EDUCATION

സർക്കാർ ഓഫിസുകളിൽ താൽക്കാലിക ഒഴിവുകൾ, അപേക്ഷിക്കാം

Follow Us തൊഴിൽ വാർത്തകൾ റിസർച്ച് സ്റ്റാഫ് നിയമനം തൃശൂർ ഗവ. എൻജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ എൻആർബി ഫണ്ടഡ് പ്രൊജക്ടിലേക്കു കരാർ അടിസ്ഥാനത്തിൽ റിസർച്ച് സ്റ്റാഫിനെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.ടെക്, എം.ടെക്. അപേക്ഷ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 24. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in ലാറ്ററൽ എൻട്രി ഒഴിവ് 2024-25 അധ്യയന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിലെ ഒഴിവുകളിലേക്ക് ആഗസ്റ്റ് 19ന് സ്പോട്ട് അഡ്മിഷൻ നടത്തും. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും അനുബന്ധ രേഖകളുമായി അന്നേ ദിവസം രാവിലെ 9ന് കോളജിൽ ഹാജരാകണം. സർക്കാർ കോളജുകൾ ഒഴികെയുള്ള സ്ഥാപനങ്ങളിൽനിന്നും വരുന്ന വിദ്യാർഥികൾ എൻ.ഒ.സി കൂടി ഹാജരാക്കണം. രാവിലെ 11ന് ശേഷം രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ല. വിശദവിവരങ്ങൾ www.gecbh.ac.in ൽ ലഭ്യമാണ്. ഡെപ്യൂട്ടേഷൻ നിയമനം കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് സംസ്‌കൃതം, സോഷ്യോളജി വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സ്‌കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി. സഹിതം ആഗസ്റ്റ് 31ന് മുമ്പ് ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുളളവരെ തെരെഞ്ഞെടുക്കുന്നത്. വിശദവിവരങ്ങൾക്ക്: www.scert. kerala .gov.in. പ്രൊജക്ട് മാനേജർ നിയമനം തിരുവനന്തപുരം ബാട്ടൺഹിൽ എൻജിനീയറിങ് കോളജിലെ ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിൽ (TPLC) പ്രൊജക്ട് മാനേജർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 36,000 രൂപയാണ് പ്രതിമാസ വേതനം. 60 ശതമാനം മാർക്കോടെയുള്ള എം.ടെക്/ എം.ഇ ആണ് യോഗ്യത. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓഫീസ് അഡ്മിനിസട്രേഷനിലെ മൂന്ന് വർഷത്തെ പരിചയവും രണ്ടു വർഷത്തെ ഗവേഷണ മേഖലയിലെ പ്രവൃത്തിപരിചയവും അഭിലഷണീയ യോഗ്യതകളാണ്. എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 27. നഴ്സിങ് ഓഫീസർ അഭിമുഖം എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് ആഗസ്റ്റ് 23ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. പ്ലസ്ടു സയൻസ് അല്ലെങ്കിൽ തത്തുല്യം, ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ മൂന്ന് വർഷത്തിൽ കുറയാത്ത ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ്, കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കാത്ത് ലാബ് എക്സ്പീരിയിൻസുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവൃത്തിദിവസങ്ങളിൽ 0484-2386000 എന്ന നമ്പറിൽ ബന്ധപ്പെടാം. യോഗ ഇൻസ്ട്രക്ടർ ഒഴിവ് കണ്ണൂർ സർക്കാർ ആയുർവേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പിൽ ഒഴിവുള്ള ഹോണററി യോഗ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ആഗസ്റ്റ് 30 (വെള്ളിയാഴ്ച) 11 മണിക്ക് പരിയാരത്തുള്ള കണ്ണൂർ സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബിഎൻവൈഎസ് / ബിഎഎംഎസ് വിത്ത് പിജി ഡിപ്ലോമ ഇൻ യോഗ / എം.എസ്.സി യോഗ എന്നീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. പ്രായപരിധി 45 വയസ്. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ആഗസ്റ്റ് 30 രാവിലെ 11 ന് ഹാജരാകേണ്ടതാണ്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 9,000 രൂപ ക്ഷാമബത്ത ഓണറേറിയമായി ലഭിക്കും. നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ഏതാണോ ആദ്യം അത് വരെയായിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാം. വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവ് കേരള വനഗവേഷണ സ്ഥാപനത്തിൽ 2026 ജൂലൈ 17 (പ്രോജക്ട് ആവശ്യകതയെ അടിസ്ഥാനമാക്കി നീട്ടാവുന്നതാണ്) വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ആഗസ്റ്റ് 21 (ബുധൻ) രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക. പ്രൊജക്ട് ഫെല്ലോ ഒഴിവ് കേരള വനഗവേഷണ സ്ഥാപനത്തിൽ 2027 ഫെബ്രുവരി 28 വരെ (പ്രോജക്ട് ആവശ്യകതയെ അടിസ്ഥാനമാക്കി നീട്ടാവുന്നതാണ്) കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ആഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക. ബ്രണ്ണൻ കോളേജിൽ സീറ്റ് ഒഴിവ് ഗവ. ബ്രണ്ണൻ കോളേജ് ധർമ്മടം തലശ്ശേരിയിൽ 2024-25 വർഷത്തെ ബിരുദ പ്രോഗ്രാം പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ എസ്.സി / എസ്.ടി / ഇ.ഡബ്ല്യു.എസ് / ജനറൽ എന്നീ വിഭാഗങ്ങൾ ഉൾപ്പെടെ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. വിദ്യാർഥികൾക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 21 ന് 4 മണിക്ക് മുമ്പായി ഓഫീസിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ബി.എസ്.സി മാത്തമാറ്റിക്സ് ഹോണേഴ്സ് പ്രോഗ്രാമിൽ നിലവിൽ 11 സീറ്റുകളിൽ ഒഴിവുണ്ട്. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഒഴിവ് എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ആഗസ്റ്റ് 24 ശനിയാഴ്ച രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്, തിരുവിതാംകൂർ കൊച്ചി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവൃത്തി സമയങ്ങളിൽ 0484-2386000 എന്ന നമ്പറിൽ ബന്ധപ്പെടുക. ജിം ട്രെയിനർ ഒഴിവ് എറണാകുളം ജനറൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ജിം ട്രെയിനർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് വനിതാ ഉദ്യോഗാർഥികൾക്കായി ആഗസ്റ്റ് 22 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഡിപ്ലോമ ഇൻ പേഴ്സണൽ ട്രയിനിംഗ് (ഡിപിടി), പ്രസ്തുത തസ്തികയിലെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ഉയർന്ന പ്രായപരിധി 40 വയസ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും 0484-238600 എന്ന നമ്പറിൽ ബന്ധപ്പെടാം. വാക് ഇൻ ഇന്റർവ്യൂ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ഫിസിയോതെറാപ്പി ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്കുള്ള നിയമനത്തിന് ആഗസ്റ്റ് 23 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in . Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.