EDUCATION

സംസ്‌കൃത സർവകലാശാലയിൽ മേഴ്സി ചാൻസിന് അപേക്ഷിക്കാം

Follow Us സംസ്കൃത സർവകലാശാല ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ബി. എ. 2015 റഗുലേഷൻ ബാധകമായ സംസ്കൃതം സാഹിത്യം, സംസ്കൃതം ന്യായം, സംസ്കൃതം വ്യാകരണം, സംസ്കൃതം വേദാന്തം, സംസ്കൃതം ജനറൽ, സംസ്കൃതം ആൻഡ് ഐ. ടി., ഡാൻസ് മോഹിനിയാട്ടം, ഡാൻസ് ഭരതനാട്യം, മ്യൂസിക് എന്നീ ബിരുദ പ്രോഗ്രാമുകളിലെ വിവിധ പരീക്ഷകൾ പാസ്സാകാൻ കഴിയാതിരുന്നവരും ഇന്റേണൽ പരീക്ഷകളുടെ മാനദണ്ഡങ്ങൾ പൂർത്തീകരിച്ചവരുമായ വിദ്യാർത്ഥികളിൽ നിന്നും മേഴ്സി ചാൻസ് പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. കാലടി മുഖ്യകേന്ദ്രത്തിലാണ് മേഴ്സി ചാൻസ് പരീക്ഷകൾ നടത്തുക. നിർദ്ദിഷ്ട കോഴ്സുകളുടെ എല്ലാ ഇന്റേണൽ പരീക്ഷകളും വിജയിച്ചവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. ബി. എ. പ്രോഗ്രാമിന് സെമസ്റ്റർ ഭേദമന്യേ 5000/-രൂപയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. 2015 റെഗുലേഷനിൽപ്പെട്ട 2015 മുതൽ 2019 വരെയുളള കാലഘട്ടത്തിൽ ബിരുദ പഠനം നടത്തി, ഇന്റേണൽ പരീക്ഷകളുടെ മാനദണ്ഡങ്ങൾ പൂർത്തീകരിച്ച എല്ലാ വിദ്യാർത്ഥികൾക്കും മേഴ്സി ചാൻസ് പ്രകാരം പരീക്ഷ എഴുതുന്നതിന് ഓരോ പേപ്പറിനും നിശ്ചയിക്കപ്പെട്ട നിർദ്ദിഷ്ട ഫീസിനൊപ്പം മേഴ്സി ചാൻസ് ഫീ ഇനത്തിൽ 5000/-രൂപ കൂടി അടച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇന്റേണൽ പരീക്ഷകളുടെ മാനദണ്ഡങ്ങൾ പൂർത്തിയാക്കാത്തവരുടെയും പാസ്സാകാത്തവരുടെയും അവസാന തീയതിക്ക് ശേഷം അപേക്ഷ സമർപ്പിക്കുന്നവരുടെയും അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17. ഓൺലൈനായി അപേക്ഷിക്കണം. ഓഗസ്റ്റ് അഞ്ച് മുതൽ മേഴ്സി ചാൻസ് രജിസ്ട്രേഷൻ ആരംഭിക്കും. ഇരുനൂറ് രൂപ പിഴയോടെ ഓഗസ്റ്റ് 21 വരെയും ആയിരം രൂപ സൂപ്പർഫൈനോടെ ഓഗസ്റ്റ് 24 വരെയും അപേക്ഷകൾ സ്വീകരിക്കും. മേഴ്സി ചാൻസ് പരീക്ഷകളുടെ ഷെഡ്യൂൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക. മെഡിക്കൽ / അനുബന്ധ കോഴ്സ് പ്രവേശനം; അപാകത പരിഹരിക്കാൻ അവസാന അവസരം കീം-2024 മുഖേന എം.ബി.ബി.എസ് / ബി.ഡി.എസ്. കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിക്കുകയും സ്വാശ്രയ മെഡിക്കൽ / ഡെന്റൽ കോളേജുകളിലെ എൻ.ആർ.ഐ ക്വാട്ടാ സീറ്റുകളിലേയ്ക്ക് പ്രവേശനത്തിന് അർഹത നേടുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുകയും ചെയ്ത വിദ്യാർഥികളിൽ അപേക്ഷയോടൊപ്പം സമർപ്പിച്ച എൻ.ആർ.ഐ സർട്ടിഫിക്കറ്റുകളിലെ അപാകതകൾ പരിഹരിക്കുന്നതിന് അവസാനമായി ഒരു അവസരം കൂടി നൽകും. നിശ്ചിത സമയത്തിനകം എൻ.ആർ.ഐ രേഖകളിലെ അപാകതകൾ പരിഹരിക്കാത്ത പക്ഷം എൻ.ആർ.ഐ കാറ്റഗറിയിലേക്കുള്ള അലോട്ടുമെന്റിൽ നിന്നും ഒഴിവാക്കും. 