MALAYALAM

Vishnu Unnikrishnan New Movie: വിഷ്ണു ഉണ്ണികൃഷ്ണൻ നായകൻ, സംവിധാനം കൊമ്പയ്യ; പുതിയ ചിത്രത്തിന് തുടക്കം

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രം ആരംഭിച്ചു. കൊമ്പയ്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് സിനിമകളിൽ നിന്ന് മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ. നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട് ഇദ്ദേഹം. കൊമ്പയ്യയുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത് മലയാള സിനിമയാണ്. ശ്രീ വന്ദ് ക്രിയേഷൻസാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കൊച്ചിയിലെ ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വച്ച് നടന്നു. സംവിധായകൻ കൊമ്പയ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രത്തിന് തുടക്കമിട്ടത്. തുടർന്ന് നടൻ മണികണ്ഠൻ ആചാരി സ്വിച്ചോൺ കർമം നിർവ്വഹിച്ചു. വിഷ്ണു ഉണ്ണികൃഷ്ണനും നായിക അഷികാ അശോകനും പങ്കെടുത്ത ആദ്യ രംഗവും ചിത്രീകരിച്ചു. ALSO READ: വിനയന്റെ മകൻ വിഷ്ണു സംവിധായകൻ, അർജുൻ അശോകൻ നായകൻ; "ആനന്ദ് ശ്രീബാല"യുടെ ടീസർ പുറത്തിറക്കി സമ്പന്നനായ ഒരു യുവാവിൻ്റെ ജീവിതവും സാധാരണക്കാരനായ ഒരു യുവാവിൻ്റെ ജീവിതവുമാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പുതുമുഖം ശിവാനന്ദ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പാഷാണം ഷാജിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിരക്കഥ- കൊമ്പയ്യ. സംഭാഷണം- ശ്യാം പി.വി. ഛായാഗ്രഹണം- ഷെൻ്റോ വി. ആൻ്റോ. പ്രൊഡക്ഷൻ കൺട്രോളർ- ശശികുമാർ ഒറ്റപ്പാലം. നവംബർ ആദ്യവാരത്തിൽ പാലക്കാട്ട് ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടും കൊച്ചിയിലുമായി പൂർത്തിയാകും. പിആർഒ- വാഴൂർ ജോസ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.