MALAYALAM

Red Sea International Film Festival: നാലാമത് റെഡ് സീ ഫിലിം ഫെസ്റ്റിവൽ ജിദ്ദയിൽ; ഡിസംബർ 5 മുതൽ 14 വരെ

റിയാദ്: നാലാമത് റെഡ് സീ ഫിലിം ഫെസ്റ്റിവൽ ജിദ്ദയിൽ ഡിസംബർ അഞ്ച് മുതൽ 14 വരെ നടക്കും. ഇത്തവണ പ്രാധാന്യം ഷോർട്ട് ഫിലിമുകൾക്കാണ്. അറബ് മേഖലയിൽ നിന്നുള്ള 15 ഹ്രസ്വ സിനിമകളുടെ മത്സരവും പ്രദർശനവുമാണ് ഇവിടെ നടക്കുകയെന്ന് റെഡ് സീ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവൽ സംഘാടകർ അറിയിച്ചിട്ടുണ്ട്. Also Read: ഇന്ത്യയിലേക്ക് ആഴ്ച തോറുമുള്ള വിമാന സർവീസുകൾ വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്! ഈ വർഷത്തെ പരിപാടികളിൽ അറബ് മേഖലയുടെ സമ്പന്നമായ സർഗാത്മകതയെ പ്രതിഫലിപ്പിക്കുന്ന ലഘു അറബിക് സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇത് തീരദേശ നഗരത്തെ കഥപറച്ചിലിൻറെയും ആഗോള സിനിമയുടെയും ഹൃദയസ്ഥാനമാക്കി മാറ്റും. സാംസ്കാരികവും സാമൂഹികവും വ്യക്തിപരവുമായ രംഗങ്ങളുടെ ഒരു ശ്രേണി ഉൾക്കൊള്ളുന്ന ഹൃദ്യമായ കഥകൾ ഉയർത്തിക്കാട്ടുന്നതായിരിക്കും ഇത്തവണത്തെ ഫെസ്റ്റിവൽ എന്നാണ് റിപ്പോർട്ട്. Also Read: പ്രദർശന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അറബ് ചിത്രങ്ങൾ സൗദി, യു.എ.ഇ, ടുനീഷ്യ, മൊറോക്കോ, കുവൈത്ത്, ഈജിപ്ത്, സൊമാലിയ, ജോർദാൻ, ലബനാൻ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളതാണ്. അറബ് ഷോർട്ട് ഫിലിം മത്സരം തദ്ദേശീയരായ പ്രതിഭകൾക്ക് അന്തർദേശീയ രംഗത്ത് തിളങ്ങാനുള്ള അവസരമായി മാറ്റും. ഇതിലൂടെ പ്രേക്ഷകരുമായും സിനിമാ വ്യവസായത്തിലെ ഉന്നത വിദഗ്ധരുമായും ആശയവിനിമയം നടത്താൻ അവരെ സഹായിക്കും. None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.