EDUCATION

കീം 2024: ഒന്നാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Follow Us പ്രതീകാത്മക ചിത്രം സംസ്ഥാനത്തെ 2024 ലെ എഞ്ചിനീയറിംഗ് /ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഒന്നാംഘട്ട താത്ക്കാലിക കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee. kerala .gov.in ൽ പ്രസിദ്ധീകരിച്ചു. ജൂലൈ 29 മുതൽ ആഗസ്റ്റ് 5 വൈകിട്ട് അഞ്ചുവരെ ഓൺലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് താത്ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് KEAM 2024 - Candidate Portal-ലെ 'Provisional Allotment List' എന്ന Menu ക്ലിക്ക് ചെയ്ത് Provisional Allotment List കാണാം. താത്ക്കാലിക അലോട്ട്മെന്റുമായി ബന്ധപ്പെട്ട പരാതികൾ ceekinfo.cee@kerala.gov.in എന്ന ഇ മെയിൽ മുഖേന ആഗസ്റ്റ് 8ന് രാവിലെ 11 മണിക്കുള്ളിൽ അറിയിക്കാം. പരാതികൾ പരിഹരിച്ച് ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ആഗസ്റ്റ് 8ന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക, ഹെൽപ് ലൈൻ നമ്പർ: 0471-2525300. എം.ബി.എ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രവേശനത്തിന് അപേക്ഷിക്കാം തിരുവനന്തപുരം പി.ടി.പി നഗറിലുള്ള റവന്യൂ വകുപ്പിന്റെ സ്വയംഭരണസ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ 2024-26 അധ്യയന വർഷത്തേക്കുള്ള എം.ബി.എ (ഡിസാസ്റ്റർ മാനേജ്മെന്റ്) കോഴ്സിനുള്ള ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 8ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. കോഴ്സിന് അപേക്ഷിച്ച വിദ്യാർഥികൾക്കുള്ള ഇന്റർവ്യൂ/ ഗ്രൂപ്പ് ഡിസ്കഷൻ എന്നിവ ആഗസ്റ്റ് 9ന് രാവിലെ നടത്തും. സ്പോട്ട് അഡ്മിഷൻ 13 ന് നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനീയറിങ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നീ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് 13 നു നടത്തും. പങ്കെടുക്കാൻ താൽപര്യമുള്ള നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ അന്നേ ദിവസം രാവിലെ 11 നു മുൻപ് കോളേജിൽ എത്തി രജിസ്റ്റർ ചെയ്യണം. എസ്എസ്എൽസി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ടിസി, സ്വഭാവ സർട്ടിഫിക്കറ്റ്, കമ്യൂണിറ്റി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ എന്നിവ അഡ്മിഷൻ സമയത്ത് ഹാജരാക്കണം. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള എല്ലാ വിഭാഗക്കാർക്കും എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാർക്കും അർഹമായ ഫീസ് ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 73064223502, 9497688633. എൽ.ബി.എസിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ തിരുവനന്തപുരം എൽ.ബി.എസ്സ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ), ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇ&എം) കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. കോഴ്‌സ് സമയം, ഫീസ് തുടങ്ങിയ വിശദ വിവരങ്ങൾക്ക് എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ : 0471-2560333/ 9995005055. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.