MALAYALAM

Sabarimala Mandalam Season: ശബരിമലയിൽ മണ്ഡലകാലത്ത് പ്രതിദിന ദർശനം 80, 000 പേർക്ക് മാത്രം; 10,000 പേ‍ർക്ക് സ്പോട്ട് ബുക്കിങ്

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാലത്ത് 80,000 പേർക്ക് മാത്രം പ്രതിദിന ദർശനം. 70,000 പേർക്ക് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തും 10,000 പേർക്ക് സ്പോട്ട് ബുക്കിങ് വഴിയും ദർശനം നടത്താം. ആദ്യം സ്പോട്ട് ബുക്കിങ് ഒഴിവാക്കി വെർച്വൽ ക്യൂ വഴി 80,000 പേ‍ർക്ക് ദർശനം നൽകുമെന്നായിരുന്നു നിലപാട്. ഇത് വിവാദമായതിനെ തുടർന്നാണ് സ്പോട്ട് ബുക്കിങ് വീണ്ടും ആരംഭിച്ചത്. എന്നാൽ, സ്പോട്ട് ബുക്കിങ് വിവാദം തീരുന്നതിനിടെ ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം ഉയരുകയാണ്. ALSO READ: ശബരിമല സ്പോട്ട് ബുക്കിം​ഗ്; ഒക്ടോബർ 26 ന് ഹൈന്ദവ സംഘടനകൾ പന്തളത്ത് യോ​ഗം ചേരും 80,000 പേർക്ക് ഓൺലൈൻ ബുക്കിങ് അനുവദിക്കുമെന്നും സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്നുമാണ് മുൻപ് സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ, സ്പോട്ട് ബുക്കിങ് തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് സർക്കാർ സ്പോട്ട് ബുക്കിങ് വീണ്ടും ആരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. വെർച്വൽ ക്യൂ ബുക്കിങ് മാത്രമേ ഉണ്ടാകൂവെന്ന തീരുമാനത്തിൽ നിന്ന് പിന്മാറിയെങ്കിലും ഇതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. സ്പോട്ട് ബുക്കിങ്ങിലൂടെ 10,000 പേ‍ർക്ക് ദർശനം നടത്താൻ സാധിക്കും. ALSO READ: സിംഹം, പാമ്പ് തുടങ്ങിയ ജീവികളെ സ്വപ്നം കാണുന്നോ? ഗുണമോ ദോഷമോ? വിശദമായി അറിയാം ഇതുവഴി ആകെ 80,000 ഭക്തർക്കാണ് ദർശനം ലഭിക്കുന്നത്. എന്നാൽ, മാലയിട്ട് വ്രതം നോറ്റ് എത്തുന്ന ഭക്തർക്കെല്ലാം ദർശനത്തിന് അവസരം ഒരുക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ് . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.