EDUCATION

കീം 2024: മാർക്ക് സമർപ്പിക്കേണ്ട തീയതി നീട്ടി

Follow Us Credit: Freepik തിരുവനന്തപുരം: 2024 ലെ എൻജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾ അവർക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ലഭിച്ച മാർക്ക്, പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala .gov.in ലൂടെ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ മൂന്നിനു രാത്രി 11.59 വരെയാക്കി നീട്ടി. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ : 0471 2525300. ഇത്തവണ 1,13,447 വിദ്യാർത്ഥികളാണ് കേരളാ എൻജിനിയറിങ്, ആർക്കിടെക്റ്റ്, മെഡിക്കൽ പ്രവേശന പരീക്ഷയായ കീം എഴുതിയത്. കീം 2024 എഞ്ചിനീയറിംഗ് പരീക്ഷ ജൂൺ 5 മുതൽ 9 വരെയും, ഫാർമസി പരീക്ഷ ജൂൺ 9 മുതൽ 10 വരെയുമാണ് നടന്നത്. സംസ്ഥാനത്തെ എൻജിനീയറിങ്, മെഡിക്കൽ, മെഡിക്കൽ അനുബന്ധം, ഫാർമസി കോഴ്സ്, ആർക്കിടെക്ചർ കോഴ്സസുകളിലേക്ക് പ്രവേശനം നേടുന്നതിന് വേണ്ടിയുള്ള പ്രവേശന പരീക്ഷയാണ് കീം. സർക്കാർ കോളേജുകളിൽ സീറ്റുകൾക്കുള്ള ഡിമാൻഡ് വർധിക്കുമെന്നതിനാലാണ് ഇത്തരത്തിൽ പരീക്ഷ സംഘടിപ്പിക്കുന്നത്. ജെഇഇ പോലെയുള്ള പരീക്ഷകളിൽ വിജയിക്കുന്നതിനും എൻഐടികളിലേക്കും ഐഐടികളിലേക്കും പ്രവേശനം നേടുന്നതിനും വലിയ പ്രയ്തനവും അധ്വാനവും ആവശ്യമാണ്. അതേസമയം സ്റ്റേറ്റ് സിലബസ് പഠിച്ച് വരുന്ന വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് സമാനമായ രീതിയിൽ പരീക്ഷ സംഘടിപ്പിക്കുകയാണ് കീമിലൂടെ ഉദ്ദേശിക്കുന്നത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.