2024-25 അധ്യയന വർഷത്തെ കേരള മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളിൽ അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, 10-ാം ക്ലാസ് സർട്ടിഫിക്കറ്റ്, നാഷണാലിറ്റി, അപേക്ഷാ ഫീസ് എന്നിവയിൽ ന്യൂനതകൾ ഉണ്ടായിരുന്നവർ നിശ്ചിത സമയത്തിനകം അപാകത പരിഹരിക്കാത്തതിനാൽ സാമുദായിക, പ്രത്യേക സംവരണാനുകൂല്യങ്ങൾ റദ്ദായിട്ടുണ്ട്. എന്നിരുന്നാലും റാങ്ക് തടഞ്ഞുവയ്ക്കുന്നത് ഒഴിവാക്കാനായി മേൽ അപാകതകൾ പരിഹരിക്കുന്നതിനും അപേക്ഷ ഫീസ് ഒടുക്കുവാനുണ്ടെങ്കിൽ അവ ഒടുക്കുന്നതിനും അവസാനമായി ഒരു അവസരം നൽകും. അപാകതകൾ പരിഹരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 13 രാത്രി 11.59. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala .gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300. കീം– 2024; പ്രത്യേക സംവരണത്തിന് അപേക്ഷ സമർപ്പിക്കാം സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലെ നിശ്ചിത ശതമാനം കമ്മ്യൂണിറ്റി/ രജിസ്റ്റേർഡ് ട്രസ്റ്റ് ക്വോട്ട സീറ്റുകളിലേയ്ക്കും സംസ്ഥാനത്തെ കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എജ്യൂക്കേഷൻ (കേപ്പ്) ന്റെ കീഴിലുളള സർക്കാർ കോസ്റ്റ് ഷെയറിംഗ് എൻജിനീയറിങ് കോളേജുകളിലെ കോഴ്‌സുകളിൽ, സഹകരണ വകുപ്പിലെ ജീവനക്കാരുടെയും രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുളള സഹകരണ സൊസൈറ്റികൾ/ ബാങ്കുകൾ/ മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരുടെയും, ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും മക്കൾക്കായി നീക്കി വച്ചിട്ടുള്ള 5 ശതമാനം സീറ്റുകളിലേയ്ക്ക് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും യോഗ്യരായ വിദ്യാർഥികളെ കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശന പരീക്ഷാ കമ്മീഷണർ അലോട്ട് ചെയ്യും. കമ്മ്യൂണിറ്റി/ രജിസ്റ്റേർഡ് സൊസൈറ്റി/ രജിസ്റ്റേർഡ് ട്രസ്റ്റ് ക്വോട്ടാ സീറ്റുകളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'KEAM 2024 Candidate Portal' എന്ന ലിങ്കിലൂടെ അവരവരുടെ ഹോം പേജിൽ പ്രവേശിച്ച് 'Community Quota Proforma' എന്ന മെനു ക്ലിക്ക് ചെയ്ത് കോളേജ് സെലക്ട് ചെയ്യുമ്പോൾ ലഭ്യമാകുന്ന പ്രൊഫോർമയുടെ പ്രിന്റൗട്ട് എടുത്ത് ഒപ്പിട്ടശേഷം, ആവശ്യമായ രേഖകൾ സഹിതം ആഗസ്റ്റ് 13 വൈകിട്ട് 4 മണിക്ക് മുമ്പായി അതത് കോളേജ് അധികൃതരുടെ മുമ്പാകെ ഹാജരാകേണ്ടതാണ്. കോളേജുകളുടെ തരം തിരിച്ചുള്ള ലിസ്റ്റ്, വിശദ വിവരങ്ങൾ എന്നിവയ്ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300. കിറ്റ്സിൽ എം.ബി.എ സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 14 ന് സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്സിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് ആഗസ്റ്റ് 14 ന് രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും KMAT / CMAT / CAT യോഗ്യതയുമുള്ളവർക്ക് പങ്കെടുക്കാം. എസ്.സി / എസ്.ടി വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.kittsedu.org. ഫോൺ: 9446529467 / 9447079763 / 0471 2327707 / 0471 2329468. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.