EDUCATION

എൽഎൽബി പ്രവേശന പരീക്ഷ; അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം

Follow Us വിദ്യാഭ്യാസ വാർത്തകൾ തിരുവനന്തപുരം: ഓഗഗസ്റ്റ് 18 ന് നടത്തുന്ന ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala .gov.in എന്ന വെബ്‌സെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വെബ്‌സൈറ്റിലെ ‘സംയോജിത പഞ്ചവത്സര എൽ.എൽ.ബി 2024 - Candidate Portal' എന്ന ലിങ്കിലൂടെ അപേക്ഷാർഥികൾ അവരുടെ ആപ്ലിക്കേഷൻ നമ്പറും, പാസ്‌വേർഡും കൃത്യമായി നൽകിയതിനുശേഷം 'Admit Card' എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡിന്റെ പ്രന്റൗട്ട് എടുക്കാം. അപ്‌ലോഡ്‌ ചെയ്ത ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അവർക്ക് ഹോം പേജിലെ 'Memo' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ തങ്ങളുടെ അപേക്ഷയിലെ ന്യുനതകളുടെ വിശദ വിവരങ്ങൾ കാണാവുന്നതാണ്. അത്തരം അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ www.cee.kerala.gov.in എന്ന വെബ്‌സെറ്റിലൂടെ ആഗസ്റ്റ് 15ന് രാത്രി 11.59 നു മുമ്പായി അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്. തപാൽ/ഇ-മെയിൽ/ ഫാക്‌സ് മുഖേന സമർപ്പിക്കുന്ന രേഖകൾ ന്യൂനതകൾ പരിഹരിക്കുന്നതിനായി സ്വീകരിക്കുന്നതല്ല. ഹെൽപ് ലൈൻ നമ്പർ : 0471 2525300. കീം 2024 ബി. ആർക്ക് പ്രവേശനം; റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു ആർക്കിടെക്ചർ (ബി.ആർക്ക്) കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷയിലെ അപാകതകൾ മൂലവും മറ്റ് പല കാരണങ്ങളാലും ആർക്കിടെക്ചർ/ഫാർമസി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള ഏതാനും വിദ്യാർഥികളുടെ ഫലം തടഞ്ഞു വച്ചിട്ടുണ്ട്. അപേക്ഷയിലെ അപാകതകളും ഫലം തടഞ്ഞുവയ്ക്കുന്നതിനുള്ള മറ്റ് കാരണങ്ങളും പരിഹരിക്കപ്പെടുന്ന മുറയ്ക്ക് ഇവരുടെ ഫലം പ്രസിദ്ധീകരിക്കുന്നതാണ്. റാങ്ക് ലിസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾക്കും വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ് സൈറ്റ് നിരന്തരം സന്ദർശിക്കേണ്ടതാണ്. ഹെൽപ് ലൈൻ നമ്പർ : 0471 2525300. ഐസിഫോസിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ് കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) സ്വതന്ത്രസോഫ്റ്റ്‌വെയർ അധിഷ്ഠിത ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ് സംഘടിപ്പിക്കുന്നു. എൻനിയറിങ് വിത്ത് പൈത്തൺ, ലാടെക്ക് എന്നീ കോഴ്‌സുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. എൻനിയറിങ് വിത്ത് പൈത്തൺ ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 10 വരെയും ലാടെക്ക് പ്രോഗ്രാം ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 3 വരെയും ആണ് സംഘടിപ്പിക്കുന്നത്. അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രൊഫഷണൽസിനും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലുള്ള മൂഡിൽ സൗകര്യം ഉപയോഗിച്ചാണ് കോഴ്‌സ് ആവിഷ്‌കരിച്ചിരിക്കുന്നത്. ദിവസം 2 മണിക്കുർ വീതമായിരിക്കും ക്ലാസ്. പൈത്തൺ പരിശീലനം വൈകുന്നേരം 6 മുതൽ 8 വരെയും ലാടെക് പരിശീലനം 7 മുതൽ 9 വരെയും ആയിരിക്കും. ഇൻഡസ്ട്രിയിൽ ഫലപ്രദമായി പ്രയോഗിക്കാൻ പ്രാപ്തമായ രീതിയിലാണ് കോഴ്‌സുകളുടെ പാഠ്യക്രമം തയ്യാറാക്കിയിരിക്കുന്നത്. പരിശീലനത്തിന് ശേഷം ഓൺലൈൻ പരീക്ഷയും പ്രോജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. മറ്റുള്ള ഓൺലൈൻ ക്ലാസ്സുകളിൽ നിന്ന് വ്യത്യസ്തമായി, തത്സമയ വിനിമയത്തിലൂടെയാണ് ക്ലാസ്സുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിദ്യാർഥികൾ ഉന്നയിക്കുന്ന സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ദ്ധരായ പരിശീലകരുടെ സേവനം എല്ലാ സമയത്തും ലഭ്യമായിരിക്കും. പ്രത്യേകം വൈദഗ്ധ്യം ലഭിച്ച പരിശീലകരുടെ മേൽനോട്ടത്തിലാണ് പ്രോജക്ടുകൾ തയ്യാറാക്കി സമർപ്പിക്കേണ്ടത്. പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് മുൻഗണന. ആഗസ്റ്റ് 19വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ രാവിലെ 10 മണി മുതൽ വൈകുന്നരം 5 മണിവരെ +91 7356610110 | +91 471 2413012 / 13 / 14 | +91 9400225962 | എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.