SPORTS

13 ഇന്നിങ്സ്, 152 റൺസ്; ഗുഡ് ലെങ്ത് ബോളുകളിൽ തട്ടി വീഴുന്ന രോഹിത്

Follow Us രോഹിത് ശർമ്മ ബോക്സിങ്ങ് ഡേ ടെസ്റ്റിന് മുൻപ് നെറ്റ്സിലെ ഇന്ത്യൻ ടീമിന്റെ ബാറ്റിങ്ങ് പരിശീലനം. രോഹിത് ശർമയ്ക്ക് പന്തെറിയുന്നത് പാർട് ടൈം ബോളറായ ദേവ്ദത്ത് പടിക്കൽ. എന്നാൽ ദേവ്ദത്തിന്റെ ഓഫ് സ്പിൻ ഡെലിവറിക്ക് മുൻപിൽ കുഴങ്ങുന്ന ഇന്ത്യൻ റെഡ് ബോൾ ക്യാപ്റ്റനെയാണ് മെൽബണിൽ കണ്ടത്. രോഹിത് ശർമയുടെ കഴിഞ്ഞ 7 ടെസ്റ്റുകൾ എടുത്താൽ ഫോമില്ലായ്മയിൽ താരം എത്രമാത്രം ഉഴലുന്നു എന്ന് വ്യക്തമാകും. 13 ഇന്നിങ്സ്, നേടിയത് 152 റൺസ്. ബാറ്റിങ്ങ് ശരാശരി 11.69. 2019ൽ ടെസ്റ്റിലെ ഓപ്പണറുടെ റോളിലേക്ക് വന്ന രോഹിത് ആ അവസരം രണ്ട് കയ്യും നീട്ടി സ്വീകരിച്ചാണ് മികവ് കാണിച്ചത്. അഞ്ച് വർഷം ഓപ്പണറുടെ റോളിൽ രോഹിത് മിന്നി. 2019 മുതൽ 2023 സെപ്തംബർ വരെയുള്ള കണക്കെടുത്താൽ 57 ആണ് സീമർമാർക്കെതിരെ രോഹിത്തിന്റെ ശരാശരി. എന്നാൽ കഴിഞ്ഞ 12 മാസത്തെ കണക്കെടുത്താൽ പേസ് ബോളിങ്ങിന് എതിരെ രോഹിത്തിന്റെ ബാറ്റിങ്ങ് ശരാശരി 18.50 ആയി ചുരുങ്ങി. പേസ് ബോളിങിന് എതിരെ രോഹിത് ശർമയുടെ കണക്കെടുത്താൽ 2019 ഒക്ടോബർ മുതൽ 2023 സെപ്തംബർ വരെ 39 ഇന്നിങ്സിൽ നിന്ന് 1253 റൺസ് ആണ് 2299 പന്തുകൾ നേരിട്ട് രോഹിത് നേടിയത്. എന്നാൽ 2023 ഒക്ടോബർ മുതലുള്ള കണക്കെടുത്താൽ 25 ഇന്നിങ്സിൽ നിന്ന് രോഹിക് നേടിയത് 296 റൺസ് മാത്രം. നേരിട്ടത് 467 പന്തുകൾ മാത്രം. ഈ കാലയളവിലെ രോഹിത്തിന്റെ ബാറ്റിങ് ശരാശരി 18.50. എന്തുകൊണ്ടാണ് പേസ് ബോളിങിന് മുൻപിൽ രോഹിത് മുട്ടുമടക്കുന്നത്? ഗുഡ് ലെങ്ത് ബോളുകളെ നേരിടുമ്പോൾ രോഹിത്തിന് പിഴയ്ക്കുന്നത് എന്തുകൊണ്ട്? 2019 ഒക്ടോബർ മുതൽ 2023 സെപ്തംബർ വരെയുള്ള കണക്കെടുത്താൽ ഗുഡ് ലെങ്ത് ബോളുകളിൽ രോഹിത്തിന്റെ ശരാശരി 53.16 ആണ്. ഇവിടെ രോഹിത്തിന് മുൻപിലുള്ളത് കരുണരത്നയും കെയ്ൻ വില്യംസണും മാത്രം. എന്നാൽ 2023 ഒക്ടോബർ മുതലുള്ള കണക്ക് നോക്കിയാൽ 25 ഇന്നിങ്സിൽ നിന്ന് ഗുഡ് ലെങ്ത് ബോളിലെ രോഹിത്തിന്റെ ശരാശരി 12 മാത്രം. തന്റെ പ്രതാപ കാലത്ത് പേസ് ബോളിങ്ങിന് എതിരെ മികച്ച ഡിഫെൻസ് ഗെയിം കളിച്ചിരുന്ന താരമാണ് രോഹിത്. എന്നാൽ 2023 ഒക്ടോബർ മുതൽ 23 കളിയിൽ 11 വട്ടമാണ് പേസർമാർക്ക് രോഹിത് വിക്കറ്റ് നൽകിയത്. നേടിയക് 197 റൺസ് മാത്രം. പ്രായം, ഫിറ്റ്നസിലുണ്ടായ പിന്നോട്ട് പോക്ക്, പരുക്ക് എന്നിവയും രോഹിത്തിന്റെ ഈ വീഴ്ചയ്ക്ക് കാരണമായി പറയാം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.