ്പിക്കേണ്ട സാഹചര്യമാണ് മെൽബണിലേത് എങ്കിൽ പ്ലേയിങ് ഇലവൻ എങ്ങനെയാവും എന്നത് ആകാംക്ഷ ഉണർത്തുന്ന കാര്യമാണ്. മുതിർന്ന താരമാണ് എങ്കിലും പ്രകടനം മോശം എങ്കിൽ പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റി നിർത്താനുള്ള ധൈര്യം ടീം മാനേജ്മെന്റിനുണ്ടാകുമോ എന്ന ചോദ്യവും ശക്തമാണ്. പ്ലാൻ ബിയും സിയും വേണം കഴിഞ്ഞ രണ്ട് ടെസ്റ്റുകളിൽ രോഹിത്തിന്റെ നായകത്വം പല കോണുകളിൽ നിന്ന് വിമർശനത്തിന് ഇരയായിരുന്നു. ട്രാവിസ് ഹെഡ് തകർത്തടിച്ച് കളിക്കുമ്പോൾ രോഹിത്തിന്റെ ക്യാപ്റ്റൻസി ഡിഫൻസീവ് മോഡിലായി. റൺ ഒഴുക്ക് തടയാനായിരുന്നു രോഹിത് ലക്ഷ്യം വെച്ചത്. എന്നാൽ എതിരാളികൾ ആക്രമിച്ച് കളിക്കുമ്പോഴും 20 വിക്കറ്റും രണ്ട് ഇന്നിങ്സിലായി വീഴ്ത്തുക എന്ന മാനസികാവസ്ഥയിലാണ് ടീം തിരിച്ചടിച്ച് കളിക്കേണ്ടത്. ഒരു ബാറ്ററെ വീഴ്ത്താൻ ടീമിന് പല പ്ലാനുകൾ ഉണ്ടാവും. എന്നാൽ ഇന്ത്യൻ താരങ്ങൾ ട്രാവിസ് ഹെഡ് ഓഫ് സൈഡിലൂടെ റൺ വാരുമ്പോൾ തിരിച്ചടിക്കാൻ കയ്യിൽ മറ്റൊരു പ്ലാൻ ഇല്ല എന്ന അവസ്ഥയിലായിരുന്നു. കാര്യങ്ങൾ ഉദ്ധേശിച്ച വിധം നടക്കുന്നില്ലെങ്കിൽ പ്ലാൻ ബിയും സിയും ഇന്ത്യൻ ടീമിന്റെ കയ്യിലുണ്ടാവണം. ഓഫ് സൈഡ് കെണിയിൽ വീഴരുത് ഓഫ് സ്റ്റംപിന് പുറത്തായി എത്തുന്ന പന്തുകൾ കളിക്കാൻ ശ്രമിച്ച് പല ഇന്ത്യൻ താരങ്ങളും വിക്കറ്റ് വലിച്ചെറിയുന്നത് പരമ്പരയിൽ കണ്ടു. ഇത് വ്യക്തമായി തിരിച്ചറിഞ്ഞ് ഓസ്ട്രേലിയ ഒരുക്കിയ കെണിയിൽ മിക്ക ഇന്ത്യൻ ബാറ്റർമാരും വീഴുകയായിരുന്നു. എന്നാൽ അപകടം മനസിലാക്കി ഓഫ് സ്റ്റംപിന് പുറത്തായി എത്തുന്ന പന്തുകൾ കളിക്കാതെ വിടാൻ ഇന്ത്യൻ ബാറ്റർമാർക്കാവണം, സിഡ്നിയിൽ കവർഡ്രൈവ് കളിക്കാതെ സച്ചിൻ ഇരട്ട സെഞ്ചുറിയിലേക്ക് എത്തിയത് പോലെ... Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.