MALAYALAM

Medical Negligence: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപ്പൊള്ളലേറ്റയാൾക്ക് ചികിത്സ വൈകി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: തീപ്പൊള്ളലേറ്റ് മെഡിക്കൽ കോളേജിലെത്തിച്ച രോഗിയെ വരാന്തയിൽ നിന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാൻ സ്ട്രക്ചറും ജീവനക്കാരും സമയത്ത് എത്തിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ആംബുലൻസിൽ രോ​ഗിയെ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും അത്യാഹിത വിഭാ​ഗത്തിന് മുന്നിൽ കിടന്ന രോ​ഗിക്ക് ചികിത്സ ലഭ്യമാക്കാൻ ജീവനക്കാർ ആരും എത്തിയില്ലെന്നാണ് ആക്ഷേപം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരാതി പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി. ALSO READ: തീപൊള്ളലേറ്റ് മെഡിക്കൽ കോളേജിലെത്തിയ രോഗി തറയിൽ, അറ്റൻഡറും സ്ട്രക്ചറും ഇല്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനാസ്ഥ ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ രോ​ഗി അരമണിക്കൂറോളം ആശുപത്രി വരാന്തയിൽ ഇരിക്കുകയും വേദന സഹിക്കാൻ കഴിയാതെ നിലവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നതായി പരാതിയിൽ പറയുന്നു. കരകുളം സ്വദേശി ബൈജുവിനാണ് (48) ചികിത്സ ലഭ്യമാക്കാൻ വൈകിയത്. ചൊവ്വാഴ്ച രാത്രി ഏഴ് മണിക്ക് പൂജപ്പുര മഹിളാമന്ദിരത്തിന് മുമ്പിൽ വച്ചാണ് ബൈജു പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊതുപ്രവർത്തകരായ ജി.എസ് ശ്രീകുമാറും ജോസ് വൈ.ദാസും സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.