EDUCATION

സംസ്‌കൃത സർവ്വകലാശാലയിൽ ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയിനി ഒഴിവുകൾ

Follow Us സംസ്കൃത സർവകലാശാല ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുള്ള സെൻട്രൽ ലൈബ്രറിയിൽ ഗ്രാജ്വേറ്റ് അപ്രൻ്റിസ് ട്രെയിനികളുടെ ഒഴിവുകളിലേയ്ക്ക് ജൂലൈ 19ന് രാവിലെ 11ന് വാക്ക് - ഇൻ - ഇൻ്റർവ്യൂ നടത്തുന്നു. 2022 മാർച്ച് 31നോ അതിന് ശേഷമോ ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലൈബ്രറി സയൻസിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 9000/- രൂപ മാത്രമായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ വാക്ക് - ഇൻ - ഇൻ്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി ജൂലൈ 19ന് രാവിലെ 10ന് കാലടി മുഖ്യ ക്യാമ്പസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക. പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓൺകോളജി നഴ്സിങ് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓൺകോളജി നഴ്സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചുവരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. ഓഗസ്റ്റ് ആറിന് വൈകിട്ട് നാലിനു മുമ്പ് അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാലിൽ അഡീഷണൽ ഡയറക്ടർ അക്കാഡമിക്കിന് ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.