EDUCATION

DHSE Kerala +2 SAY Result 2024: ഡിഎച്ച്എസ്ഇ പ്ലസ് ടു സേ പരീക്ഷഫലം പ്രസിദ്ധീകരിച്ചു

Follow Us Kerala +2 SAY Exam Result 2024 DHSE Kerala +2 SAY Exam 2024 Result: ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ (ഡിഎച്ച്എസ്ഇ) കേരള പ്ലസ് ടു സേ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഡിഎച്ച്എസ്ഇ കേരള പ്ലസ് ടു ഫലം ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. keralaresults.nic.in കേരള പ്ലസ് ടു സ്കോർ കാർഡുകൾ പരിശോധിക്കുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും, വിദ്യാർത്ഥികൾ ഹോം പേജിൽ ലഭ്യമായ DHSE SAY/IMP പരീക്ഷാ ഫലം 2024 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. അതിനുശേഷം, വിദ്യാർത്ഥികൾ അവരുടെ റോൾ നമ്പറും ജനനത്തീയതിയും രേഖപ്പെടുത്തേണ്ടതുണ്ട്. മാർക്ക് ഷീറ്റിൽ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾ നേടിയ മാർക്ക് നൽകിയിട്ടുണ്ട്. സ്കോർ കാർഡ് താൽക്കാലികമായിരിക്കുമെന്ന് വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്. സ്‌കോർ കാർഡിൽ വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, ജനനത്തീയതി, വിവിധ വിഷയങ്ങളിൽ അവർ നേടിയ മാർക്ക് തുടങ്ങിയവ ഉണ്ടായിരിക്കും. ഈ വർഷം പ്ലസ് ടു പരീക്ഷകളിൽ സയൻസ് വിഭാഗത്തിൽ 84.84 ശതമാനവും, കൊമേഴ്സ് വിഭാഗത്തിൽ 76.11 ശതമാനവും, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 67.09 ശതമാനവും വിദ്യാർത്ഥികൾ വിജയിച്ചു. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ (വിഎച്ച്എസ്ഇ) 71.42 ശതമാനം വിദ്യാർത്ഥികൾ വിജയിച്ചു. ഈ വർഷം, 105 വിദ്യാർത്ഥികൾ 1200-ൽ 1200 മാർക്ക് നേടി. 63 സ്‌കൂളുകൾ 100 ശതമാനം വിജയം രേഖപ്പെടുത്തി. 39242 കുട്ടികളാണ് പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയത്. കേരള പ്ലസ് ടു ഫലത്തിൽ ഏറ്റവും കൂടുതൽ വിജയശതമാനമുള്ള ജില്ല എറണാകുളമാണ് (84.12 ശതമാനം). ഏറ്റവും കുറവ് വിജയം നേടിയത് വയനാട് (72.13 ശതമാനം). Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.